സിസിടിവികളില്‍ പലരെയും കണ്ടെങ്കിലും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ കാവലിരിക്കാന്‍ തീരുമാനിച്ചെങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് അതിനും കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഒടുവിലായി അജ്ഞാതനെത്തിയത് പന്നിയങ്കര സ്റ്റേഷന് പരിധിയിലുള്ള പയ്യാനക്കലിലെ മുരിങ്ങത്താണ്. പടിഞ്ഞാറെ മുരിങ്ങത്തെ ഭഗവതി ക്ഷേത്രത്തിന്റെ സ്റ്റേജിന് മുകളിലാണ് വിചിത്ര രൂപത്തില്‍ അജ്ഞാതന്‍ പ്രത്യക്ഷപ്പെട്ടത്. രാത്രി 10.30 ഓടെ നാട്ടുകാരെ കണ്ടതും അജ്ഞാതന്‍ കുതിച്ചു. അസാമാന്യ വേഗമായതിനാല്‍ നാട്ടുകാര്‍ക്ക് കൂടെ ഒാടിയെത്താനായില്ല. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് വെസ്റ്റ് കല്ലായിയിലെ വിവേകാനന്ദ സേവാസംഘം ഓഫീസിന് സമീപം കണ്ടതായി സേവാസംഘം പ്രവര്ത്തകന് റിനോയി പറയുന്നു. നടുവട്ടം, കയ്യടിത്തോട്, വെസ്റ്റ് മാഹി ഭാഗങ്ങളിലെ ഏഴു വീടുകളിലാണ് ഒരു ദിവസം തന്നെ അജ്ഞാതന്റെ അതിക്രമമുണ്ടായത്.
ഇരുചക്ര വാഹനത്തില്‍ റോന്ത് ചുറ്റുന്നതടക്കം പോലീസ് നിരീക്ഷണം ശക്തമാക്കിയെങ്കിലും ഒരു പുരോഗതിയുമില്ല. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ബന്ധമുണ്ടെന്നാണ് നാട്ടുകരുടെ സംശയം. പ്രാദേശികമായുള്ള ചിലരുടെ പിന്തുണ ഈ സംഭവങ്ങള്‍ക്ക് ലഭിക്കാതെ ഇത്രയും കാലം ഈ പരാക്രമങ്ങള്‍ തുടരാനാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തൃശൂര്‍ കുന്ദംകുളത്തും സമാനമായ സംഭവം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: