നാദാപുരം: കോവിഡ് 19 മൂലം മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ബിഎംഎസ്. ദേശീയതലത്തില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രതിജ്ഞയുടെ ജില്ലാതല ഉദ്ഘാടനം നാദാപുരത്ത് ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി. മുരളീധരന് നിര്‍വ്വഹിച്ചു.
മേഖലാ സെക്രട്ടറി സി.സി. ചന്ദ്രന്, പ്രസിഡണ്ട് എല്‍.വി. മനോജ് എന്നിവര്‍ പങ്കെടുത്തു. അത്തോളി, തോരാഴി, കൂമുള്ളി, കൊങ്ങന്നൂര് എന്നിവിടങ്ങളിലും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും ദേശീയഗാനാലാപനവും നടന്നു. എം. ഉല്ലാസ്, കെ. സുരേഷ് കുമാര്‍, പി. സജിത്കുമാര്‍, യു.കെ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൊറോണ സാഹചര്യത്തില്‍ ജീവന് പണയംവെച്ച് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ആദരിച്ചു. പാചക വാതക വിതരണ ജീവനക്കാരായ വി. നാരായണന്, കെ. സുരേഷ് എന്നിവരെ ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന് ആദരിച്ചു. വി.സി. നരേന്ദ്രന്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
നാദാപുരം ഗവ. ആശുപത്രി സൂപ്രണ്ട് എം. ജമീല, ഡോക്ടര്‍മാരായ അരവിന്ദാക്ഷന്, ഹാരിസ്, സജിത്, ഹെഡ് ക്ലര്‍ക്ക് ഡയ്സി തുടങ്ങിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ബിജെപി സംസ്ഥാന കമ്മറ്റി അംഗം എം.പി.രാജന് പൊന്നാട അണിയിച്ച് ആദരിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുമിത്രന്, കെ.കെ. രജീത്ത്, രവി വെളളൂര്‍, പി.കെ. ബിജീഷ്, എം.സി. അനീഷ്, കെ.കെ. രേഷ്മ, രാജഗോപാല്‍, വിപിന്‍ ചന്ദ്രന് സി.ടി.സുധീഷ്, സി. അജിത്ത് എന്നിവര്‍ സംസാരിച്ചു.
ബിജെപി കൂത്താളി പഞ്ചായത്ത് സമിതിയുടെയും നേതാജി സേവാസമിതി കിഴക്കന്‍ പേരാമ്പ്രയുടെയും നേതൃത്വത്തില്‍ കൂത്താളി ആയുര്‍വ്വേദ ആശുപത്രി ജീവനക്കാരെ ആദരിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ മുഖാവരണം വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയില്‍ എ. ബാലചന്ദ്രന്, ഇ.ടി. ശ്രീനിവാസന്, എം.ബാലന്, തയ്യില്‍ വിജയന്, പി.കെ.ധനീഷ്, പ്രസന്ന പ്രേമദാസ് എന്നിവര്‍ പങ്കെടുത്തു.
ബിജെപി കായക്കൊടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കായക്കൊടി ഹെല്‍ത്ത് സെന്ററിലെ ഡോ. സജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നാരായണന്, നഴ്സുമാര്‍ ആശാവര്‍ക്കര്‍മാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരെ ബിജെപി സംസ്ഥാന സമിതി അംഗം എം.പി. രാജന് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.പി. രജീഷ്, പ്രിയ, പി.കെ. ബീജീഷ,് നിധിന് തളീക്കര, കെ.വി. ലിബിന് എന്നിവര്‍ പങ്കെടുത്തു.
കിഴക്കോത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐ ഫ മൊയ്തീനെ ബിജെപി ആദരിച്ചു. കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.പി. അരവിന്ദന് പൊന്നാട അണിയിച്ചു. അനില്‍കുമാര്‍ എളേറ്റില്‍, മിഥുന് നെല്ലിക്കോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: