കൊച്ചി: ഭാരതീയ ജനതാ മഹിളാ മോര്‍ച്ചയും ജന്മഭൂമിയും ചേര്‍ന്ന് ജന്മഭൂമി വരിക്കാര്‍ക്ക് കൊറോണാ പ്രതിരോധത്തിന് മുഖാവരണം നല്കുന്നു. ഘട്ടംഘട്ടമായി വരിക്കാര്ക്കെത്തിക്കുന്ന പദ്ധതി ഇന്ന് ആരംഭിച്ചു.
മഹിളാ മോര്‍ച്ച തൃക്കാക്കര ഘടകം നിര്‍മിച്ച മുഖാവരണങ്ങള്‍ ഇന്നലെ ജന്മഭൂമി ആസ്ഥാനത്തെത്തി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പത്മജ എസ്. മേനോന്, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ് എന്നിവര്‍ കൈമാറി. ജന്മഭൂമി സര്‍ക്കുലേഷന്‍ മാനേജര്‍ രേഖ. എസ്.എസ്. ഏറ്റുവാങ്ങി. ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്, ജന്മഭൂമി കൊച്ചി ഡവലപ്മെന്റ് മാനേജര്‍ നവീന്‍ കേശവന് പങ്കെടുത്തു. മുഖാവരണം പ്രതേ്യക കവറുകളിലാക്കിയാണ് ഓരോ മേഖലകളില്‍ പല ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: