Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉച്ചഭക്ഷണ പദ്ധതിയിലെ ചെലവ് വിഹിതത്തില്‍ 11% വര്‍ദ്ധന വരുത്തി 8,100 കോടിയാക്കി; വേനലവധിക്കാലത്തും ഉച്ചഭക്ഷണം ലഭ്യമാക്കും

കഴിഞ്ഞ വര്‍ഷത്തെ ഏകദേശം 6,200 കോടി വരുന്ന ബാക്കി തുക ഇതിന് ചെലവഴിക്കാന്‍, സമഗ്ര ശിക്ഷയ്‌ക്ക് കീഴിലെ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തി അനുമതി നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:56 pm IST
inIndia

ന്യൂദല്‍ഹി:കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണ പരിപാടിക്ക് കീഴില്‍ പാചകചെലവിനുള്ള (ധാന്യങ്ങള്‍, പച്ചക്കറികള്‍, എണ്ണ, സുന്ധനവ്യജ്ഞനങ്ങള്‍, ഇന്ധനം എന്നിവ സംഭരിക്കുന്നതിനായി) വാര്‍ഷിക കേന്ദ്ര വിഹിതം 10.99% വര്‍ദ്ധിപ്പിച്ച് 7,300 കോടി രൂപയില്‍ നിന്നും 8,100 കോടി രൂപയാക്കിയതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്  പ്രഖ്യാപിച്ചുസംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിമാരും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ  ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെ ഏകദേശം 6,200 കോടി വരുന്ന ബാക്കി തുക ഇതിന് ചെലവഴിക്കാന്‍, സമഗ്ര ശിക്ഷയ്‌ക്ക് കീഴിലെ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തി അനുമതി നല്‍കും.  അതോടൊപ്പം ഇതിന് പ്രത്യേകമായി 4,450 കോടി രൂപ ആദ്യപാദത്തിലേക്ക് ഗ്രാന്റായി വിതരണം ചെയ്യുമെന്നും ശ്രീ. പൊക്രിയാല്‍ അറിയിച്ചു. ഈ വിഹിതം ഉപയോഗിക്കുന്നതിനും അടുത്ത ഗഢു സമയത്തിന് വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുമായി സമഗ്ര ശിക്ഷയ്‌ക്ക് കീഴില്‍ അനുവദിച്ച തുക എത്രയും വേഗം സംസ്ഥാന നിര്‍വഹണ കമ്മിറ്റികള്‍ക്ക് കൈമാറാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കുന്നതിനും പഠനം തുടരുന്നതിനുമായി ആഭ്യന്തരമന്ത്രാലയം പുസ്തകശാലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.

  അടച്ചിടലിന്റെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കുന്നതിനായി ഉച്ചഭക്ഷണത്തിന് കീഴില്‍ റേഷന്‍ ലഭ്യമാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വേനലവധിക്കാലത്തും ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന നാഴിക്കല്ലായ  പ്രഖ്യാപനവും മന്ത്രി നടത്തി. അതിനായി 1600 കോടി രൂപയുടെ അധിക ചെലവുണ്ടാകും. അതിനുപുറമെ ഉച്ചഭക്ഷണ പദ്ധതിക്ക് കീഴില്‍ ഇതിനുവേണ്ടി പ്രത്യേകമായി 2,500 കോടി രൂപയുടെ അധിക ഗ്രാന്റ് ആദ്യപാദത്തില്‍ നല്‍കി.

      കോവിഡ്-19ന്റെ ഇന്നത്തെ സ്ഥിതിവിശേഷം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ ഈ സാഹചര്യം, വിദ്യാര്‍ത്ഥികളുടെ സുരക്ഷയും അക്കാദമിക ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കാനും പരീക്ഷണം നടത്താനുമുള്ള അവസരമാണെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞു. നൊവല്‍ കൊറോണാ വൈറസിനെതിരായ പോരാട്ടം ജനങ്ങള്‍ നയിക്കുന്നതായി മാറിയെന്ന് ‘മന്‍ കി ബാത്’ പരിപാടിയില്‍ പ്രധാനമന്ത്രിയും പറഞ്ഞതായി മന്ത്രി സൂചിപ്പിച്ചു. വ്യാപാരമാകട്ടെ, ഓഫീസുകളാകട്ടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളാകട്ടെ, അല്ലെങ്കില്‍ മെഡിക്കല്‍ മേഖലയാകട്ടെ എല്ലാവരും കൊറോണ വൈറസിന് ശേഷമുള്ള കാലത്തെ മാറ്റങ്ങള്‍ സ്വീകരിക്കുകയാണ്. നമ്മുക്ക് ഒന്നിച്ച് ഈ രോഗത്തെയും സാഹചര്യത്തെയും നേരിടാന്‍ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

 നമ്മുടെ 33 കോടി വിദ്യാര്‍ത്ഥികള്‍ക്കും ഒരു ബുദ്ധിമുട്ടും അഭിമുഖീകരിക്കാതെ അവരുടെ വിദ്യാഭ്യാസം തുടരുന്നതിനാണ് നമ്മുടെ പൂര്‍ണ്ണപരിശ്രമമെന്ന് ശ്രീ പൊക്രിയാല്‍ പറഞ്ഞു. അതിനായി ദിക്ഷാ, സ്വയം, സ്വയംപ്രഭ, വിദ്യാധന്‍ 2.0, ഇ-പാഠശാല, ദൂരദര്‍ശന്റെ വിദ്യാഭ്യാസ ടി.വി ചാനലുകള്‍, ഡിഷ് ടി.വി, ടാറ്റാ സ്‌കൈ, ജിയോ, എയര്‍ടെല്‍ ഡി.ടി.എച്ച് തുടങ്ങിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വേദികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രയത്‌നങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു  വിദ്യാഭ്യാസ കലണ്ടറും എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കിയിട്ടുണ്ട്, സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രാദേശിക സാഹചര്യമനുസരിച്ച് അത് സ്വീകരിക്കാം. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ നമുക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ തയാറാക്കേണ്ടതുമുണ്ട്.

 കേന്ദ്രീയവിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും അനുവദിച്ചിട്ടും, ഭൂമിയുടെ ലഭ്യതയോ അല്ലെങ്കില്‍ മറ്റു പരിമിതികളോ കാരണം ഇതുവരെ ആരംഭിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ എത്രയൂം വേഗം ഭൂമി കൈമാറണമെന്ന് പൊക്രിയാല്‍ അഭ്യര്‍ത്ഥിച്ചു. എങ്കിലേ കുട്ടികള്‍ക്ക് ഇതുകൊണ്ടുള്ള ഗുണം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 ബോര്‍ഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ആരംഭിക്കാനും ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ സി.ബി.എസ്.ഇക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കാനും എല്ലാ സംസ്ഥാനങ്ങളോടും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും അവതരിപ്പിച്ച എല്ലാ പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും പൊക്രിയാല്‍ ശ്രദ്ധയോടെ കേട്ടു. വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി മാനവവിഭശേഷി മന്ത്രാലയം നല്‍കിയ എല്ലാ സാദ്ധ്യമായ സഹായങ്ങളെയും സംസ്ഥാനങ്ങള്‍ അഭിനന്ദിച്ചു. വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മന്ത്രി എല്ലാ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നന്ദി അറിയിക്കുകയും, ഈ ബുദ്ധിമുട്ടേറിയകാലത്ത് മന്ത്രാലയം പൂര്‍ണ്ണ പിന്തുണ  ഉറപ്പുനല്‍കുമെന്നും,  കോവിഡിനെതിരെ നാം ഒന്നിച്ച് പോരാടുമെന്നും കൂട്ടിച്ചേര്‍ത്തു.

      22 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരും 14 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു

Tags: educationഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.