കാസര്‍കോട്: കോവിഡ്19 വ്യാപന പശ്ചാത്തലത്തില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രൊജക്റ്റുകളും ക്ലിനിക്കുകളുമെല്ലാം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവാത്ത സാഹചര്യത്തില്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് ടെലിമെഡിസിന്‍ ആന്റ് കൗണ്‍സിലിങ് സെല്‍ രൂപീകരിച്ചു. നിലവില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നതും തുടര്‍ പരിശോധനകള്‍ക്കായി ചികിത്സാ സ്ഥാപനങ്ങളില്‍ എത്തിച്ചേരാനുള്ള മാര്ഗങ്ങളില്ലാത്തതുമായ രോഗികള്‍ക്കും ലോക് ഡൗണ്‍ കാലത്ത് പലതരം മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ടെലിഫോണ്‍ വഴി നിര്‍ദേശങ്ങള്‍ ലഭിക്കും.
പൊതുജനങ്ങള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അവരുടെ ബുദ്ധിമുട്ടുകള്‍ക്കും സംശയനിവാരണത്തിനും ദിവസവും രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനുമിടയില്‍ ഫോണ്‍ വഴി ഡോക്ടര്‍മാരെയും സൈക്കോളജിസ്റ്റിനെയും ബന്ധപ്പെടാം.
നിരീക്ഷണത്തിലുള്ള സ്ത്രീകള്‍ക്ക് 9400061902, 9400061903 എന്നീ നമ്പറുകളിലും കൗണ്‍സലിങ് ആവശ്യങ്ങള്‍ക്ക് 9400061904. 9645730338 എന്നീ നമ്പറുകളിലും നിരീക്ഷണത്തിലുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് 9400061905, 9400061906 എന്നീ നമ്പറുകളിലും ജീവിതശൈലീ രോഗങ്ങളും വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ക്ക് 9400061907, 9400061908, 9400061909 എന്നീ നമ്പറുകളിലും മദ്യാസക്തിയുടെയും മറ്റ് ലഹരികളുടെയും പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് 9400061910, 9400061911 എന്നീ നമ്പറുകളിലും വിളിക്കാവുന്നതാണ്.
പ്രശ്നങ്ങള്‍ക്കുള്ള മറുപടിയും വൈദ്യശാസ്ത്ര ഉപദേശങ്ങളും ലോക് ഡൗണ്‍ കാലത്ത് എല്ലാ ദിവസവും ഈ ഫോണ്‍നമ്പറുകളില്‍ ലഭ്യമാക്കുന്നതായിരിക്കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: