Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂരം പൂക്കുന്ന പാടത്ത് ഇക്കുറി ഓര്‍മകളുടെ കൊടിയേറ്റ്

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും വര്‍ണാഭവുമായ ക്ഷേത്ര ഉത്സവമാണ് ആറാട്ടുപുഴപൂരം. 24 മഹാക്ഷേത്രങ്ങളാണ് ഈ ഉത്സവത്തിന്റെ ഭാഗമാവുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:26 pm IST
inKerala

തൃശൂര്‍: ആറാട്ടുപുഴ പൂരപ്പാടത്ത് ഇക്കുറി നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാരുടെ പുറത്തേറി ദേവീദേവന്മാര്‍ അണിനിരന്നില്ല. പൂരം പൂക്കുന്ന പാടത്തും നടവഴികളിലും പാണ്ടിയും പഞ്ചാരിയും കൊട്ടിക്കയറിയില്ല. മീനവെയിലിന്റെ കൊടും ചൂടില്‍ ദേവസംഗമഭൂമിയായ ആറാട്ടുപുഴ പൂരപ്പാടം ചുട്ടുപഴുത്ത മണല്‍പ്പരപ്പ് പോലെ ജനശൂന്യമായി കിടന്നു.

പഴമക്കാരുടെ ഓര്‍മകളില്‍പ്പോലും ഇങ്ങനെയൊന്നുണ്ടായിട്ടില്ല. 1438 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഈ ദേവമേള മുടങ്ങിയതായി കേട്ടുകേള്‍വി പോലുമില്ല. ഇതാദ്യമായി മഹാമാരിക്കെതിരെയുള്ള രാഷ്‌ട്രത്തിന്റെ ചെറുത്ത് നില്‍പ്പിന് ഐക്യദാര്‍ഢ്യം പോലെ ദേവീദേവന്മാരും ശ്രീകോവില്‍ വിട്ടിറങ്ങിയില്ല. ശ്രീകോവിലിനകത്തുള്ള പതിവ് പൂജകള്‍ മാത്രമായിരുന്നു ഇന്നലെ നടന്നത്.  

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും വര്‍ണാഭവുമായ ക്ഷേത്ര ഉത്സവമാണ് ആറാട്ടുപുഴപൂരം. 24 മഹാക്ഷേത്രങ്ങളാണ് ഈ ഉത്സവത്തിന്റെ ഭാഗമാവുക. 10 ദിവസം മുമ്പേ ഘടകക്ഷേത്രങ്ങളില്‍ പൂരത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും പറയെടുപ്പും ആരംഭിക്കേണ്ടതായിരുന്നെങ്കിലും ഇക്കുറി ഒന്നുമുണ്ടായില്ല. തൃപ്രയാര്‍ തേവരുടെ മകയിരം പുറപ്പാടും ആറാട്ടുപുഴ ശാസ്താവിന്റെ കൊടിയേറ്റും മുതല്‍ തൃശൂര്‍ ജില്ലയുടെ ഏതാണ്ട് പകുതിയോളം ഭാഗം ഉത്സവ ലഹരിയിലാകാറാണ് പതിവ്. ഇക്കുറി മകയിരം പുറപ്പാടുമുണ്ടായില്ല.  ദേവസംഗമത്തിനു രണ്ടുനാള്‍ മുമ്പായി പൂയം നാളില്‍ നടക്കേണ്ട പെരുവനം പൂരവും ചടങ്ങ് മാത്രമായി.  

ആറാട്ടുപ്പുഴ ശാസ്താവ്, തൃപ്രയാര്‍തേവര്‍, ഊരകത്തമ്മതിരുവടി, ചേര്‍പ്പ്് ഭഗവതി,  അന്തിക്കാട് ഭഗവതി, തൊട്ടിപ്പാള്‍ ഭഗവതി, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, അയ്‌കുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാര്‍ക്കാവ് ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചാത്തക്കുടം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, മാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ് എന്നിങ്ങനെ 9 ശാസ്താക്കന്‍മാരും 13 ഭഗവതിമാരും തൃപ്രയാര്‍ തേവരും സംഗമിക്കുന്നതാണ്് ദേവസംഗമം. തിരുവുള്ളക്കാവ് ശാസ്താവ് പൂരത്തിന്റെ ഭാഗമാണെങ്കിലും എഴുന്നള്ളിപ്പില്‍ പങ്കെടുക്കില്ല. കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാരെല്ലാം പൂ

രപ്പാടത്ത് അണിനിരക്കാനെത്തും. രാത്രിമുഴുവന്‍ നീളുന്ന മേളപ്പെരുമഴകള്‍ക്ക് ശേഷം പുലര്‍ച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ് ലോകോത്തര സൗന്ദര്യ കാഴ്ചകളിലൊന്നാണ്. മഞ്ഞിന്റെ നേര്‍ത്ത മൂടുപടത്തിനുള്ളില്‍ കരിമുകില്‍ മാലകള്‍ പോലെ നൂറോളം ഗജവീരന്മാര്‍. സ്വര്‍ണക്കോലങ്ങളുടെയും നെറ്റിപ്പട്ടങ്ങളുടേയും മിന്നല്‍ത്തിളക്കം, ആലവട്ടങ്ങളുടേയും വെണ്‍ചാമരങ്ങളുേടയും മഴവില്ലാട്ടം. പൂ

രവും ഉത്രംവിളക്കും  അത്തം കൊടിക്കുത്തും കഴിഞ്ഞാണ് പലയിടത്തും പൂ

രങ്ങള്‍ അവസാനിക്കുക. ഇക്കുറി എല്ലാം ഓര്‍മയില്‍ മാത്രം. നഷ്ടബോധത്തിന്റെ ഗൃഹാതുരസ്മരണകളുമായി കരുതലിന്റെ സ്വയംതീര്‍ത്ത തടവറയിലാണ് ഇക്കുറി പൂരപ്രേമികള്‍.

ടി.എസ്. നീലാംബരന്‍  

Tags: Thrissurലോക്ഡൗണ്‍Pooram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.