മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ രണ്ട് സംന്യാസിമാരെ വധിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഉള്‍പ്പെട്ട എന്‍സിപി നേതാവ് കാശിനാഥിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇയാളും വിഷ്ണു പത്ര, സുഭാഷ് ഭാവര്‍, ധര്‍മ ഭാവര്‍ എന്നിവര്‍ അടക്കം അഞ്ച് മുതിര്‍ന്ന സിപിഎംനേതാക്കളും സ്വാമിമാരെയും ഡ്രൈവറെയും മര്‍ദിച്ചുകൊല്ലുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. കാശിനാഥും കാസ പഞ്ചായത്തംഗമാണ്.
പൈശാചിക മര്‍ദ്ദനത്തിന്റെ വീഡിയോയില്‍ കാശിനാഥിനെ കാണാം. അതിനിടെ അറസ്റ്റിലായ 101 പേരെയും ഈ മാസം 30വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ നിന്ന് നേതാക്കളെയും യഥാര്‍ഥ പ്രതികളെയും ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുഖ്യപ്രതികള്‍ അടക്കം നിരവധി പേര് ഇനിയും പിടിയിലാകാനുണ്ട്. ഇവരെ അറസ്റ്റു ചെയ്യാതെ അന്വേഷണം പിടിയിലായവരില്‍ ഒതുക്കാനാണ് ശ്രമം.
അക്രമിസംഘത്തില്‍ നാനൂറോളം പേര് ഉണ്ടായിരുന്നുവെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്. പക്ഷെ അറസ്റ്റിലായത് 9 പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 110 പേര് മാത്രമാണ്. ഒളിവില്‍ പോയ വരില്‍ പലരും അടുത്തുള്ള കൊടുംവനത്തിലുണ്ടെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. ഇവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ഉണ്ടായിട്ടില്ല.
ആദ്യം സ്വാമിമാരെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച് മാറ്റിയതാണ്. അതിനു ശേഷം പോലീസ് അവരെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ചിലര്‍ ആസൂത്രിതമായി പ്രകോപനം സൃഷ്ടിച്ച് വീണ്ടും പ്രശ്നം ഉണ്ടാക്കുകയായിരുന്നു. പിടിയിലായവരില്‍ ഇവരില്ലെന്നാണ് സൂചന.
സംഭവത്തില്‍ വര്‍ഗീയത ഇല്ലെന്നു പറയുന്ന പ്രശസ്ത മാധ്യമ പ്രവര്ത്തകന് ശേഖര്‍ ഗുപ്തയുടെ ദ പ്രിന്റ് എന്ന ഓണ്‍ലൈനിലും കൊലപാതകം സംബന്ധിച്ച ചില സൂചനകളുണ്ട്. മതംമാറി ക്രിസ്ത്യാനികളായ ആദിവാസികളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പറയുന്നത്. അതോടെ സംന്യാസിമാരെ വധിച്ചതിനു പിന്നില്‍ മതപരിവര്‍ത്തന ശക്തികളുണ്ടെന്ന ആരോപണത്തിന് ബലം കൈവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: