Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സസ്‌പെന്റ് ചെയ്യപ്പെട്ട ഡോക്ടറെ തിരിച്ചെടുക്കണമെന്ന ഉത്തരവ് നടപ്പായില്ല

ചികിത്സയ്‌ക്കിടയില്‍ രോഗി മരണപ്പെട്ട സംഭവത്തിലാണ് ഡോക്ടര്‍ സസ്‌പെന്‍ഷനിലായത്. സമാനമായ സംഭവത്തില്‍ മറ്റൊരു ഡോക്ടറെ തിരിച്ചെടുത്തിട്ടും സോമനെ തിരിച്ചെടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:40 am IST
inKozhikode

കോഴിക്കോട്: സസ്‌പെന്റ് ചെയ്യപ്പെട്ട കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടറെ തിരിച്ചെടുക്കണമെന്ന ഉത്തരവ് ആരോഗ്യവകുപ്പ് നടപ്പാക്കിയില്ല.  ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.കെ.സി. സോമനെയാണ് ഇതുവരെ തിരിച്ചെടുക്കാന്‍ നടപടി യില്ലാത്തത്. ഇത് ജാതീയ വിവേചനമാണെന്ന ആരോപണവുമായി പട്ടികജാതി സംഘടനകള്‍. ചികിത്സയ്‌ക്കിടയില്‍ രോഗി മരണപ്പെട്ട സംഭവത്തിലാണ് ഡോക്ടര്‍ സസ്‌പെന്‍ഷനിലായത്. സമാനമായ സംഭവത്തില്‍ മറ്റൊരു ഡോക്ടറെ തിരിച്ചെടുത്തിട്ടും സോമനെ തിരിച്ചെടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല.

ഒരു വര്‍ഷം മുമ്പ് കൊയിലാണ്ടി സ്വദേശിയായ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.  പിത്തവാഹിനി കുഴലിലെ സുഷിരം ഒഴിവാക്കുന്നതിനായി ഡോ.സോമന്‍ ശസ്ത്രക്രിയ നടത്തി. മൂന്നാം ദിവസം രോഗിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കല്‍ക്കട്ടയില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന ഡോക്ടര്‍ സോമന്‍ തിരിച്ചെത്തി.  പരിശോധനയില്‍ രോഗിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായെന്ന് മഞ്ഞപ്പിത്ത ബാധയുള്ളതായും കണ്ടെത്തി. തുടര്‍ന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ രോഗി മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അടക്കം നാല് പേരടങ്ങുന്ന സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഡോ.കെ.സി. സോമനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

ചട്ടപ്രകാരമുള്ള സസ്‌പെന്‍ഷന്‍ കാലാവധിയായ മൂന്ന് മാസം പിന്നിട്ട് ആറ് മാസം കഴിഞ്ഞപ്പോള്‍ കോഴിക്കോട് ഒഴികെയുള്ള മറ്റേതെങ്കിലും ഒരു മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹത്തെ നിയമിക്കണമെന്ന  ഗവര്‍ണറുടെ ഉത്തരവ് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചെങ്കിലും നടപടികളുണ്ടായില്ല. 2020 മാര്‍ച്ച് 17നാണ് ഗവര്‍ണറുടെ ഉത്തരവ് ഇറങ്ങിയത്.  

സസ്‌പെന്‍ഷന്‍ കാലയളവ് ശിക്ഷാ കാലയളവായി കണക്കാക്കിയാലും അതില്‍ കൂടുതല്‍ കാലയളവായ എട്ടു മാസമായി അദ്ദേഹത്തിന്  ശമ്പളമോ മറ്റ് യാതൊരു ആനുകൂല്യമോ നല്‍കുന്നില്ല. ഇതിനുശേഷം മെഡിക്കല്‍ കോളേജില്‍ നടന്ന സമാനമായ മറ്റൊരു കേസില്‍ ചികിത്സയ്‌ക്കിടെയുള്ള ശസ്ത്രക്രിയയെതുടര്‍ന്ന് ഒരു ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ മൂന്നു മാസം സസ്‌പെന്‍ഷനിലായ മറ്റൊരു ഡോക്ടറെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ശമ്പളമടക്കം എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്തിരുന്നു.  

പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ പ്രോട്ടോകോള്‍ പ്രകാരം അഡീഷണല്‍ സൂപ്രണ്ടായ ഡോക്ടറുടെ കീഴ് ഉദ്യോഗസ്ഥനായ ആര്‍എംഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഓപ്പറേഷനില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചില്ലെന്നും ശേഷമുള്ള ചികിത്സ അസിസ്റ്റന്റാണ് നടത്തിയതെന്നും പ്രത്യേകം പറയുന്നുണ്ട്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ വിദഗ്ദരായ ആരും തന്നെ അന്വേഷണ കമ്മറ്റിയില്‍ ഇല്ലായിരുന്നു. രോഗി മരിക്കുന്നതിനു മുമ്പ് ശസ്ത്രക്രിയക്കുശേഷം രോഗിയെ റഫര്‍ ചെയ്ത ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി വിഭാഗങ്ങളില്‍ ദിവസങ്ങളോളം ചികിത്സ നടത്തിയ ചില ഡോക്ടര്‍മാരും ഈ അന്വേഷണ സംഘത്തില്‍ അംഗങ്ങളായത് അന്വേഷണ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. രോഗിയുടെ മരണത്തില്‍ മൂന്ന് വകുപ്പുകളായ സര്‍ജറി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി എന്നിവയ്‌ക്ക് തുല്യ പങ്കാളിത്വം നിലനില്‍ക്കെ സര്‍ജറി യൂണിറ്റ് ചീഫായ ഡോ.കെ.സി. സോമനെ മാത്രം സസ്‌പെന്റ് ചെയ്തതിലും തിരിച്ചെടുക്കാത്തതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.  ഡോ. കെ.സി. സോമന്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അഡീഷണല്‍ സൂപ്രണ്ടാണ്.  

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെപ്പോലും തിരിച്ചെടുത്ത സംസ്ഥാന സര്‍ക്കാര്‍  മികച്ച ജനറല്‍ സര്‍ജറി ഡോക്ടര്‍മാരില്‍ വിദഗ്ദനായ ഇദ്ദേഹത്തോട് കാണിക്കുന്നത്  വിവേചനപരമായ സമീപനവും കടുത്ത ജാതീയതയാണെന്ന് പട്ടികജാതി, വര്‍ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ആരോപിക്കുന്നു. ഡോ.കെ.സി. സോമനെതിരെ നടക്കുന്നത് നീതി നിഷേധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്നും ഇദ്ദേഹത്തെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് തുല്യനീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സതീഷ് പാറന്നൂര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.  

Tags: doctorsuspension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.