Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഓടരുത് പിണറായീ…പിണറായി വിജയനെ പിണങ്ങാറായി വിജയന്‍ എന്ന് വിളിച്ച മിമിക്രി കലാകാരന്മാരെ സമ്മതിക്കണം.

കൊലയാളിയാണ്, കണ്ണില്‍ച്ചോരയില്ലാത്തവനാണ്, നിരപരാധികളുടെ ചോര വീഴ്‌ത്താന്‍ മടിയില്ലാത്തവനാണ് എന്നൊക്കെ നിരവധിയാണ് കേരളമുഖ്യമന്ത്രിക്ക് എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍. കൊലപാതക രാഷ്‌ട്രീയത്തെ പക്ഷം നോക്കി ന്യായീകരിച്ച് വിജയന്‍ അതൊക്കെ ശരിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. പ്രളയത്തിലും ഓഖിയിലും നിപ്പയിലുമൊക്കെ വിജയന് വേഷം നിത്യവിശുദ്ധന്റെതായിരുന്നു

എം. സതീശന്‍ by എം. സതീശന്‍
Apr 18, 2020, 10:41 am IST
in Article

നിങ്ങളെല്ലാവരും കൂടി ഇങ്ങനെ ചോദ്യം ചോദിക്കുവാണേല്‍ നാളെ മുതല്‍ ഞാനീ കളിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിണങ്ങിപ്പോയിരിക്കുന്നു. സീരിയലുകള്‍ നിലച്ച കൊറോണക്കാലത്തെ വൈകുന്നേരങ്ങളില്‍ വീട്ടമ്മമാരുടെ ആകാംക്ഷയെ വല്ലാണ്ട് പെരുപ്പിച്ചിരുന്ന ആ വൈകുന്നേര കലാപരിപാടിക്ക് തല്‍ക്കാലം വിട. ഇനി നമുക്ക് ഇടവേളകളില്‍ കാണാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പാര്‍ട്ടിക്കാര് കൂടുന്ന മൈതാനങ്ങളില്‍ വിരട്ടലും വിലപേശലും കണ്ണുരുട്ടലുമായി ബ്രണ്ണന്‍ വാളിളക്കി കലി തുള്ളിയാടിയ പഴയ വിജയന്റെ നിഴല്‍ പോലുമില്ലായിരുന്നു കഴിഞ്ഞ ദിവസം പിണങ്ങിപ്പോയ വിജയന്. പിണറായി വിജയനെ പിണങ്ങാറായി വിജയന്‍ എന്ന് പേരിട്ട് വിളിച്ച  കേരളത്തിലെ മിമിക്രി കലാകാരന്മാരെ സമ്മതിക്കണം.

കൊലയാളിയാണ്, കണ്ണില്‍ച്ചോരയില്ലാത്തവനാണ്, നിരപരാധികളുടെ ചോര വീഴ്‌ത്താന്‍ മടിയില്ലാത്തവനാണ് എന്നൊക്കെ നിരവധിയാണ് കേരളമുഖ്യമന്ത്രിക്ക് എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍. കൊലപാതക രാഷ്‌ട്രീയത്തെ പക്ഷം നോക്കി ന്യായീകരിച്ച് വിജയന്‍ അതൊക്കെ ശരിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. പ്രളയത്തിലും ഓഖിയിലും നിപ്പയിലുമൊക്കെ വിജയന് വേഷം നിത്യവിശുദ്ധന്റെതായിരുന്നു. സംഗതി ഉഡായിപ്പാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകും വരെ വിജയന്‍ സ്വന്തം ബാലെ ടീമിനെക്കൊണ്ട് പരമകാരുണികന്റെ കഥ പാടിയും ആടിയും കാലം കഴിക്കും. പ്രളയത്തിന്റെയും ഓഖിയുടെയുമൊക്കെ കാര്യത്തില്‍ പിടിവീണത് ദുരന്തം കഴിഞ്ഞിട്ടായിരുന്നു. ഡാം തുറന്നുവിട്ടപ്പോള്‍ വെള്ളം ഒഴുകിയ വഴിക്ക് നിയന്ത്രണമില്ലാത്തതുപോലെയായിരുന്നു പ്രളയഫണ്ട് ഒഴുകിപ്പോയ വഴിയും. എല്ലാം കഴിഞ്ഞ് പ്രളയവും ഫണ്ടുമെല്ലാം പലവഴി പോയിക്കഴിഞ്ഞാണ് വിശുദ്ധന്റെ വലിപ്പം ജനമറിഞ്ഞത്.

കൊറോണയില്‍ പക്ഷേ പിടി വീണത് അല്പം നേരത്തെയായിപ്പോയി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറമ്മയായി പിആര്‍ വര്‍ക്കിലൂടെ ഇരച്ചുകയറുമ്പോഴാണ് പണ്ടേ തയ്ച്ചുവെച്ച പ്രധാനമന്ത്രിക്കുപ്പായമിട്ട് തമ്പ്രാന്റെ വരവ്… കുന്നിനെ മീതെ പറക്കാനായിരുന്നു ഇപ്പോഴും ശ്രമം. ചീഫ് സെക്രട്ടറിയെയും റവന്യൂമന്ത്രിയെയും ടീച്ചറമ്മയെയും കാഴ്ചക്കാരാക്കി ചുറ്റുമിരുത്തി എല്ലാ വൈകുന്നേരവും പിണറായി സഖാവ് തന്റെ ലോലഹൃദയം പുറത്തെടുത്തുകാണിച്ചു. ഓരോ ദിവസവും പുതിയ പുതിയ അറിവുകള്‍ കൊണ്ട് മാലോകരെ വിസ്മയം കൊള്ളിച്ചു. പട്ടിണിക്കാരെക്കുറിച്ച്, കര്‍ഷകരെക്കുറിച്ച് മുതല്‍ തെരുവുനായ്‌ക്കളെയും ക്ഷേത്രസങ്കേതങ്ങളിലെ കുരങ്ങന്മാരെയും കുറിച്ചുവരെ കരുണാമയന്‍ ഗദ്ഗദ്കണ്ഠനായി… അതിനിടയില്‍ നാലരക്കോടി എറിഞ്ഞ് വെബ്‌സൈറ്റ് നവീകരിച്ചു, ഹെലികോപ്റ്റര്‍ വാങ്ങാന്‍ പണം വേറെയെറിഞ്ഞു, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് വരെ വീടുകളില്‍ അണുനശീകരണം നടത്താന്‍ ലക്ഷങ്ങള്‍ അനുവദിച്ചു… പിന്നെയും വിജയന്‍ പാവങ്ങളെ ഓര്‍ത്ത് ലോലമാനസനായി…  

ലോലമാനസന് ആരെയും എന്തും പറയാം… തിരിച്ച് ചോദിക്കരുത്, പറയരുത്… ചില പാര്‍ട്ടി സാഹിത്യകാരന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മരണം പത്തിവിടര്‍ത്തിയാടുന്ന മഹാമാരിയുടെ കാലത്ത് പിണറായി സഖാവിന്റെ മുഖത്തുനോക്കി സ്പ്രിങ്ക്‌ളര്‍ എന്ന് പറയാമോ? അമ്മാതിരി വികൃതമാനസന്മാര്‍ക്ക് ലോലമാനസന്റെ ഹൃദയവികാരം അറിയില്ല. അത് അറിയണമെങ്കില്‍ ആലപ്പുഴക്കാരന്‍ തോമസ് ഐസക്കിനോട് ചോദിക്കണം. വള്ളവും വലയും ഉള്ള പണവും പോയി കടാപ്പുറത്ത് എന്റെ വല, എന്റെ വള്ള, എന്റെ പണം എന്ന് അലമുറയിടുന്ന ചെമ്പന്‍കുഞ്ഞിന്റെ ചേല്‍ക്കാണ് ധനമന്ത്രിയുടെ ഇപ്പോഴത്തെ കോലം… പുള്ളി പറഞ്ഞുതരും പിണറായി മുതലാളിയുടെ സങ്കടങ്ങള്‍…  

അതൊന്നും പക്ഷേ ചോദ്യമാക്കരുത്, ചോദിക്കരുത്… മിണ്ടൂല്ല. ഇനീം മിണ്ടണമെന്ന് പറഞ്ഞാല്‍ പിന്നെ കാണാന്‍പോലും കിട്ടൂല്ല… അതാണ് പിണറായി… ഓഖിയടിച്ച കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ പങ്കായം കണ്ടാണ് പണ്ടൊന്ന് ഓടിയത്. ഇപ്പോള്‍ പങ്കായം പോയിട്ട് പേനാക്കത്തി പോലും കൈയിലില്ലാത്ത പാവം കുറേ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നാണ് മുഖ്യന്റെ ഓട്ടം… ആളെ നന്നായിട്ട് മനസ്സിലായിക്കഴിഞ്ഞ കേരളത്തിന്റെ മുന്നില്‍ നിന്ന് എവിടെ വരെ ഓടാനാണ് പിണറായി. സ്പ്രിങ്ക്‌ളിട്ട് ചെമ്പന്‍കുഞ്ഞ് വെട്ടിയ സ്ഥിതിക്ക് കിഫ്ബിക്ക് വെട്ടി മറുകടകത്തിനുള്ള പ്ലാനിലാണ് ലോലമാനസന്‍ എന്ന് കേള്‍ക്കുന്നു… കൊറോണ വരും, വന്ന വഴിക്ക് പോകും… പക്ഷേ പിണറായി..?

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍അഴിമതിസ്പ്രിങ്ക്ളര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.