ഈ അടുത്തിടെ യോഗ ഒരു തട്ടിപ്പോ? (ജനകീയകോടതി) എന്ന ഒരു വീഡിയോ (രണ്ടുഭാഗങ്ങള്‍) കാണാനിട വന്നു. അതു കണ്ടപ്പോള്‍ യോഗാചാര്യന്മാര്ക്ക്, അവര്‍ ചികിത്സയും കൂടി നടത്തുന്നതിനാലും, ആയുര്‍വേദ- അലോപ്പതി പ്രകാരമുള്ള ശരീരശാസ്ത്രപരിചയവും (anatomy, physiology, pathology, മനശ്ശാസ്ത്രം, മുതലായവ) ക്ലിനിക്കല്‍ പരിചയവും ആവശ്യമാണെന്നു തോന്നിപ്പോയി. ഹഠയോഗം,കുണ്ഡലിനീയോഗം എന്നിവയ്ക്കുമുണ്ട് അവയുടേതായ ശരീരശാസ്ത്രങ്ങള് (ഗോരക്ഷനാഥവിരചിതമായ ശരീരശാസ്ത്രപരമായ ഹഠയോഗഗ്രന്ഥങ്ങള്, സര്വാനന്ദനാഥന്റെ ശ്രീതത്വചിന്താമണി മുതലായവ നോക്കുക). അവയും മേല്‍പ്പറഞ്ഞ ശരീരശാസ്ത്രങ്ങളുമായി താരതമ്യപഠനവും ഇക്കൂട്ടര്‍ക്ക് ആവശ്യമാണ്. വൈദ്യശാസ്ത്രം പോലെ പ്രത്യക്ഷാനുഭവമാണ് ഇതിന്റെയും ഉരകല്ല്. ആധ്യാത്മികാനുഭൂതിയെ ലക്ഷ്യമാക്കുന്ന ഇതും മുതല്മുടക്കധികം വേണ്ടാത്ത ഉപജീവനകലകളുടെ പട്ടികയിലേക്കു മാറ്റപ്പെടുന്നു എന്നു കാണാം. മന്ത്രസിദ്ധി, യോഗസിദ്ധി, ഭക്തിസിദ്ധി എന്നിവ ഒന്നും ഇല്ലാതെ തന്നെ വൈദികം തൊട്ടു യോഗം വരെയുള്ള മേല്‍പ്പറഞ്ഞ ഒന്നാം തലത്തിലെ പ്രയോഗശാസ്ത്രങ്ങള് കൈകാര്യം ചെയ്യുന്നവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നു പലരും പറയാറുണ്ട്. ചുട്ട കോഴിയേ പറപ്പിക്കാന്‍ കഴിവുള്ളവരും അക്കൂട്ടരുടെ ഇടയിലുണ്ടത്രേ.
ആധുനികവൈദ്യശാസ്ത്രത്തില് പ്ളാസിബോഫലം (placebo effect), നോസിബോഫലം (nocebo effect) എന്ന രണ്ടു തരം ഫലങ്ങളെപ്പറ്റി പരയുന്നുണ്ട്. ഔഷധവീര്യം ഒട്ടുമില്ലാത്ത ചൂര്‍ണ്ണങ്ങളും ദ്രാവകങ്ങളും മറ്റും ഔഷധമാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തി രോഗികള്‍ക്കു കൊടുക്കുമ്പോള്‍ അവരുടെ രോഗലക്ഷണങ്ങള്‍ മാറുന്നതായി (കൂടുകയോ കുറയുകയോ) പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. കൂടുന്നതിനു നോസിബോ ഫലം എന്നും കുറയുന്നതിനു പ്ളാസിബോ ഫലം എന്നും പറയുന്നു. ഈ ഫലങ്ങള്‍ മനശ്ശാസ്ത്രപരമാണെന്നു കാണാം.
മറ്റൊരു കാര്യവും ഇവിടെ പ്രസക്തമാണ്. ആധി വ്യാധി ആയും വ്യാധി ആധിയായും മാറാം എന്നാണ് ആയുര്‍വേദസിദ്ധാന്തം. അലോപ്പതിയും ഇതിനെ അംഗീകരിക്കുന്നു. മധ്യകാലയൂറോപ്പില്‍ വന്ധ്യകളായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്ഥാനം നല്‍കിയിരുന്നില്ല. ഇത് പലരിലും ആധി ഉണ്ടാക്കി. ഇത് അത്തരം സ്ത്രീകളില്‍ ബാഹ്യമായ പ്രസവലക്ഷണങ്ങള്‍ പലതും പ്രകടമാക്കാന്‍ തുടങ്ങി. ഇതിനെ മൂഢഗര്‍ഭം (false pregnancy) എന്നു വൈദ്യശാസ്ത്രത്തില്‍ പറയുന്നു.
ഇതു പോലെ പല തരത്തിലുള്ള ജീവിതപരാജയങ്ങള്‍ മൂലം ശാരീരികവും മാനസികവുമായപല രോഗലക്ഷണങ്ങളും പലരിലും, പ്രത്യേകിച്ച് ദുര്‍ബലരില്‍, കാണപ്പെടാം. ഇവയെ സാധാരണന്മാര്‍ പലപ്പോഴും ബാധോപദ്രവങ്ങളായും മറ്റും കരുതി മന്ത്രവാദാദിപരിഹാരം തേടുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: