ജനീവ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തിള്‍ക്കണ്ണി പോലെ അതിവേഗം പടരുകയാണ് കൊറോണ വൈറസ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരംഭഘട്ടത്തിലേക്കാള് അതിവേഗമാണ് വ്യാപനം.
ആഗോള തലത്തില്‍ ബുധനാഴ്ച വൈറസ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. പിന്നീടുള്ള 48 മണിക്കൂറുകള്‍ക്കുള്ളിലാണ് അത് അഞ്ച് ലക്ഷത്തിനടുത്തെത്തിയത്. ചൈനീസ് ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 നവംബര്‍ 17നാണ് ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയുണ്ടായെന്ന പ്രഖ്യാപനത്തിന് ആഴ്ചകള്‍ മുമ്പ്. ആ ഒരാളില്‍ നിന്ന് മാര്‍ച്ച് ആറോടെയാണ് വൈറസ് ആദ്യ ഒരു ലക്ഷം പേരിലെത്തിയത്. ഏകദേശം നൂറ് ദിവസം കൊണ്ടായിരുന്നു ആ വ്യാപനം.
പിന്നീട് വൈറസ് ബാധ പടരുന്നതിന്റെ വേഗത വര്‍ധിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷമായി. അടുത്ത ഒരു ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് മാര്‍ച്ച് ഇരുപത്തൊന്നോടെ. ഇരുപത്തഞ്ചിന് അത് നാല് ലക്ഷമായി. മണിക്കൂറുകള്‍ക്കുള്ളിലാണ് അടുത്ത ഒരു ലക്ഷത്തിലേക്ക് വൈറസെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: