മുംബൈ : ബോളീവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. ക്യാന്‍സര്‍ ബാധിതനായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അന്ത്യനിമിഷത്തില്‍ ഭാര്യയും നടിയുമായ നീതു കപൂറും ഒപ്പമുണ്ടായിരുന്നു.
ഒരു വര്‍ഷത്തോളമായി യുഎസില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്ന ഋഷി കപൂര്‍ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയില്‍ മടങ്ങി എത്തുന്നത്. ഫെബ്രുവരിയില്‍ അദ്ദേഹം രണ്ടുതവണ ആശുപത്രിയിലായിരുന്നു. ആദ്യം അണുബാധയെ തുടര്‍ന്ന് ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് കടുത്ത പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഏറെ നാളായി സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന ഋഷി കപൂര്‍ വീണ്ടും തിരിച്ചെത്തുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദീപിക പദുക്കോണിനൊപ്പം ‘ദി ഇന്റേണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കുമെന്നായിരുന്നു പ്രഖ്യാപനം.
1970ല്‍ പുറത്തിറങ്ങിയ മേരാനാം ജോക്കറില് ബാലതാരമായാണ് ഋഷി കപൂര്‍ അരങ്ങേറ്റം കുറിച്ചത്. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി എത്തിയ ബോബി എന്ന ചിത്രത്തിലാണ് നായക നടനായി അദ്ദേഹം ആദ്യമായി വേഷമിടുന്നത്. രാജ്കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ് യുവതാരം രണ്‍ബീര്‍ കപൂര്‍ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: