Categories: Kannur

അദ്ധ്യാപകനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗവുമെന്ന് ബിജെപി

പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ പ്രസ്തുത അദ്ധ്യാപകനെതിരെ മത ഭീകരവാദ സംഘടനകള്‍ പരസ്യമായി വധ ഭീഷണി അടക്കം മുഴക്കിയിരിക്കുന്നു. അതു വില പോവതെ വന്നപ്പോഴാണ് പീഢനമെന്ന വ്യാജ ആരോപണവുമായി ഇതേ സംഘടനകള്‍ രംഗത്തുവന്നത്.

Published by

കൂത്തുപറമ്പ്: പാനൂര്‍ പാലത്തായി യുപി സ്‌കൂളിലെ അദ്ധ്യാപകനായ പത്മരാജനെതിരായുള്ള പീഢന കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണെന്നും ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.  പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ പ്രസ്തുത അദ്ധ്യാപകനെതിരെ മത ഭീകരവാദ സംഘടനകള്‍ പരസ്യമായി വധ ഭീഷണി അടക്കം മുഴക്കിയിരിക്കുന്നു. അതു വില പോവതെ വന്നപ്പോഴാണ് പീഢനമെന്ന വ്യാജ ആരോപണവുമായി ഇതേ സംഘടനകള്‍ രംഗത്തുവന്നത്. 

കടവത്തൂര്‍ മേഖലയില്‍ മതപരമായ ചേരിതിരിവു സ്രഷ്ടിച്ച് സാമൂദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘടനങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി കൊണ്ടാണ് പോലീസ് കള്ള കേസ് എടുത്ത് അദ്ധ്യാപകനെ അറസ്റ്റു ചെയ്തത്. തീവ്രവാദാ സംഘടനങ്ങളെ പ്രീണിപ്പിക്കാനും, പ്രീതിപ്പെടുത്താനും വേണ്ടിയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും നിരപരാധിയായ അദ്ധ്യാപകനെ കള്ളകേസ്സില്‍ കുടുക്കാന്‍ പോലിസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

സംഭവത്തെ കുറിച്ച് നീതിപൂര്‍വ്വവും നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയും, അദ്ധ്യാപകന്റെ ബന്ധുക്കളും ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിച്ചിരുന്നു .എന്നാല്‍ പോലീസ് ഏകപക്ഷിമായ അന്വേഷണം നടത്തി നിരപരാധിയായ അദ്ധ്യാപകനെ കള്ള കേസ്സില്‍ കുടുക്കി അറസ്റ്റു ചെയ്യുകയായിരുന്നു. അധാര്‍മ്മികവും, നിയമ വിരുദ്ധവുമായ പോലീസ് നടപടിയില്‍ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിന്റെ സത്യാവസ്ത പുറത്തു കൊണ്ടുവരാനും, യഥാര്‍ത്ഥ പ്രതിയെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കി വിദ്യാര്‍ത്ഥിനിക്ക് നീതി ലഭിക്കാനും ഉന്നതതല പുനരന്വേഷണവും വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ബിജെപി തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജനെതിരെയുള്ള പീഢന ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെപാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നു അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതായും ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷിജിലാല്‍ അറിയിച്ചു. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ വൈകുന്നേരമാണ്  പത്മരാജനെ പൊയിലൂരില്‍വെച്ച്  അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by