പാഠം 29
ശുചിത്വദര്‍ശനം
(ശുചിത്വത്തെക്കുറിച്ച്)
പുത്ര! ശയനാത് പൂര്‍വ്വം മൂത്രോത്സാരണം കരോതു (മോനേ കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കൂ)
പുത്രീ ! സമ്മാര്‍ജ്ജനീം ആനയതു. ഗൃഹസ്യ അന്തഃ സ്വച്ഛീകരോതു (മോളേ ചൂലെടുക്കൂ. വീടിന്റെ ഉള്ളില്‍ വൃത്തിയാക്കൂ)
ഭവാന് സ്നാനം കൃതവാന് കിം? (താങ്കള്‍ കുളിച്ചു കഴിഞ്ഞോ?)
ഭവത്യാഃ നഖാഃകര്ത്തയതു. അനന്തരം ഹസ്തമപി പ്രക്ഷാളയതു (ഭവതിയുടെ നഖങ്ങള്‍ മുറിച്ചുകളയു.
പിന്നെ കൈയ്യും കഴുകൂ)
തത് വസ്ത്രം പരിവര്ത്തയതു ഭോഃ. മലിനമസ്തി. ദുര്ഗന്ധമപി ഭവതി. (ആ വസ്ത്രം മാറ്റി എടുക്കൂ .മാലിന്യമുണ്ട്. ചീത്ത മണവുമുണ്ട്)
അദ്യതന പ്രാതരാശം കിം ദദാതി മാതഃ? (ഇന്നത്തെ പ്രഭാതഭക്ഷണം എന്താണമ്മേ? എന്താ തരുന്നത് )
അത്ര നിഷ്ഠീവനം മാസ്തു (ഇവിടെ തുപ്പരുത്)
ഭോഃ ! ലിഖിതം പശ്യന്തു. തത്ര മൂത്രോത്സാരണം ന കരോതു. (എടോ, എഴുതി വച്ചിരിക്കുന്നത് നോക്കൂ .അവിടെ മൂത്രമൊഴിക്കരുത്)
സുഭാഷിതങ്ങള്‍
നിത്യം ശുദ്ധോദകസ്നാനം
മലസ്രോതോവിശോദനം
ശുദ്ധിര്ദന്തനഖാനാം ച
ശുദ്ധവസ്ത്രസ്യ ധാരണം
ശുദ്ധസ്യവായോര് ഭോജ്യസ്യ
ജലസ്യാപി നിഷേവണം
കരപാദാദി സംശുദ്ധിര്
ദേഹശുദ്ധിരിതീര്യതേ
(ശ്രീനാരായണ ഗുരു)
(ദിനംതോറും ശുദ്ധജലസ്നാനം ചെയ്യുക. ശരീരമാലിന്യങ്ങള്‍ ഒഴിവാക്കുക. കണ്ണ്, കാത്, പല്ല്, നഖം മുതലായവ ശുദ്ധിയാക്കുക. അഴുക്കില്ലാത്ത വസ്ത്രം ധരിക്കുക. നല്ല വായു ശ്വസിക്കുക. നല്ലാഹാരം കഴിക്കുക. ശുദ്ധജലം കുടിക്കുക. കൈകാലുകള്‍ എപ്പോഴും വൃത്തിയാക്കുക ഇവ ദേഹശുദ്ധിയുടെ ഭാഗമാണ്. നിത്യജീവിതത്തില്‍ നാമെല്ലാം അനുഷ്ഠിക്കേണ്ട മൂല്യങ്ങള്‍ ആണ്. ഇന്നിത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: