Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ജീവനക്കാരെ കറവപ്പശുക്കളാക്കരുത്; സാലറി ചലഞ്ചിന്റെ പേരില്‍ വേലി തന്നെ വിളവ് തിന്നുന്നത് ആവര്‍ത്തിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

രാജ്യം മുഴുവന്‍ കൊവിഡിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇതുയര്‍ത്തുന്ന സാമൂഹിക വെല്ലുവിളി പോലെ തന്നെ സാമ്പത്തികവെല്ലുവിളിയും ഭയാനകമാണ്. അത് മറികടക്കാന്‍ നമുക്ക് ഊര്‍ജ്ജിതശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നുകരുതി സര്‍ക്കാര്‍ ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് സാലറിചലഞ്ചിന്റെ പേരില്‍ പിഴിയരുതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 02:12 pm IST
in Kerala

തിരുവനന്തപുരം: കൊറോണ വ്യാകമാകുന്ന പശ്ചാത്തലത്തില്‍ രോഗം സാമൂഹിക വെല്ലുവിളിയും സാമ്പത്തിക വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

രാജ്യം മുഴുവന്‍ കൊവിഡിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇതുയര്‍ത്തുന്ന സാമൂഹിക വെല്ലുവിളി പോലെ തന്നെ സാമ്പത്തികവെല്ലുവിളിയും ഭയാനകമാണ്. അത് മറികടക്കാന്‍ നമുക്ക് ഊര്‍ജ്ജിതശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നുകരുതി സര്‍ക്കാര്‍ ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് സാലറിചലഞ്ചിന്റെ പേരില്‍ പിഴിയരുതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആര്‍ക്കുവേണമെങ്കിലും സംഭാവന നല്‍കാം. അതൊരിക്കലും അടിച്ചേല്‍പ്പിക്കലോ സമ്മര്‍ദ്ദത്തിലൂടെയോ ആകരുത്. ഓരോരുത്തര്‍ക്കും കഴിവുള്ളതുപോലെ പണം സംഭാവന നല്‍കാനോ, നല്‍കാതെ മാറിനില്‍ക്കാനോ ഉള്ള സാഹചര്യം ഒരുക്കണം. കഴിഞ്ഞ പ്രളയകാലത്ത് സാലറിചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ജീവനക്കാരുടെ മനസില്‍ നീറുന്ന കനലായി ഇപ്പോഴുമുണ്ട്. സ്ഥലംമാറ്റ ഭീഷണി പോലും മുഴക്കിയാണ് പലരെയും നിര്‍ബന്ധിച്ച് സാലറി ചലഞ്ചില്‍ പങ്കെടുപ്പിച്ചത്. എന്നിട്ടും മാറിനിന്നവരോട് പലതരത്തിലുള്ള പ്രതികാര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. ഇത് വിവാദമാകുകയും, കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തിരുന്നെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.  

പ്രളയബാധിതര്‍ക്ക് വേണ്ടി കെഎസ്ഇബി സാലറി ചലഞ്ചിലൂടെ പിരിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴാണ് തിരിച്ചടച്ചത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി ആവര്‍ത്തിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യം മുഴുവന്‍ കൊവിഡിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇതുയര്‍ത്തുന്ന സാമൂഹിക വെല്ലുവിളി പോലെ തന്നെ ഭയാനകമാണ് സാമ്പത്തികവെല്ലുവിളിയും. അത് മറികടക്കാന്‍ നമുക്ക് ഊര്‍ജ്ജിതശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നുകരുതി സര്‍ക്കാര്‍ ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് സാലറിചലഞ്ചിന്റെ പേരില്‍ പിഴിയരുത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നിര്‍ബന്ധമായും സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന ധ്വനിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സ്ഫുരിക്കുന്നത്. സാമ്പത്തിക പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നവരെ എന്തിന്റെ പേരിലായാലും ഈയവസരത്തില്‍ ദ്രോഹിക്കുന്നത് ശരിയല്ല. വിഷയത്തില്‍ സര്‍വീസ് സംഘടനകളുടെ അഭിപ്രായങ്ങള്‍ കൂടി സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആര്‍ക്കുവേണമെങ്കിലും സംഭാവന നല്‍കാം. അതൊരിക്കലും അടിച്ചേല്‍പ്പിക്കലോ സമ്മര്‍ദ്ദത്തിലൂടെയോ ആകരുത്. ഓരോരുത്തര്‍ക്കും കഴിവുള്ളതുപോലെ പണം സംഭാവന നല്‍കാനോ, നല്‍കാതെ മാറിനില്‍ക്കാനോ ഉള്ള സാഹചര്യം ഒരുക്കണം.

കഴിഞ്ഞ പ്രളയകാലത്ത് സാലറിചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ജീവനക്കാരുടെ മനസില്‍ നീറുന്ന കനലായി ഇപ്പോഴുമുണ്ട്. സ്ഥലംമാറ്റ ഭീഷണി പോലും മുഴക്കിയാണ് പലരെയും നിര്‍ബന്ധിച്ച് സാലറി ചലഞ്ചില്‍ പങ്കെടുപ്പിച്ചത്. എന്നിട്ടും മാറിനിന്നവരോട് പലതരത്തിലുള്ള പ്രതികാര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. ഇത് വിവാദമാകുകയും, കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തിരുന്നു. പിരിച്ച തുക വകമാറ്റി ചെലവഴിച്ചതും സമീപ കാല ചരിത്രമാണ്.പ്രളയബാധിതര്‍ക്ക് വേണ്ടി കെഎസ്ഇബി സാലറി ചലഞ്ചിലൂടെ പിരിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴാണ് തിരിച്ചടച്ചത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി

ആവര്‍ത്തിക്കരുത്. കൊവിഡ് ഭീതിയില്‍ കഴിയുന്ന സാമാന്യജനസമൂഹത്തിന് അത് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല!

Tags: covidCoronacoronavirusPinarayi Vijayanmuraleedharanpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരീകരിച്ച് പിണറായി വിജയൻ, ഇഡിക്കെതിരെ പ്രവർത്തകർ നടത്തിയത് ശാന്തമായ പ്രതിഷേധം

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.