ചവറ: നാട് കൊറോണ പ്രതിരോധത്തില്‍ മുഴുകുമ്പോള്‍ സംസ്ഥാന സര്ക്കാന് സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങല്‍ തകൃതി. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറല്‍സ് ആ മെറ്റല്‍സ് ലിമിറ്റഡില്‍ (കെഎംഎംഎല്‍) കരാര്‍ തൊഴിലാളികളായിരുന്ന എട്ട് സിഐടിയുക്കാര്‍ക്ക് സ്ഥിരം നിയമനം നല്കി. സുപ്രീംകോടതി വിധി ലംഘിച്ചാണ് സ്ഥിരപ്പെടുത്തല്‍.
2010ല്‍ ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ടെക്നിക്കല്‍ ട്രേഡുള്ള 12 പേരില്‍ വര്‍ഷംതോറും കരാര്‍ പുതുക്കി ജോലിചെയ്യുന്ന എട്ടു പേരെയാണ് മാര്‍ച്ച് 11ലെ മന്ത്രിസഭായോഗം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 20ന് കമ്പനിമാനേജ്മെന്റ് ഇവരുടെ നിയമനം നടത്തി. രാജന്, രവികുമാര്‍, പുഷ്പലാല്‍, (ഇലക്ട്രിക്കല്‍), സുന്ദരേശന്, ബാലന് (ഫിറ്റര്‍), കൃഷ്ണകുമാര്‍ (ഇന്‍സ്ട്രുമെന്റേഷന്‍), വിനു (ലാബ്), അനില്‍ (വെല്‍ഡര്‍) എന്നി സിഐടിയു അംഗങ്ങള്‍ക്കാണ് നിയമനം ലഭിച്ചത്.
ഉമാദേവി കേസില്‍ 2016 ഏപ്രില്‍ പത്തിലെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞിട്ടുണ്ട്.
സെക്രട്ടേറിയറ്റില്‍ പൊതുഭരണവകുപ്പ് ദിവസവേതനാടിസ്ഥാനത്തില്‍ 2011ല്‍ നിയമിച്ച അഞ്ചുപേരും 2012ല്‍ നിയമിച്ച ഒരാളുമുള്പ്പെടെയുള്ള വിമുക്തഭടന്മാരെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു. സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് പിഎസ്സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴായിരുന്നു ഇത്.
എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ഇവരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് വിലയിരുത്തി റദ്ദ് ചെയ്ത് ആറുപേരെയും പിരിച്ചുവിട്ടു. ഉമാദേവിക്കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനവും നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ് നിയമനമെന്ന് കണ്ടെത്തി റദ്ദ് ചെയ്ത അതേ സര്‍ക്കാരാണു കെഎംഎംഎല്ലില്‍ ഇപ്പോള്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയത്. കമ്പനിയിലെ കരാര്‍ തൊഴിലാളികളായ ലാപ്പയിലെ 743 പേരെ ഏപ്രിലില്‍ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി ഇ.പി. ജയരാജന് സിപിഎം നേതാക്കള്‍ക്ക് നല്കിയ ഉറപ്പും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: