കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദുമായി ടെലഫോൺ വഴി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നില നിൽക്കുന്ന സൗഹൃദവും ചരിത്രപരമായ ഉഭയ കക്ഷി ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു നേതാക്കളും ആഹ്വാനം ചെയ്തു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളും അതിന്റെ വ്യാപനം പരിമിതപ്പെടുത്താൻ അന്തർ ദേശീയ തലത്തിൽ സ്വീകരിച്ച ശ്രമങ്ങളുടെ പ്രാധാന്യവും സംബന്ധിച്ച് ഇരുവരും വിശകലനം നടത്തി. പകർച്ചവ്യാധി നേരിടുന്നതിനു ഇരു രാജ്യങ്ങളും സ്വീകരിച്ചു വരുന്ന മുൻകരുതൽ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ, സാങ്കേതിക വൈദഗ്ദ്ധ്യം പരസ്പരം കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: