Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

നിരോധനാജ്ഞയ്‌ക്ക് പുല്ലുവില; മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

അറിയിപ്പ് വന്നതോടെ ഇന്നലെ ടൗണില്‍ അനുഭവപ്പെട്ടത് വലിയ തിരക്ക്, നിയന്ത്രിക്കാന്‍ പാടുപ്പെട്ട് പോലീസും ജില്ലാ ഭരണകൂടവും

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 10, 2020, 10:50 am IST
inIdukki
മൂന്നാറില്‍ ഇന്നലെ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌

മൂന്നാറില്‍ ഇന്നലെ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌

മൂന്നാര്‍: നിരോധനാജ്ഞ വകവെയ്‌ക്കാതെ ജനം തെരുവില്‍ ഇറങ്ങിയതോടെ മൂന്നാറില്‍ അറ്റകൈ പ്രയോഗവുമായി അധികൃതര്‍. ഏഴ് ദിവസത്തേക്ക് ടൗണ്‍ അടച്ച് പൂട്ടി. അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീേണ്ടാക്കുമോ എന്ന ആശങ്കയില്‍ ആവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയവരെ നിയന്ത്രിക്കുവാന്‍ പോലീസും പാടുപ്പെട്ടു.  

ഇന്നലെ ഉച്ചയ്‌ക്ക് 2 മണി മുതല്‍ തുടര്‍ച്ചയായ ഏഴു ദിവസത്തേക്കാണ് അടച്ചുപൂട്ടിയിടുവാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിടലിനെ പറ്റിയുള്ള അറിയിപ്പ് വന്നതിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ എസ്റ്റേറ്റുകളില്‍ നിന്നും മൂന്നാര്‍ ടൗണിന്റെ പരിസരപ്രദേശങ്ങളിലുള്ളവരും കൂട്ടമായ് എത്തിയതോടെ മൂന്നാര്‍ ജനസാന്ദ്രമായി. നൂറ് കണക്കിന് ജനങ്ങള്‍ എത്തിയതോടെ തിരക്ക് നിയന്ത്രിക്കുവാന്‍ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും ഏറെ പണിപ്പെടേണ്ടി വന്നു.  

പന്ത്രണ്ടായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന കണ്ണന്‍ ദേവന്‍ അധികൃതര്‍, വ്യാപാരികള്‍ എന്നിവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനങ്ങള്‍ നടപ്പിലാക്കിയത്. തൊഴിലാളികള്‍ മൂന്നാര്‍ ടൗണില്‍ എത്താതിരിക്കുവാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കാമെന്നറിയിച്ചിരുന്നെവങ്കിലും വരുന്നവരില്‍ ഭൂരിഭാഗവും തൊഴിലാളികളായിരുന്നു. ഇതോടെയാണ് കടുത്ത നടപടി വേണ്ടി വന്നത്.

കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തേനി ജില്ലയില്‍ അനിയന്ത്രിതമായി കൊറോണ വ്യാപിച്ച സാഹചര്യത്തിലും തേനിയില്‍ നിന്ന് എത്തിയ അഞ്ച് പേര്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലുമാണ് സമ്പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍.  

നിരീക്ഷണത്തിലുള്ള അഞ്ചുപേരും അതിര്‍ത്തിയുള്ള കാനനപാതയിലൂടെ മൂന്നാറിലെത്തിയവരാണ്. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ എത്തിയിരിക്കാമെന്ന നിഗമനത്തിലും രോഗലക്ഷണങ്ങള്‍ ഉെണ്ടങ്കിലും അത് സമൂഹവ്യാപനമായി പടരാതിരിക്കാനുമുള്ള മുന്‍ കരുതല്‍ എന്നനിലയ്‌ക്കും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും മൂന്നാര്‍ ടൗണിലെ തിരക്ക് അനിയന്ത്രിതമായ കുറയ്‌ക്കാനാവാത്ത സാഹചര്യവും കണക്കിലെടുത്തുമാണ് കടുത്ത തീരുമാനം.  

ആവശ്യവസ്തുക്കളായ അരി, പച്ചക്കറി തുടങ്ങിയ വസ്തുക്കള്‍ എസ്റ്റേറ്റുകളിലെ ബസാറുകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നവെങ്കിലും അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീണ്ടേക്കുമോ എന്ന ഭയത്തില്‍ മൂന്നാറില്‍ വന്ന ഭക്ഷ്യവസ്തുക്കള്‍ ആവശ്യവസ്തുക്കള്‍ വാങ്ങിച്ച് കൂട്ടുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍.  

മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും സാധനങ്ങള്‍ വാങ്ങിച്ചത്. നല്‍കിയിരുന്ന സമയപരിധി രണ്ടുമണിയായിട്ടും തിരക്ക് കുറയാതിരുന്നതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്കേണ്ട സ്ഥിതിയുമുണ്ടായി. ഉച്ചയായതോടെ മാര്‍ക്കറ്റിലെ പച്ചക്കറി മുഴുവന്‍ വിതരണം ചെയ്തു തീര്‍ത്തു. അതേ സമയം നാടിന് നന്മ വരുന്ന രീതിയില്‍ വ്യാപാരികള്‍ കടകല്‍ പൂട്ടിയിട്ട് സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും തിരക്ക് ആള്‍ക്കൂട്ടമായതില്‍ ആശങ്കയുണ്ടെന്ന് വ്യാപാരി നേതാക്കള്‍ പ്രതികരിച്ചു. ജില്ലയില്‍ ആദ്യമായി കേസ് സ്ഥിരീകരിച്ചത് മൂന്നാറിലായിരുന്നു. കഴിഞ്ഞ മാസം 14ന് ആണ് മൂന്നാര്‍ കെറ്റിഡിസിയുടെ ടീ കൗണ്ടിയില്‍ താമസിച്ചിരുന്ന വിദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 77 പേരെയും ക്വാറന്റൈനില്‍ പാര്‍പ്പിച്ച ശേഷം ഈ മാസം ആദ്യം വിട്ടയച്ചിരുന്നു.

ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ രാവിലെ മുതല്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു. കടകള്‍ എല്ലാം അടച്ചുപൂട്ടിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഡിവൈഎസ്പി എം. രമേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വത്തിലായിരുന്നു നടപടികള്‍.

14ന് ശേഷം  യോഗം ചേരും

ലോക് ഡൗണ്‍ തീരുന്ന 14ന് ശേഷം മൂന്നാറില്‍ വീണ്ടും യോഗം ചേരും, ഇതിന് ശേഷമാകും കടകള്‍ തുറക്കാന്‍ അനുവദിക്കുകയെന്ന് സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, ബാങ്ക്, എറ്റിഎം എന്നിവ പ്രവര്‍ത്തിക്കും. മറ്റുള്ള യാതൊരു സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കില്ല.

Tags: ലോക്ഡൗണ്‍Coronaമൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.