കായംകുളം:ഫേസ് ബുക്കില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി പരുക്കേല്‍പ്പിച്ചു. കറ്റാനം സ്വദേശി സുഹൈല്‍ ഹസ്സന്‍ (25) ന് ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയില്‍ കായംകുളം ഗവ: ആശുപത്രിയില്‍ ഉള്ളവര്‍ക്ക് കൊവിഡ് ഭാഗമായി കഞ്ഞി നല്‍കി തിരികെ വരുമ്ബോള്‍ കറ്റാനം ജംഗ്ഷനില്‍ വെച്ചാണ് വെട്ടേറ്റത്. സിപിഎമ്മിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് വെട്ടിപരുക്കേല്‍പ്പിക്കാന്‍ കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇക്ബാലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് സുഹൈലിന് വെട്ടേറ്റത്. ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് വിവരം. ഇക്ബാലിനെയാണ് ആദ്യ വെട്ടിയതെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറിയപ്പോഴാണ് സുഹൈലിന് വെട്ടേറ്റത്.
ഡിവൈഎഫ്ഐ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: