Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അവസാന കോവിഡ് രോഗിയും പടിയിറങ്ങി ആതുര സേവനത്തിന്റെ പുതിയ മുഖമായി കാസര്‍കോട് ജനറല്‍ ആശുപത്രി

കോവിഡ് 19 സ്ഥിരീകരിച്ച അവസാന രോഗിയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പടിയിറങ്ങി. കേരള ജനതയാകെ അഭിമാനം കൊള്ളുമ്പോള്‍ കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രിയായ കാസര്‍കോട് ജനറല്‍ ആശുപത്രി ആതുര സേവനത്തിന്റെ പുതിയ മുഖമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 10:46 pm IST
in Kasargod
ജനറല്‍ ആശുപത്രിയില്‍ അവശേഷിച്ച കോവിഡ് രോഗിയായിരുന്ന ഇബ്രാഹിം കുഞ്ഞ് രോഗം ഭേദപ്പെട്ട് ആശുപത്രി വിടുന്നു

ജനറല്‍ ആശുപത്രിയില്‍ അവശേഷിച്ച കോവിഡ് രോഗിയായിരുന്ന ഇബ്രാഹിം കുഞ്ഞ് രോഗം ഭേദപ്പെട്ട് ആശുപത്രി വിടുന്നു

കാസര്‍കോട്: കോവിഡ് 19 സ്ഥിരീകരിച്ച അവസാന രോഗിയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പടിയിറങ്ങി. കേരള ജനതയാകെ അഭിമാനം കൊള്ളുമ്പോള്‍ കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രിയായ കാസര്‍കോട് ജനറല്‍ ആശുപത്രി ആതുര സേവനത്തിന്റെ പുതിയ മുഖമായി മാറി. സ്‌നേഹവും സാന്ത്വനവും പരിചരണവും നല്‍കിയാണ് ഓരോ രോഗിയേയും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്.

 ഒരു രോഗിയെപ്പോലും മരണത്തിന് വിട്ടുകൊടുക്കാതെ എല്ലാ രോഗികളേയും ചികിത്സിച്ച് ഭേദമാക്കിയതിന്റെ ആത്മ സംതൃപ്തിയിലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ അവസാനത്തെയാളും ഇന്നലെ ഉച്ചയോടെ ആശുപത്രിയുടെ പടിയിറങ്ങിയപ്പോള്‍ കൈകോര്‍ത്ത് പിടിച്ച് നേടിയ മഹാദൗത്യ വിജയത്തിന്റെ ആഹ്ലാദത്തിലാണ് ജനറല്‍ ആശുപത്രിയും കാസര്‍കോടന്‍ ജനതയും. 

ജനറല്‍ ആശുപത്രിയില്‍ അവശേഷിച്ചിരുന്ന കോവിഡ് രോഗിയായ ഇബ്രാഹിം കുഞ്ഞാണ് രോഗം ഭേദപ്പെട്ട് ഇന്നലെ ആശുപത്രി വിട്ടത്.

ദുബായില്‍ നിന്ന് വന്ന ബേവിഞ്ച സ്വദേശിയായ യുവാവിനെയാണ് ഒരു മാസം മുമ്പ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ആദ്യമായി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവിടത്തേക്ക് കോവിഡ് രോഗികളുടെ പ്രവാഹമായിരുന്നു. ഇതു കണ്ട് കാസര്‍കോട് കണ്ണുതള്ളി നിന്നു. എന്നാല്‍ രോഗികളുടെ എണ്ണം ഉയര്‍ന്നത് പോലെ തന്നെ പൊടുന്നനെ ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ കിടക്കകള്‍ ഒഴിയുന്ന കാഴ്ചയും കണ്ടു. ഇന്നലെ അവസാനത്തെ രോഗിയും കിടക്കയില്‍ നിന്നെണീറ്റ് പുഞ്ചിരിയോടെ വീട്ടിലേക്ക് നടന്നു നീങ്ങിയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഓരോ മണ്‍തരിയും ആഹ്ലാദിച്ചു കാണും. 

ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മുഖത്തുദിച്ച ആഹ്ലാദത്തിന് നട്ടുച്ച സൂര്യന്റെ ശോഭയായിരുന്നു.

കേരളത്തിന് തന്നെ മാതൃകയാകുന്ന തരത്തിലായിരുന്നു ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിന്റെ പ്രവര്‍ത്തനം. നിശ്ചിത സമയത്തിലൊതുക്കാതെ മണിക്കൂറുകളോളം രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്ത് ജനറല്‍ ആശുപത്രിയെ കോവിഡ് വിമുക്തമാക്കിയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ കോവിഡ് കാലത്ത് നന്മയുടെ കുറെ പ്രകാശങ്ങളും ജനറല്‍ ആശുപത്രിയില്‍ കണ്ടു. കോവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്ന ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്റെ പിറന്നാള്‍ ദിനം നഴ്‌സുമാരുടെ നേതൃത്വത്തില്‍ ആഘോഷിക്കപ്പെട്ടതും ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവര്‍ക്ക് പാട്ടുപാടി യാത്രയയപ്പ് നല്‍കിയതും കോവിഡ് ഭേദപ്പെട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കിയതും ജനറല്‍ ആശുപത്രിയില്‍ ഈ കോവിഡ് കാലത്ത് കണ്ട മനോഹര കാഴ്ചകളായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ആദ്യം കോവിഡ് ആശുപത്രിയായി സജ്ജീകരിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 89 പേരാണ് രോഗമുക്തി നേടിയത്.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ആദ്യമായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ ആശങ്കയുടെ നാളുകളായിരുന്നു കാസര്‍കോടിന്. രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യ കേസ് സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 16 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അന്നു തൊട്ട് ഇന്ന് വരെ 89 കോവിഡ് രോഗികളാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവസാനത്തെ രോഗിയും ഇന്നലെ രോഗമുക്തമായി ആശുപത്രിയുടെ പടിയിറങ്ങിയതോടെ ദേശീയതലത്തില്‍  ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയം എന്ന നേട്ടവും കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തം.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച് 16 നാണ് ആദ്യ കോവിഡ് രോഗിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഓരോ ദിവസവും ഇവിടേക്ക് വരുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു വന്നു. 46 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഇവിടെ പ്രവേശിപ്പിച്ച 89 രോഗികളില്‍ അവസാനത്തെയാളും ആശുപത്രി വിട്ടു. 49 ഡോക്ടര്‍മാരുടെയും 91 നേഴ്‌സുമാരുടെയും 21 താത്കാലിക നേഴ്‌സുമാരുടെയും ലാബ് ടോക്‌നീഷ്യന്‍മാരുടെയും ഫാര്‍മസിസ്റ്റ്മാരുടെയും  ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ക്ലീനിങ് സ്റ്റാഫ് മുതലുള്ള ആശുപത്രിയിലെ ഓരോ ജീവനക്കാരുടെയും ആത്മസമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയം കൂടിയാണിത്. എനി കോവിഡ് പോസറ്റീവാകുന്നവരെ ചികിത്സയ്‌ക്കായി കാസര്‍കോട് മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിക്കുക.

Tags: kasargodhospitalcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.