ന്യൂദല്‍ഹി: 2027 ലെ എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേത്വം വഹിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചെന്ന് അഖിലേന്ത്യ ഫടുബോള് ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. ഇന്ത്യയുടെ ശ്രമം വിജയിച്ചാല്‍ ആദ്യമായിട്ടായിരിക്കും ഈ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ അരങ്ങേറുക.
ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് മുപ്പത്തിയൊന്നില്‍ നിന്ന് ജൂണ്‍ മുപ്പതിലേക്ക് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മാറ്റിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിലാണ് അവസാന തീയതി മാറ്റിയത്.
അടുത്തവര്‍ഷമാദ്യം എഎഫ്സി 2027ലെ ഏഷ്യന്‍ കപ്പിനുള്ള ആതിഥേയരെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് പുറമെ സൗദ്യ അറേബ്യയും വേദിക്കായി മത്സരിക്കുന്നുണ്ട്.2019 ലെ യുഎഇ പതിപ്പ് മുതല്‍ ഏഷ്യാ കപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം ഇരുപത്തിനാലായി ഉയര്‍ത്തിയിട്ടുണ്ട്.2023 എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ, തായ്ലന്ഡ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നിവയ്ക്കൊപ്പം അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ 2018 ഒക്ടോബറില്‍ ഇന്ത്യ ഈ ശ്രമത്തില്‍ നിന്ന് പിന്മാറി.
പിന്നീട് തായ്ലന്ഡും ദക്ഷിണ കൊറിയയും പിന്മാറിയതോടെ വേദിക്കായുള്ള മത്സരത്തില്‍ ചൈന മാത്രമായി. ചൈനയിലെ പത്ത് നഗരങ്ങളിലായാണ് 2023 ലെ ചാമ്പ്യന്‍ഷിപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: