Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ ധാര്‍ഷ്ട്യത്തിന്റെ മുന ഒടിച്ചേ പറ്റൂ

അവശ്യസേവന പരിധിയില്‍ വരുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:00 am IST
inEditorial

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകം ഒരു യുദ്ധമുഖത്ത് നില്‍ക്കുന്ന പ്രതീതിയിലാണ്. യുദ്ധം ജയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് അതാത് രാഷ്‌ട്രങ്ങളിലെ ഭരണാധികാരികള്‍. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതും. ഇന്ത്യയില്‍, അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ചുകൊണ്ട് രാജ്യം തന്നെ അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചുപോലും ഈ അവസരത്തില്‍ അവര്‍ അധികം ചിന്തിക്കുന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, കേരളത്തില്‍ ചില കാര്യങ്ങളില്‍ ഉദാരസമീപനമാണ് അധികൃതറില്‍ത്തന്നെ ചിലര്‍ സ്വീകരിച്ചിരിക്കുന്നത്. ലോക് ഡൗണ്‍ ലംഘിച്ച് പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത് അത്ര നിസാര പ്രശ്നമല്ല.

അവശ്യസേവന പരിധിയില്‍ വരുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ്. പ്ലൈവുഡ് ഫാക്ടറികള്‍ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെറുകിട വ്യവസായങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ പ്രവര്‍ത്തനാനുമതി നല്‍കിയത് 48 മണിക്കൂര്‍ ആണെങ്കില്‍ പോലും ന്യായീകരിക്കാനാവില്ല.

അന്യസംസ്ഥാന തൊഴിലാളികളാണ് ഈ ഫാക്ടറികളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും. ഈ ഫാക്ടറികള്‍ ലോക്ഡൗണ്‍ കാലത്തും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തൊഴിലുടമകള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പലരും നാട്ടിലേക്ക് മടങ്ങാതിരുന്നത്. ശാരീരിക അകലം പാലിച്ചുകൊണ്ട്, ലോക് ഡൗണ്‍ കാലം സുരക്ഷിതമാക്കുന്നതിന് പകരം രോഗ വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ക്കെതിരെ നടപടി കൂടിയേ തീരൂ.  

പെരുമ്പാവൂരില്‍ പ്ലൈവുഡ് നിര്‍മാണ മേഖല കൈയടക്കിവച്ചിരിക്കുന്നത് ഒരു പ്രത്യേക വിഭാഗമാണ്. ഫാക്ടറി ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നവരാണ് ഇവിടുത്തെ ഇടത് വലത് രാഷ്‌ട്രീയ നേതൃത്വം. ആ സ്വാധീനമുപയോഗിച്ചാണ് ലോക് ഡൗണ്‍ കാലത്തും ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനാനുമതി നേടിയെടുത്തത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. 1300 ഓളം പ്ലൈവുഡ് ഫാക്ടറികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാല്‍ഡി ഹൈഡ്, യൂറിയ, റസിന്‍ എന്നിവ കോവിഡ് 19ന്റെ മുഴുവന്‍ പ്രോട്ടോക്കൊളും പാലിച്ച് അതാത് സ്ഥാപനങ്ങളില്‍ തന്നെ പ്ലൈവുഡ് നിര്‍മാണത്തിന് ഉതകും വിധം പ്രോസസ് ചെയ്യുന്നതിനുള്ള അനുമതിയാണ് എറണാകുളം ജില്ലാ കളക്ടര്‍ നല്‍കിയത്. ഇത്ര അടിയന്തര പ്രാധാന്യത്തോടെ അനുമതി നല്‍കിയതിന് പിന്നിലെ സാംഗത്യം മനസ്സിലാകുന്നില്ല.

കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ലോക് ഡൗണ്‍ കാരണം ഒരു നേരത്തെ അന്നത്തിന് വകതേടാന്‍ ബുദ്ധിമുട്ടുന്ന ആയിരങ്ങള്‍ എല്ലാം സഹിച്ച് ജീവിക്കുന്ന നാട്ടിലാണ് പണക്കൊഴുപ്പിന്റേയും സ്വാധീനത്തിന്റേയും ബലത്തില്‍ ചിലര്‍ കാര്യസാധ്യം നടത്തുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ, മത്സ്യബന്ധനം നടത്താനാവാതെ, വിളവെടുക്കാനാവാതെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്രയം സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകളും കരുണവറ്റാത്ത മനസ്സുകളുടെ സഹായവുമാണ്. അവരെ  കാണാതെ പോകരുത്.

ലോക് ഡൗണ്‍ ലംഘിച്ചുകൊണ്ട്, സമൂഹ സുരക്ഷയ്‌ക്ക് ഭീഷണിയുയര്‍ത്തി പ്രവര്‍ത്തിച്ച പ്ലൈവുഡ് ഫാക്ടറി ഉടമകള്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കാന്‍ അധികാരികള്‍ ആര്‍ജ്ജവം കാണിക്കണം. എന്ത് വന്നാലും ഞങ്ങള്‍ക്കൊന്നും സംഭവിക്കാനില്ല എന്ന ചിലരുടെ ധാര്‍ഷ്ട്യത്തിന്റെ മുന ഒടിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് തെറ്റായൊരു സന്ദേശമാവും സമൂഹത്തിന് നല്‍കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.