പാഠം 34
രാഷ്ട്രബലം
ഏതം സംഭാഷണം ശ്രദ്ധയാ പഠന്തു
(ഈ സംഭാഷണം ശ്രദ്ധിച്ചു വായിക്കൂ )
രാജാ- മന്ത്രിന്‍! കഥമസ്തി നൂതനം ദുര്‍ഗം?
(മന്ത്രീ!എങ്ങനെയുണ്ട് രാജ്യാതിര്‍ത്തിയിലെ പുതിയ (കോട്ട)കിടങ്ങ്?)
മന്ത്രീ- ഉത്തമം. സമ്യക് അസ്തി (വളരെ നന്നായിരിക്കുന്നു)
രാജാ മമ രാഷ്ട്രം സുരക്ഷിതം ഖലു? കുത്രാപി ഭവതാ ഏതാദ്യശം ദുര്‍ഗം ദൃഷ്ടം കിം?(എന്റെ രാജ്യം സുരക്ഷിതമല്ലെ? മറ്റെവിടെയെങ്കിലും ഇതേപോലുള്ള തടസ്സങ്ങള്‍ (കോട്ടകള്‍) കണ്ടിട്ടുണ്ടോ?)
മന്ത്രീ- രാജന്! അദ്യ മൃഗയാര്ത്ഥം പ്രച്ഛന്നവേഷഃ ഗച്ഛാവഃ (രാജാവേ ഇന്ന് വേട്ടയാടല്‍ വേഷപ്രച്ഛന്നനായി പോവാം)
രാജാ- കിമര്‍ത്ഥം? ഭവതു ഭവതു … (എന്താത് ?ആയ്ക്കോട്ടെ)
മന്ത്രീ- രാജന് ! അദ്യ വിനോദമിദം സമാപയാമഃ. രാത്രിഃ അഭവത് (രാജാവേ! ഇന്ന് (ഈ വിനോദം )വേട്ടയാടല്‍ അവസാനിപ്പിക്കാം. രാത്രിയായി )
രാജാ- അസ്തു.അസ്തു. ഗച്ഛാവഃ (ശരി ശരി പോകാം)
മന്ത്രീ- നഗരദ്വാരമാഗതവന്തൗ. ഭടാഃ നാവഗച്ഛേയുഃ(രാജകൊട്ടാരത്തിന്റെ കവാടം എത്തി. ഭടന്മാര് മനസ്സിലാക്കുമോ ആവോ? (മനസ്സിലാക്കാതിരിക്കട്ടെ)
രാജാ- ആവാം ദൂരാദാഗതവന്തൗ. നഗരേ ആവയോഃ ബാന്ധവാഃ സന്തി. കൃപയാ ദ്വാരം ഉദ്ഘാടയതു (ഞങ്ങള്‍ വളരെ ദൂരത്തു നിന്നു വരുന്നു. നഗരത്തില്‍ ഞങ്ങളുടെ ബന്ധുക്കളുണ്ട്. ദയവായി കവാടം തുറക്കൂ)
ഭട- രാത്രൗ ദ്വാരോദ്ഘാടനം ന കരോമി. ന കേവലം ഭവന്തൗ. യദി രാജാ സ്വയം ആഗച്ഛതി ചേദപി ന ഉദ്ഘാടയാമി. (ഇല്ല രാത്രി കവാടം തുറക്കില്ല .നിങ്ങളെന്നല്ല രാജാവ് തന്നെ വന്നാല്‍ പോലും തുറക്കാന്‍ പറ്റില്ല)
മന്ത്രീ- ശ് …ശ്… പശ്യതു .. എതത് സുവര്‍ണ്ണഹാരം. അന്യഃ ന പശ്യതു .സ്വീകൃത്യ കൃപയാ ഉദ്ഘാടയ്തു. (എടോ ….. നോക്കൂ …. ഇത് സ്വര്‍ണമാലയാണ്. ആരും കാണണ്ട. എടുത്തോ. എന്നിട്ട് കവാടം തുറക്ക്)
ഭട- ഹ്ആ …അസ്തു. തര്‍ഹി ഉദ്ഘാടയാമി. ശീഘ്രം ആഗച്ഛതാം. യഃ കോപി പശ്യതി ചേത് മമ ശിരഃ പതതി. (ആ ആ ശരി. എങ്കില്‍ തുറക്കാം. വരൂ രണ്ടു പേരും വരൂ. ആരെങ്കിലും കണ്ടാല്‍ എന്റെ തല പോവും )
മന്ത്രി- (അന്തഃ ആഗത്യ) പ്രഭോഃ കിം ബലവത്തരം?
പ്രാകാരഃ വാ സുവര്‍ണഃ വാ?(ഉളളില്‍ കടന്നിട്ട്) രാജാവേ, കണ്ടില്ലെ? ഏതിനാണ് ശക്തി? കോട്ടയ്ക്കോ? സ്വര്ണത്തിനോ?)
സുഭാഷിതം
ന വാ ദുര്‍ഗം ന വാ സൈന്യം
നായുധം ബലമുച്യതേ
രാഷ്ട്രഭക്തമനോദാര്ഢ്യം
ദേശസ്യ പരമം ബലം
(കോട്ടകളോ സൈന്യങ്ങളോ ആയുധമോ അല്ല ശക്തി .രാജ്യത്തോടുള്ള മനസ്സുനിറഞ്ഞ ഭക്തിയാണ് ശ്രേഷ്ഠമായ ബലം .ഇതെന്റെ പ്രദേശമാണ് ഇവിടെ അധികാരം എനിക്കാണ് എന്ന് ഒരു ഭരണാധികാരിക്കും തോന്നിക്കൂട. അവിടുത്തെ പ്രജകളുടെ ക്ഷേമമാണ് പ്രധാനം)
അരയശ്ച മനുഷ്യേണ
വിജ്ഞേയാഃ ഛദ്മചാരിണഃ
വിശ്വസ്താനാമവിശ്വസ്താഃ
ഛിദ്രേഷു പ്രഹരന്ത്യപി
(പ്രച്ഛന്നവേഷധാരികളായ ശത്രുക്കളെ മനുഷ്യര്‍ തിരിച്ചറിയേണ്ടതാണ്. മറ്റുള്ളവരെയെല്ലാം വിശ്വസിപ്പിച്ചു നടക്കുന്ന ഇവര്‍ ആരെയും വിശ്വസിക്കില്ല.മാത്രമല്ല, അവസരം കിട്ടുമ്പോള്‍ വിശ്വാസികളെ ചതിക്കുന്നു)
(വാല്മീകി രാമായണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: