ന്യൂദല്‍ഹി : ഒമാന്‍ രാജകുമാരിയുടെ പേരില്‍ ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണവുമായി പാക് ചാരസംഘടനയായ ഐഎസ്ഐ. ഇന്ത്യയില്‍ വ്യാപകമായി മുസ്ലിം വിരുദ്ധത (ഇസ്ലാമോഫോബിയ) ആണെന്ന് സമൂഹ മാധ്യമം വഴിയാണ് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നത്.
ഒമാന്‍ രാജകുമാരി മോന അല്‍ സയിദിന്റെ പേരിലാണ് ഐഎസ്ഐ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയത്. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ അധികൃതര്‍ ഈ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ഇന്ത്യയ്ക്കു നേരെ അതിര്‍ത്തി വഴി പല തവണ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടും രാജ്യം ചെറുത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമം വഴി വ്യാജ പ്രചാരണം നടത്തുന്നത്.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. കോവിഡിനിടെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ആണെന്ന് പാക്കിസ്ഥാന് വ്യാജ പ്രചാരണം നടത്തുന്നതായി കേന്ദ്്ര ഏജന്‍സികള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ അ്ക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്.
ഗള്‍ഫിലെ ഉന്നത നേതൃത്വങ്ങളുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് ഐഎസ്ഐയുടെ ഇപ്പോഴത്തെ പ്രധാന ദൗത്യം. ഇതിനായാണ് ഒമാാന് രാജകുമാരി മോന അല്‍ സയിദിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: