ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുന്നാതായി ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ശമ്പളം പിടിക്കുന്നവരെ ജയിലില്‍ അടക്കും. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അറിയിച്ചു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധനയ്‌ക്ക് പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍ രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ചില സ്വകാര്യ ആശുപത്രികളില്‍ മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, പിപിഇ കള്‍ എന്നിവ വാങ്ങുന്നതിന് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളത്തില്‍ നിന്ന് പണം വെട്ടികുറയ്‌ക്കുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആശുപത്രികളുടെ ഈ പ്രവണതയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ചെറുക്കും എന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍ നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാ സുരക്ഷാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തും എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം സ്വകാര്യ ലാബുകളില്‍ ചിലത് കോവിഡ് പരിശോധനയ്‌ക്ക് അമിത വില ഈടാക്കുന്നത് തടയണം. ഈ പണം സര്‍ക്കാര്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കിക്കൂടേയെന്നും സ്ുപ്രീംകോടതി ആരാഞ്ഞു. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് ഉടന്‍ അറിയിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
്അതേസമയം ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള വര്‍ക്ക് സ്വകാര്യ ആശുപത്രികളിലും, ലാബുകളിലും സൗജന്യ ചികിത്സ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരതെന്ന പദ്ധതിയില്‍ അംഗമായിട്ടുള്ള 50കോടിയോളം ആളുകള്‍ക്ക് ഉപകാരപ്പെടുന്നതാണ് ഇത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആശുപത്രികള്‍ക്കു ലാബുകളിലാമാണ് ഈ സേവനം ഉണ്ടാകുക. ഇതുസംബന്ധിച്ച് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: