Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലോക്ഡൗണ്‍ കാലത്തും ശ്രീജിത്തിന് ആനക്കാര്യത്തില്‍ നോ കോംപ്രമൈസ്

ലോക്ടൗണ്‍ മൂലം പൂരവും ഉത്സവങ്ങളും ഉപേക്ഷിച്ചാലും ആനകളുടെ കൂട്ടുകാരന് വിശ്രമമില്ല. തൃശൂര്‍ വെളപ്പായ ശ്രീജിത്ത് (മണി) എന്ന ആനപ്രേമി വീട്ടില്‍ വിശ്രമിച്ചാല്‍ നാലോളം ആനകളുടെ അന്നം മുട്ടും. സഹ്യന്റെ മക്കള്‍ പട്ടിണിയാകാതിരിക്കാന്‍ കൊറോണ നിയന്ത്രണനാളുകളിലും പതിവായി പട്ട തേടിയുള്ള അലച്ചിലിലാണ് ഈ മുപ്പത്തിയാറുകാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:12 am IST
in Thrissur

കൊടകര: ലോക്ടൗണ്‍ മൂലം പൂരവും ഉത്സവങ്ങളും ഉപേക്ഷിച്ചാലും ആനകളുടെ കൂട്ടുകാരന് വിശ്രമമില്ല. തൃശൂര്‍ വെളപ്പായ ശ്രീജിത്ത് (മണി) എന്ന ആനപ്രേമി വീട്ടില്‍ വിശ്രമിച്ചാല്‍ നാലോളം ആനകളുടെ അന്നം മുട്ടും. സഹ്യന്റെ മക്കള്‍ പട്ടിണിയാകാതിരിക്കാന്‍ കൊറോണ നിയന്ത്രണനാളുകളിലും പതിവായി പട്ട തേടിയുള്ള അലച്ചിലിലാണ് ഈ മുപ്പത്തിയാറുകാരന്‍.

 കൊറോണയുടെ പശ്ചാത്തലത്തില്‍ പൂരങ്ങളും ആനയെഴുന്നള്ളിപ്പുകളും ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ആനകള്‍ പട്ടിണിയാകാതിരിക്കാന്‍ ശ്രീജിത്ത് അതിരാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങും. ചെറുപ്രായത്തില്‍ തന്നെ ശ്രീജിത്തിന് ആനയോട് കമ്പമായിരുന്നു. ആനയെവിടെയുണ്ടോ എവിടെയെല്ലാം ഓടിയെത്താന്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും ഇയാള്‍ ശ്രമിക്കാറുണ്ട്. എന്നെങ്കിലും ഒരാനയെ സ്വന്തമാക്കണമെന്ന ആഗ്രഹം ചെറുപ്പത്തില്‍ തന്നെ മനസ്സിലുദിച്ചിരുന്നു. വീടിനടുത്ത് മാരാത്ത് പറമ്പില്‍ കെട്ടിയിരുന്ന ആനകളുമായി ചങ്ങാത്തം കൂടിയാണ് തുടക്കം. 

തിരുവമ്പാടി ഉണ്ണികൃഷ്ണന്‍ എന്ന ആനയ്‌ക്ക് മദപാടിളകി രണ്ടാം പാപ്പാനെ കുത്തിയ ശേഷം ഓടിയ ആനയെ മെരുക്കിയത് ശ്രീജിത്തായിരുന്നു. അങ്ങനെ ആന പരിപാലനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇടഞ്ഞ ആനകളെ മെരുക്കിയെടുക്കാന്‍ ശ്രീജിത്തിന്റെ ഫോണിലേക്ക് പലയിടങ്ങളില്‍ നിന്നും വിളികള്‍ വന്നു തുടങ്ങി. ഒരിക്കല്‍ കര്‍ക്കിടകം ഒന്നിന് വടക്കുംനാഥനിലെ ആനയൂട്ട് സമയത്ത് അഞ്ചാനകള്‍ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയപ്പോള്‍ ശങ്കരംകുളങ്ങര മണികണ്ഠനെ സുരക്ഷിതമായി മാറ്റി നിര്‍ത്തിയതും ശ്രീജിത്ത് തന്നെ .അസുഖം മൂലം എവിടെയെങ്കിലും ആനകള്‍ ഉണ്ടെങ്കില്‍ അവരെ പരിചരിക്കാനും ശ്രീജിത്ത് ഓടിയെത്തും. 

നാല് ആനകളെയാണ് ലോക്ഡൗണ്‍ കാലത്ത് ശ്രീജിത്ത് പരിപാലിക്കുന്നത്. വെളപ്പായ തീര്‍ത്ഥംകാവ് ക്ഷേത്രപരിസരത്താണ് ശ്രീജിത്തിന്റെ സ്വന്തം ആന ഗുരുജി ശിവനാരായണനെ തളച്ചിരിക്കുന്നത്.സ്വന്തം ആനകളെ പരിപാലിക്കുന്നതുപോലയൊണ് മറ്റു ആനകളെയും നോക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ ആനകളുടെ  അടിമുടി പരിപാലനവും മേല്‍നോട്ടവും ശ്രീജിത്തിന്റെ കരങ്ങളില്‍ ഭദ്രമാണെന്ന് ഉടമകള്‍ക്കറിയാം. വെളപ്പായയുടെ പത്തുകിലോമീറ്ററിനകത്തുള്ള പറമ്പുകളില്‍നിന്നാണ് പട്ട ശേഖരിക്കുക. ദിവസവും രാവിലെ തന്റെ പിപ്പക്ക് വാനില്‍ സുഹൃത്തുക്കളും ആനപ്രേമികളായ അശോകനും ശരത്തും ചേര്‍ന്ന് പട്ട തേടി പുറപ്പെടും. 

പട്ടയുള്ള ഒട്ടുമിക്കപറമ്പുകളുടെ ഉടമസ്ഥറുടേയും ഫോണ്‍നമ്പറുകള്‍  മണിയുടെ ഡയറിയിലുണ്ട്. പുതിയ പറമ്പുകണ്ടാല്‍ അവിടെയെത്തി പട്ട വെട്ടാന്‍ അനുവാദം ചോദിച്ചു പട്ട വെട്ടും. പനമ്പട്ടയെ കൂടാതെ അവിലും പഴവും ചേര്‍ന്ന് കുഴച്ച ഭക്ഷമമാണ് കൊടുക്കുന്നത്. സീസണില്‍ ചോറും ചെറുപയറും കൊടുക്കും. ദിവസം നൂറ് പട്ടകളാണ് നാല് ആനകള്‍ക്കുമായി നല്‍കുന്നത്. ആനക്കമ്പക്കാരുടേയും ആനക്കാരുടേയും പൂരപ്രേമികളുടേയും ആനമണിയാണ് ഇപ്പോള്‍ ശ്രീജിത്ത്.  ഒരുവര്‍ഷംമുമ്പ് ആരംഭിച്ച എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറികൂടിയായ ശ്രീജിത്ത് സ്വന്തം ജീവിതവഴിയില്‍ ഒട്ടനവധി വിട്ടുവീഴ്ചകള്‍  ചെയ്താലും ആനകളുടെ കാര്യത്തില്‍ നോ കോമ്പ്രമൈസ്. വെളപ്പായ കൊളങ്ങരപറമ്പില്‍ സുരേഷ്-ശാന്ത ദമ്പതികളുടെ മകനാണ് ശ്രീജിത്ത്. ഭാര്യ:ദിവ്യ. മകന്‍: ദേവദേവന്‍.

Tags: Elephantലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.