ബെംഗളൂരു: മംഗളൂരു-കാസര്‍കോട് പാതയിലെ തലപ്പാടി അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മിഥുന് റായ് ആണ് കേരളത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്താല്‍ രോഗം പകരുമെന്ന് അറിവുള്ളവരാണ് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍. പിന്നെന്തിനാണ് ഞങ്ങളുടെ ശവക്കുഴി സ്വയം തോണ്ടുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കേരളം വികസിത സംസ്ഥാനമാണെന്നും ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളുമുണ്ടെന്നും അതിനാല്‍ അതിര്‍ത്തി തുറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ പരിചരണം ഉറപ്പാക്കാന്‍ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കുള്ള റോഡുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: