ഡല്‍ഹി: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു വരിപോലും പ്രതികരിക്കാത്ത എഡിറ്റേഴ്സ് ഗില്‍ഡ് സംഘടനയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി, ഇന്നലെ രാത്രി നടന്ന തത്സമയ ചര്‍ച്ചയിലാണ് അര്‍ണാബ് സംഘടനയില്‍ നിന്നുള്ള തന്റെ രാജി പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയടിയാണ് അര്‍ണാബിന്റെ തീരുമാനത്തിന് ലഭിക്കുന്നത്.
പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിഷപക്ഷര് എന്നു നടക്കുന്നവര്‍ നിശബ്ദരായിരിക്കുകയാണ് എന്ന് അര്‍ണബ് കുറ്റപ്പെടുത്തി. എഡിറ്റേഴ്സ് ഗില്‍ഡ് ചെയര്മാന് ശേഖര്‍ ഗുപ്ത കേള്‍ക്കാനായി ആണെന്നു പ്രഖ്യാപിച്ചാണ് അര്‍ണാബ് രാജി അറിയിച്ചത്. നിങ്ങള്‍ എന്റെ ഭാഗത്ത് നിന്നാകും ഇത് ആദ്യമായി കേള്‍ക്കുന്നത് ശേഖര്‍ ഗുപ്ത. ഈ മൗനം കാരണം എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്ക്ക് ഇതുവരെ എന്തെങ്കിലും വിശ്വാസത ഉണ്ടായിരുന്നെങ്കില്‍ അത് തകര്‍ന്നിരിക്കുകയാണ്’, എഡിറ്റേഴ്സ് ഗില്‍ഡ് ചെയര്മാന് ശേഖര്‍ ഗുപ്തയ്ക്കെതിരെ അര്‍ണബ് തുറന്നടിച്ചു. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമുളള ഒരു സ്ഥാപനമായി എഡിറ്റേഴ്സ് ഗില്‍ഡ് മാറിയിരിക്കുകയാണ്. അതിനാല്‍ ഈ ലൈവ് പരിപാടിയില്‍ ഞാന്‍ രാജി പ്രഖ്യാപിക്കുകയാണ്. ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. താന്‍ ഒരുപാട് നാളായി എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗമാണ്. ഞാനിപ്പോള്‍ രാജി വെക്കുന്നത് എഡിറ്റോറിയല്‍ മൂല്യങ്ങളില്‍ എഡിറ്റേഴ്സ് ഗില്‍ഡ് വരുത്തിയ വീട്ടുവീഴ്ച മൂലമാണെന്നും അര്‍ണാബ്.
മഹാരാഷ്ട്ര പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് പല്‍ഘാര്‍ ജില്ലയില്‍ ഗന്ധ്ഛിന്‍ഛ്ലെ ഗ്രാമത്തില്‍ സന്യാസിമാരെ അക്രമികള്‍ കൊന്നത്. ആദ്യം ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനെത്തിയ പോലീസ് ഇരുനൂറിലേറെ വരുന്ന ആയുധധാരികളായ അക്രമികള്‍ക്കിടയിലേക്ക് സന്യാസിമാരെ കൊണ്ടുവരികയായിരുന്നു. അവര്‍ അടിച്ചും ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ചും കൊന്നു.
ഏപ്രില്‍ 16 നായിരുന്നു സംഭവം. മുംബൈയില്‍നിന്ന് 125 കിലോ മീറ്റര്‍ മാത്രമകലെയാണ് പ്രദേശം. ഇത്രദിവസമായിട്ടും മാധ്യമങ്ങളോ സര്‍ക്കാരോ ഇതേക്കുറിച്ച് അക്ഷരം മിണ്ടിയില്ല. കോണ്‍ഗ്രസ് ശിവസേനാ ഭരണവും കമ്യൂണിസ്റ്റ് സ്വാധീനമേറയുള്ള പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും ഇതേക്കുറിച്ച് പുറത്തു പറഞ്ഞില്ല. 19 ന് ചില സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഭീകരമായ ആള്‍ക്കൂട്ട ആക്രമണ വിവരം പുറം ലോകമറിഞ്ഞത്.
സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വീഡിയോയില്‍ കാണുന്നതിങ്ങനെ: പോലീസ് പ്രായംചെന്ന, കാവിയുടുത്ത ഒരു സന്യാസിയെ ഒരു കെട്ടിടത്തില്‍നിന്ന് പുറത്തു കൊണ്ടുവരുന്നു. വടിയും ആയുധങ്ങളുമായി പുറത്ത് വലിയ ജനക്കൂട്ടം കാത്തുനില്ക്കുന്നു. പുറത്തുവന്ന അദ്ദേഹം തലമുറിഞ്ഞ് ചോരയൊലിപ്പിച്ച് ഭയന്നു വിറച്ചാണ് കാണപ്പെട്ടത്. ആള്‍ക്കൂട്ടം അദ്ദേഹത്തെ കൈയിലെടുത്ത് മര്‍ദ്ദിക്കുന്നു, അടിക്കുന്നു. പോലീസ് തടയാന്‍ ശ്രമിക്കുന്നില്ല. മറ്റൊരു വീഡിയോയില്‍ ആള്‍ക്കൂട്ടം പോലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുന്നുണ്ട്.ആള്‍ക്കൂട്ടം മൂന്ന് വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. രണ്ടെണ്ണം പോലീസിന്റേതാണ്. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. കൊല്ലപ്പെട്ട രണ്ട് സന്യാസിമാര്‍ ചിക്നേ മഹാരാജ് കല്‍പ്പവൃക്ഷ് ഗിരി (70), സുശീല്‍ ഗിരി മഹാരാജ് (35) എന്നിവരാണ്. ഇരുവരും വാരാണസി ശ്രീ പഞ്ച് ദസ്നം ജുനാ അഖാഡയില്‍നിന്നുള്ളവരാണ്. മൂന്നാമത്തേയാള്‍ ഇവരുടെ െ്രെഡവര്‍ നീലേഷ് തെല്‍ഗേനാണ് (35).
ഏറെ പ്രസിദ്ധമായ ജുനാ അഖാഡ രാജ്യത്തെ ഏറ്റവും പുരാതന സന്യാസി സമൂഹമാണ്. ഈ അഖാഡയുടെ തലപ്പത്തെ സമിതിയായ മഹാമണ്ഡലേശ്വറിന്റെ അടുത്ത തലവനായി ദളിത് സമൂഹത്തില്‍നിന്ന് വന്ന സന്യാസിയെ ചുമതലപ്പെടുത്തിയ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: