ബെര്‍ലിന്‍: കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ജര്‍മനിയില്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 48 ആയി. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസമായിരുന്നു.
പരേതനായ ജോസഫിന്റെ മകളാണ്. ഭര്‍ത്താവ്: ചങ്ങനാശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപ്പിള്ളില്‍ സേവ്യര്‍ (ജോയ്മോന്). മകള്‍: ആതിര. സംസ്കാരം അവിടെ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: