Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മലൂട്ടിയിലെ മണ്‍മന്ദിരങ്ങള്‍

കൂണുകള്‍ മുളച്ചതുപോലെ ക്ഷേത്രങ്ങള്‍ നിറഞ്ഞൊരു ഗ്രാമമുണ്ട് ജാര്‍ഖണ്ഡില്‍. കൃത്യമായി പറഞ്ഞാല്‍ ജാര്‍ഖണ്ഡ്ബംഗാള്‍ അതിര്‍ത്തിയിലെ ധുംകാ ജില്ലയില്‍. ഗ്രാമത്തിനു പേര് മലൂട്ടി. കളിമണ്‍കട്ടകളില്‍ തീര്‍ത്ത 108 ക്ഷേത്രങ്ങളില്‍ അവശേഷിക്കുന്നത് 72.

ഹരിbyഹരി
Mar 24, 2020, 06:00 am IST
inSamskriti

കൂണുകള്‍ മുളച്ചതുപോലെ ക്ഷേത്രങ്ങള്‍ നിറഞ്ഞൊരു ഗ്രാമമുണ്ട് ജാര്‍ഖണ്ഡില്‍. കൃത്യമായി പറഞ്ഞാല്‍ ജാര്‍ഖണ്ഡ്ബംഗാള്‍ അതിര്‍ത്തിയിലെ ധുംകാ ജില്ലയില്‍. ഗ്രാമത്തിനു പേര് മലൂട്ടി. കളിമണ്‍കട്ടകളില്‍ തീര്‍ത്ത 108 ക്ഷേത്രങ്ങളില്‍ അവശേഷിക്കുന്നത് 72.  

മലൂട്ടിയുടെ ചരിത്രം

ബംഗാളിലെ മുസ്ലിം ഭരണാധികാരിയായിരുന്ന അലാവുദ്ദിന്‍ ഹസന്‍ ഷാ (1495 1525) യുടെ അധീനതയിലിരുന്നു മലൂട്ടി. ഒരിക്കല്‍ ഒരു യാത്രയ്‌ക്കിടെ റാണിക്കും അനുചരന്മാര്‍ക്കുമൊപ്പം സുല്‍ത്താന്‍, മലൂട്ടിയില്‍ വിശ്രമിക്കാനിടയായി. അതിനിടെ റാണിയുടെ ഓമനയായ പരുന്തിനെ നഷ്ടമായി. പരുന്തിനെ കാണാഞ്ഞ് റാണി വല്ലാതെ വിഷമിച്ചു. അതിനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വിശേഷപ്പെട്ടൊരു സമ്മാനം നല്‍കുമെന്ന്  സുല്‍ത്താന്‍ പ്രഖ്യാപിച്ചു. ഗ്രാമത്തിലെ ആട്ടിടയനായ ബസന്ത് പരുന്തിനെ തിരഞ്ഞു പിടിച്ച് സുല്‍ത്താനെ ഏല്‍പിച്ചു. സംപ്രീതനായ സുല്‍ത്താന്‍ ബസന്തിന് സമ്മാനമായി  അവിടെയുള്ള ഏക്കര്‍ കണക്കിന് ഭൂമി കരമൊഴിവാക്കി നല്‍കി. അതാണ്  പിന്നീട് മലൂട്ടിയെന്ന് അറിയപ്പെട്ട ഗ്രാമം. ബസന്ത് അവിടുത്തെ ആദ്യനാട്ടുരാജാവായി.  ഉത്തരപൂര്‍വ ഇന്ത്യയിലെ ‘ബാജ് ബസന്ത്’ രാജവംശത്തിന്റെ തുടക്കവും അതായിരുന്നു.  

കൊട്ടാരം പണിയുന്നതിനു പകരം രാജാവ് ഗ്രാമം നിറയെ ചാരുതയാര്‍ന്ന ക്ഷേത്രങ്ങള്‍ പണിതു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പിന്നീട് നാലു താവഴികളായി പിരിഞ്ഞു. അവരും മത്സരിച്ചു പണിതത് ഒന്നിനൊന്ന് മികവാര്‍ന്ന ക്ഷേത്രങ്ങളായിരുന്നു.  

