ന്യൂദല്‍ഹി: കോവിഡ് 19 രോഗവ്യാപനം, ലോക്ക്ഡൗണ്‍ എന്നിവ മൂലം രാജ്യത്തിനേല്ക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മാതൃക കാട്ടി നരേന്ദ്രമോദി സര്‍ക്കാര്‍. പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം മുപ്പതു ശതമാനം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ആണ് ശമ്പളം വെട്ടിക്കുറച്ചത്. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലൂടെ 7900 കോടി രാജ്യത്തിന് ലാഭിക്കാനാകും. രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് അനുവദിക്കേണ്ടെന്നും ഇന്നു ചേര്‍ന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഈ തുക സഞ്ചിത നിധിയിലേക്ക് വഴിമാറ്റും.
സമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരും ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയ സംഭാവന ചെയ്യാന്‍ തയാറായെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി.
പല സംസ്ഥാനങ്ങളും ഇതിനകം ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഒപ്പം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവും ഗണ്യമായി കുറച്ചിരുന്നു. കേരള സര്‍ക്കാര്‍ മന്ത്രിമാരുടെ ഒരു മാസ വേതനം ദുരിതാശ്വാസ നിധിയേക്ക് നല്‍കുകയും ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് പ്രഖ്യാപിച്ചിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: