Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊറോണയെ മറയാക്കുന്ന ഭീകര മുഖങ്ങള്‍

രാജ്യം കോവിഡ്-19 എന്ന മഹാവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന സമയമാണിത്. അതിനിടയില്‍ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തികച്ചും അപലപനീയമാണ്. ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലാണ് ഇപ്പോള്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയും കോവിഡ്-19 ഭീതിയിലാണ്. അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതും ഇതിനെിരെ നടപടികള്‍ കൈക്കൊള്ളുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 06:00 am IST
inEditorial

രാജ്യം കോവിഡ്-19 എന്ന മഹാവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന സമയമാണിത്. അതിനിടയില്‍ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തികച്ചും അപലപനീയമാണ്. ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലാണ് ഇപ്പോള്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയും കോവിഡ്-19 ഭീതിയിലാണ്.  അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതും ഇതിനെിരെ നടപടികള്‍ കൈക്കൊള്ളുന്നതും. ഈ സാഹചര്യത്തിലാണ് രാജ്യത്തിന് അഭിമാനമായ 17 ജവാന്മാരുടെ ജീവന്‍ നഷ്ടമായിരിക്കുന്നത്. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനിടെ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരെയാണ് അവര്‍ കൊലപ്പെടുത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തു.

കൊല്ലപ്പെട്ടത് 12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്പെഷ്യല്‍ ടാസ്‌ക് പോലീസ് ജവാന്മാരുമാണ്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യ പുലര്‍ത്തുന്ന ജാഗ്രതയെ തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു മാവോയിസ്റ്റുകള്‍. ഛത്തീസ്ഗഡില്‍ ജവാന്മാര്‍ക്കുനേരെയുണ്ടായ ആക്രമണത്തെ ഒരു മുന്നറിയിപ്പായിട്ട് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയേക്കും.

ഇന്ത്യക്ക് മേല്‍. ആക്രമണം നടത്താന്‍ പാക് ഭീകരര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ അവസരത്തില്‍ ശ്രമിച്ചേക്കാം. പ്രത്യേകിച്ചും ഇസ്ലാമിക ഭീകര സംഘടനകളുടെ സ്പോണ്‍്സര്‍ഷിപ്പോടെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്തിന് അകത്തുണ്ടായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയ സാഹചര്യത്തില്‍.

സാമ്പത്തിക, ആരോഗ്യ മേഖലകളെ നിശ്ചലമാക്കിക്കൊണ്ടാണ് കൊറോണ വൈറസിന്റെ വ്യാപനം. ഈ സ്ഥിതി എത്രനാള്‍ തുടരുമെന്ന് ആര്‍ക്കും പ്രവചിക്കാനും സാധിക്കില്ല. ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ എടുക്കുകയല്ലാതെ രാജ്യത്തിന് മുന്നില്‍ വേറെ ഉപായങ്ങളില്ല. ജനം പുറത്തിറങ്ങാതെ, അവരുടേതായ എല്ലാ കാര്യങ്ങളും മാറ്റി വയ്‌ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല. തന്റെ അയല്‍ക്കാരനും വേണ്ടപ്പെട്ടവര്‍ക്കും സമൂഹത്തിനും ഈ രാജ്യത്തിനുവേണ്ടിയുമാണ്. അത്ര കരുതലോടെയാണ് രാജ്യത്തെ ബഹുഭൂരിപക്ഷവും കൊറോണയ്‌ക്കെതിരെ ചെറുത്തു നില്‍ക്കുന്നത്.

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. കരുതലോടെയിരുന്നില്ലെങ്കില്‍ കൈവിട്ടുപോയേക്കാവുന്ന  അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. കോവിഡ് -19 ബാധിത രാജ്യങ്ങളുടെയെല്ലാം സ്ഥിതിയും മറിച്ചല്ല. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ വൈറസ് വ്യാപനം തീവ്രമായാല്‍ അതിജീവനം വെല്ലുവിളിയായേക്കും.

സ്ഥിതി നിയന്ത്രണാതീതമാകാം . അതുകൊണ്ടാണ് കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ശ്രദ്ധ മുഴുവന്‍ കൊറോണയെ പ്രതിരോധിക്കുന്നിതിന് വേണ്ടിയാകുന്നത്. ഈ അവസ്ഥയില്‍ ഇന്ത്യാ വിരുദ്ധ തന്ത്രങ്ങള്‍ മെനയുന്ന ഭീകരരും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും ഉണ്ടാകും എന്ന് കേന്ദ്രസര്‍ക്കാരിനും ഉത്തമ ബോധ്യമുണ്ടാകും. ഇന്ത്യയുടെ പ്രതിരോധ സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും വളരെ ശക്തവുമാണ്. എങ്കിലും  ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍, പൊതുനിരത്തുകളിലും  ആരാധനാലയങ്ങളിലും ആളൊഴിഞ്ഞപ്പോള്‍, ജനങ്ങള്‍ കൂട്ടത്തോടെയെത്തുന്ന മാളുകളും മറ്റും അടഞ്ഞുകിടക്കുമ്പോള്‍ രാജ്യത്തെ തകര്‍ക്കണമെന്നുള്ളവര്‍ ഇ വിടങ്ങളിലെത്തി ആരുടേയും കണ്ണില്‍ പെടാതെ നിരീക്ഷണം നടത്തിയേക്കാം.

പലതും ആസൂത്രണം ചെയ്യാം. ചാവേറാകാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് കൊറോണ വൈറസിനെ ഭയപ്പെടേണ്ട കാര്യമില്ലല്ലോ. രാജ്യം കോവിഡ്-19 നെതിരെ മാത്രമല്ല, ഭീകരവാദത്തിന്റെ അന്തക വിത്തുകള്‍ പേറുന്നവര്‍ക്കെതിരെയും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ കരുതല്‍, രാജ്യ സുരക്ഷയ്‌ക്ക് വിള്ളല്‍ വീഴ്‌ത്താതിരിമാകട്ടെ.

രാഷ്‌ട്രത്തിന് വേണ്ടി സര്‍വവും ത്യജിച്ച ഒരാള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അത്ര പെട്ടന്നൊന്നും ക്ഷുദ്രശക്തികള്‍ക്ക് പ്രതിരോധത്തിന്റെ സുരക്ഷാവലയം ഭേദിക്കുക സാധ്യമല്ലെന്ന് പ്രത്യാശിക്കാം. രാജ്യത്തിന് സുരക്ഷയൊരുക്കുന്ന ജവാന്മാരുടെ ജീവനും സംരക്ഷിക്കപ്പെടണം.ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടിലില്‍ ജീവന്‍ നഷ്ടമായ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.