കളിമണ്ണിലെ കലാചാതുരി

മലൂട്ടിയിലെ ക്ഷേത്രകവാടങ്ങളെല്ലാം ഇഷ്ടികയില്‍ കൊത്തിവെച്ച ചിത്രങ്ങളാല്‍ കമനീയമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളാണ് അവയില്‍ ഏറെയും. ബംഗാളിന്റെ ഈ തനത് ശില്‍പ്പകലാവിദ്യ വിഖ്യാതമായതും ഈ കാലയളവിലാണ്. കല്ലില്‍ കൊത്തിയ ശില്‍പങ്ങള്‍ ഭാരതീയ സംസ്‌കൃതിയില്‍ ഏറെ വാഴ്‌ത്തപ്പെട്ടപ്പോള്‍  കളിമണ്ണിലെ ഈ വൈഭവത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയി.    

ക്ഷേത്രനിര്‍മിതിയുടെ കാലഘട്ടത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകമായ ഒട്ടേറെ ലിഖിതങ്ങള്‍ ക്ഷ്രേതസമുച്ചയങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംസ്‌കൃതം, പ്രാകൃത്, ബംഗാളി ലിപികള്‍ ചേര്‍ത്തെഴുതിയവയാണ് ലിഖിതങ്ങള്‍.  

‘സൂത്രധാര്‍’  എന്നറിയപ്പെട്ടിരുന്ന ശില്‍പ്പകലാ വിദഗ്ധര്‍ക്കായിരുന്നു  ക്ഷേത്രനിര്‍മിതിയുടെ മേല്‍നോട്ടം. പ്രത്യേകരീതയില്‍, നാലുവശങ്ങളിലേക്കും ചരിവോടെയാണ് മേല്‍ക്കൂരകളില്‍ ഭൂരിഭാഗവും  പണിതിരിക്കുന്നത്. ‘ചാര്‍ ചല്ല’യെന്നാണ് ഈ മേല്‍ക്കൂരകള്‍ അറിയപ്പെടുന്നത്.  

‘മാ മൗലിക്ഷാ ക്ഷേത്ര’മാണ് മലൂട്ടി ക്ഷേത്രങ്ങളില്‍ പ്രധാനം. ബാജ് ബസന്ത്‌രാജവംശത്തിന്റെ ഭരദേവതയായിരുന്നു ‘മാ മൗലിക്ഷാ’. കാളീപൂജയാണ്  ഇവിടുത്തെ പ്രധാന ആഘോഷം.  വിസ്മൃതിയിലായിരുന്ന  മലൂട്ടി ക്ഷേത്രങ്ങളെക്കുറിച്ച് ലോകമറിഞ്ഞു തുടങ്ങിയത്  1979 ലാണ്. അതിന് വഴിയൊരുക്കിയത്. ബിഹാര്‍ പുരാവസ്തു വകുപ്പ് ഡയറക്ടറായിരുന്ന എ. കെ. സിന്‍ഹ.  

പക്ഷേ ക്ഷേത്രങ്ങളില്‍ 72  എണ്ണമെങ്കിലും അവശേഷിക്കുന്നതിന് മലൂട്ടി ഗ്രാമവും അധികൃതരും കടപ്പെട്ടിരിക്കുന്നത് ‘ബത്തുദാ’ എന്ന് ഗ്രാമീണര്‍ സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന 82 കാരന്‍ ഗോപാല്‍ മുഖര്‍ജിയോടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സേവനം. പരിപാലനം.  

2015 ലെ റിപബ്ലിക് ദിന പരേഡില്‍ ഏറ്റവും നല്ല നിശ്ചലദൃശ്യത്തിനുള്ള അംഗീകാരം ലഭിച്ചത് ജാര്‍ഖണ്ഡിനായിരുന്നു. മലൂട്ടി ക്ഷേത്രങ്ങളുടെ കമനീയ ദൃശ്യങ്ങളായിരുന്നു ആ അംഗീകാരത്തിനു പിറകില്‍.  അവിടുന്നങ്ങോട്ട് ജാര്‍ഖണ്ഡിലെ മലൂട്ടിയും ക്ഷേത്രവും കാണാന്‍ സന്ദര്‍ശക പ്രവാഹമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.