ആധ്യാത്മികമായ അനുഭൂതിയുമായി ഇതിനു ബന്ധമൊന്നുമില്ല. ശ്രീചക്രനവാവരണപൂജ മൂഢന്മാരുടെ നിഷ്പ്രയോജനകരമായ ഒരു പ്രവൃത്തി മാത്രമാണെന്നാണ് പ്രസിദ്ധപണ്ഡിതനും ശ്രീവിദ്യോപാസകരില് അഗ്രഗണ്യനുമായ ഭാസ്കരരായര്‍ തന്റെ വരിവസ്യാരഹസ്യം എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നത്- ഋഷി, ഛന്ദസ്സ്, ദേവതാ, ബീജാദികള്‍, ന്യാസം,
പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവയുമാകുന്നു. അവര്‍ക്കു വേണ്ടിത്തന്നെയാണ് ഈ രഹസ്യവരിവസ്യയും സ്ഥാപിക്കപ്പെട്ടത്. ഈ ക്രമം വിട്ടു മൂഢന്മാര് ചെയ്യുന്ന ബാഹ്യഡംബരോപാസ്തി പ്രാണന് പോയ സുന്ദരിയെപ്പോലെയും ചരടറ്റുപോയപാവയെപ്പോലെയും നിഷ്പ്രയോജനമായിരിക്കുന്നു. ഈ മന്ത്രം സദ്ഗുരുവില്‍നിന്നും ഉപദേശം വാങ്ങി ജപിച്ചാല്‍ ആഗ്രഹങ്ങളെയെല്ലാം സാധിപ്പിക്കും. സ്വയമേ ഗ്രന്ഥം നോക്കി ജപിച്ചാല്‍ ഫലിക്കുകയില്ലെന്നു മാത്രമല്ല പാപത്തിനും കാരണമാകും (ഭാസ്കരരായരുടെ വരിവസ്യാരഹസ്യം, ശ്ലോകം 94-97, മലയാളവ്യാഖ്യാനം, കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍). വരിവസ്യാരഹസ്യത്തില് ഭാസ്കരരായന്‍ അനാവരണം ചെയ്യുന്നത് ശ്രീവിദ്യയുടെ ഒരു പ്രത്യേകജപക്രമമാണ്. ഇതൊന്നു മാത്രമാണ് ഊ മാര്‍ഗത്തിന്റെ ശരിയായ വഴി എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഈ ജപക്രമം കാശ്മീരദേശത്തും നടപ്പുള്ളതാണ്. വൈദികക്രിയകള്‍ കാലക്രമേണ സങ്കീര്ണ്ണവുംജഡിലവുമാക്കിയപ്പോള് യഥാര്‍ത്ഥലക്ഷ്യം മാഞ്ഞുപോയതുപോലെയാണ് ശ്രീവിദ്യസമ്പ്രദായത്തിലും സംഭവിച്ചത് എന്ന് ഭാസ്കരരായരുടെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഹിന്ദുവിന്റെ ആധ്യാത്മികപഥങ്ങളില് ഏറക്കുറെ എല്ലാറ്റിനേയും മിടുക്കന്മാര് മുടക്കുമുതല്‍ ഒട്ടും വേണ്ടാത്ത ഉപജീവനകലയോ ബൃഹത്തായ വ്യവസായം തന്നെയോ ആക്കി മാറ്റിയിരിക്കുകയാണല്ലോ.
വിവാഹാദിമംഗളകര്‍മ്മങ്ങള്‍ (ഇപ്പോള്‍ സിസേറിയന് ശസ്ത്രക്രിയയ്ക്കും) ക്കുള്ള ശുഭസമയം കണ്ടെത്താനുള്ള മുഹൂര്‍ത്തചിന്ത, ഭാവിജീവിതത്തില്‍ അനുഭവിക്കാന്‍ പോകുന്നവയും അവയെ നിയന്ത്രിക്കാനുള്ള ഉപായങ്ങളും അറിയാനുള്ള ജാതകചിന്ത, വര്‍ത്തമാനകാലത്തെ ദുഃഖദുരിതങ്ങളുടെ കാരണവും (കുടുംബപരദേവതാദി ദേവീദേവകോപം, പിതൃതാപശാപാദികള്, ശത്രുപ്രേരിതമായ ആഭിചാരദേവതാബാധകള് മുതലായവ) പരിഹാരവും കണ്ടെത്താനുള്ള പ്രശ്നചിന്ത, വിവാഹപ്പൊരുത്തചിന്ത എന്നിവയ്ക്കാണ് ഫലഭാഗജ്യാതിഷത്തെ പ്രധാനമായും ജനസാമാന്യം ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: