കണ്ണൂര്‍: പാനൂര്‍ പാലത്തായി കേസിനെക്കുറിച്ച് നിഷ്പക്ഷവും നീതി പൂര്‍വ്വവുമായ അന്വേഷണം സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് ആവശ്യപ്പെട്ടു. പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഈ അദ്ധ്യാപകന് തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്ലിം മത ഭീകര സംഘടനകളുടെ ഭീഷണി നിരന്തരം ഉണ്ടാകുകയും വ്യക്തിപരമായി ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നേരിട്ടും അല്ലാതെയും ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. ഈ വിവരം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മുസ്ലിം ഭീകര സംഘടനകളുടെ സിരാ കേന്ദ്രത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്ന സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിന്റെ കേന്ദ്രമായ ഈ പ്രദേശത്തെ പ്രസ്തുത സ്കൂളില്‍ നിന്നും കുട്ടികളെ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തിറക്കാന്‍ ചില ഭീകര സംഘടനകള്‍ നടത്തിയ ശ്രമത്തെ ബി.ജെ.പി പ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ ഈ അദ്ധ്യാപകന് എതിര്‍ത്തിരുന്നു. ഈ സ്കൂളില്‍ ഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍ പെട്ട കുട്ടികളായതിനാല്‍ സ്കൂള്‍ മാനേജ്മെന്റിനോട് മുസ്ലിം ലീഗും എസ്ഡിപിഐയും ചേര്‍ന്ന് ഈ അദ്ധ്യാപകനെ സ്കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ഞങ്ങളുടെ സമുദായത്തില്‍ പെട്ടെ കുട്ടികളെ സ്കൂളില്‍ നിന്നും പിന്‍വലിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈ ആവശ്യം സ്കൂള്‍ മാനേജ്മെന്റ് തള്ളി. അതിന് ശേഷം അദ്ധ്യാപകനെ സ്കൂളില്‍ നിന്നും പുറത്താക്കുന്നതിന് വേണ്ടി കള്ളത്തരങ്ങള്‍ പറഞ്ഞ് പരത്തുന്നത് പതിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ ഉണ്ടാക്കി ഗൂഢാലോചന നടത്തി കള്ളക്കേസ് ചുമത്തിയാണ് ഇദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൃത്രിമമായി തയ്യാറാക്കിയതാണ് എഫ്ഐആറെന്ന് കൃത്യമായി ആര്‍ക്കും ബോധ്യമാകുന്നതാണ്. സ്കൂളിലെ സഹ അദ്ധ്യാപകരുടെയും സ്കൂള്‍ പരിസര വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ അദ്ധ്യാപകന് നിരപരാധിയാണെന്നത് വ്യക്തമാണ്. ശരിയായ രീതിയില്‍ അന്യേഷണം നടത്താതെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ചില രാഷ്ട്രീയ മത തീവ്രവാദ സംഘടനകളുടെ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയിട്ടാണ്. ഈ കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ തന്നെ പോലിസിന് ഇതിന്റെ കള്ളത്തരങ്ങള്‍ ബോധ്യപ്പെട്ടതാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും സൂചിപ്പിച്ചിരുന്നു.
മൊഴികളിലടക്കമുള്ള വൈരുധ്യവും പ്രാരംഭ അന്വേഷണങ്ങളിലെ സംശയവും കാരണം കൂടുതല്‍ അന്യേഷണം വേണമെന്ന് പറഞ്ഞ സമയത്താണ് ബാഹ്യ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ഇത്രയും ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നത് കൂടുതല്‍ അന്യേഷണത്തിന് വേണ്ടിയായിരുന്നു. പരാതിയില്സംഭവ ദിവസമായി പറയുന്ന ദിവസം ഈ അദ്ധ്യാപകന് ക്യാന്‍സര്‍ രോഗ ബാധിതനായ ഭാര്യാപിതാവിനേയുംകൂട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്ക് പോയിരിക്കുകയായിരുന്നു. ഇതിന്റെ തെളിവുകള്‍ പരിശോധിച്ച് പോലീസിന് ബോധ്യപെട്ടതാണ്.
ഇദ്ദേഹത്തിനെതിരെ കളവായി കേസ്സ് കൊടുപ്പിച്ചതിന്റെ പിന്നില്‍ ചരട് വലിച്ചവരുടെ പേരുകള്‍ വെളിച്ചത്ത് വരുമെന്ന് കണ്ടതോടെയാണ് മാസങ്ങള്‍ കഴിഞ്ഞ് ഇദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎയുടെ വിദ്യേഷും ബിജെപി വിരോധവും മൂലം സംഘടനയുടെ പ്രതിഛായ സമൂഹ മധ്യത്തില്‍ നഷ്ടപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നും അതുകൊണ്ട് ഈ കേസിനെസംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: