തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ അതിക്രൂരമായ രീതിയില്‍ രണ്ട് സന്യാസിമാരെയും െ്രെഡവറെയും ആക്രമിച്ചൂ കൊലപ്പെടുത്തിയ സംഭവം സി ബി ഐ അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ദേശീയ ജനാധിപത്യ മുന്നണി ദേശീയ സമിതി അംഗവുമായ മുന്‍ കേന്ദ്രമന്ത്രി പിസി തോമസ്.
പോലീസിന്റെ മുന്പില് വെച്ചാണ് കൊലപാതകം നടന്നത് എന്ന് വീഡിയോയില്‍ വ്യക്തമായി കാണാം. ഒരു പരിധി വരെ പോലീസ് , വൃദ്ധനായ പ്രധാനപ്പെട്ട സന്യാസിയെ അക്രമം നടത്തിയവരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ആ പൊലീസുകാരേയും പ്രതിയാക്കണം.
മഹാരാഷ്ട്രയിലെ ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടിയില്‍ പെട്ട പ്രധാനപ്പെട്ട ഒരു നേതാവ് പൊലീസിനൊപ്പം ഒരു ജീപ്പില്‍ സംഭവസ്ഥലത്തെത്തിയതായി കാണുന്നു .അദ്ദേഹത്തിന്റെ പങ്കു വ്യക്തമായി അന്വേഷിക്കണം .തന്നെയല്ല വലിയ ഒരു ഗൂഢാലോചന ഈ സംഭവത്തിന് പുറകില്‍ ഉണ്ട് എന്നത് വ്യക്തമാണ് . അതില്‍ ആരൊക്കെ പങ്കാളികളാണ് എന്ന് അന്വേഷിക്കണം. യഥാര്‍ത്ഥ പ്രതികളെ എല്ലാം പുറത്തുകൊണ്ടുവരണം. തക്കതായ ശിക്ഷ കിട്ടണമെങ്കില്‍ മഹാരാഷ്ട്ര പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല . അതുകൊണ്ട് സിബിഐയെ കൊണ്ട് തന്നെ അന്വേഷണം നടത്തിക്കണം. തോമസ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും തോമസ് ഇ മെയില്‍ വഴി പരാതികള്‍ അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: