Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കെ.ജി. മാരാര്‍, പ്രവര്‍ത്തകരുടെ രോമാഞ്ചം

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസ്സത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു

ഒ. രാജഗോപാല്‍byഒ. രാജഗോപാല്‍
Apr 25, 2020, 05:44 am IST
inArticle

കെ.ജി. മാരാരുടെ 25-ാം അനുസ്മരണ ദിനമാണിന്ന് എന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. എപ്പോഴും അദ്ദേഹം കൂടെയുണ്ടെന്നാണ് എന്റെ ധാരണ. അത് എന്റെ മാത്രമല്ല ആയിരക്കണക്കായ സഹപ്രവര്‍ത്തകരുടെയും സാധാരക്കാരുടെയും അനുഭവവും അതായിരിക്കും. പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും പരിചയപ്പെട്ടവരെയെല്ലാം സുഹൃത്തും സഹോദരനും നേതാവുമായി മാറാന്‍ കഴിഞ്ഞ കെ.ജി. മാരാര്‍ പ്രവര്‍ത്തകരുടെ രോമാഞ്ചം തന്നെയായിരുന്നു.  

1965ലാണെന്നാണ് എന്റെ ഓര്‍മ. ഞാനന്ന് ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ.ജി. മാരാരെ അക്കാലത്താണ് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത്. അതിനുമുമ്പ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു മാരാര്‍ജി.  

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. ഇതാണ് അദ്ദേഹത്തെപ്പറ്റി എന്നില്‍ ആദ്യം തന്നെ രൂപപ്പെട്ട അഭിപ്രായം. നല്ല ആശയങ്ങള്‍ രസകരമായി പ്രകടിപ്പിക്കാന്‍ കഴിവുള്ള പ്രസംഗകനാണ് എന്ന പ്രത്യേകതയും ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധിച്ചു.

മുഴുവന്‍ സമയ പ്രവര്‍ത്തകരാകാന്‍ തയ്യാറുള്ളവരെ ഓരോ ഭാഗത്തു നിന്ന് കണ്ടെത്തി സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്ന രീതിയുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മാരാര്‍ജിയെ പരിചയപ്പെട്ടത്. അതിനുശേഷം മുപ്പതുകൊല്ലം ഞങ്ങളൊന്നിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു.  

അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകനായിരിക്കെ ഭാഷാധ്യാപക സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണത്തിന് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ മിക്കതിലും ജനസംഘത്തിനു വളരാനായതിനു പിന്നില്‍ മാരാര്‍ജിയുടെ കഠിനാദ്ധ്വാനത്തിന്റെ പങ്ക് നിസ്സീമമാണ്.

നക്‌സല്‍ ആക്രമണങ്ങള്‍ വ്യാപകമായ കാലങ്ങളില്‍ വയനാട്ടിലെ ആദിവാസികളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ പ്രയത്‌നം വളരെ പ്രയോജനപ്പെട്ടു. വയനാട് ആദിവാസി സംഘത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു  നീക്കിയത്.

ഞാന്‍ ജനസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് മാരാര്‍ജി ആദ്യമായി പാര്‍ട്ടിയുടെ മധ്യമേഖലാ കാര്യദര്‍ശിയായത്. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. മാരാര്‍ജിയുടെ അകാലവിയോഗം കേരള രാഷ്‌ട്രീയത്തിന് പ്രത്യേകിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വം അസാധ്യമായിരിക്കുന്നു. മാരാര്‍ജിയുടെ പ്രവര്‍ത്തനരീതി മാര്‍ഗദീപമായി സ്വീകരിക്കുമെന്നതാണ് ഇത്തരുണത്തില്‍ എടുക്കാവുന്ന പ്രതിജ്ഞ.

ലേഖകന്‍ നേമം എംഎല്‍എ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.