Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പാട്ടുകളുടെ ഹൃദയാവര്‍ജകത്വവും സിനിമയെ ആകര്‍ഷക ഘടകമാക്കി-പൂവച്ചല്‍ ഖാദര്‍

പാട്ടുകളുടെ എണ്ണവും അവയുടെ ഹൃദയാവര്‍ജകത്വവും സിനിമയെ ഒരു ആകര്‍ഷക ഘടകമാക്കിമാറ്റി എന്നുമാത്രമല്ല, പടങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും പടങ്ങള്‍ ഓര്‍മിക്കപ്പെടുന്നതും പാട്ടുകളിലൂടെയായി. ഇന്നും പല ചിത്രങ്ങളും മനസ്സില്‍ ഓടുന്നത് ഗാനങ്ങളിലൂടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 06:53 pm IST
in Music
പൂവച്ചല്‍ ഖാദര്‍

പൂവച്ചല്‍ ഖാദര്‍

ഹിന്ദി, തമിഴ്, തെലുങ്ക് ഗാനങ്ങളുടെ ഈണങ്ങളില്‍ പദങ്ങള്‍ തിരുകിയവയായിരുന്നു ആദ്യകാല മലയാള ഗാനങ്ങള്‍. അതുകൊണ്ടുതന്നെ സാഹിത്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാള്‍ സംഗീതത്തില്‍ അഭിരമിക്കുകയായിരുന്നു ഗാനാസ്വാദകര്‍.

സാഹിത്യവുമായി, കവിതയുമായി സിനിമയ്‌ക്കുണ്ടായ ബന്ധത്തില്‍നിന്നാണ് രൂപഭാവഭംഗികളുള്ള, ആത്മാവുള്ള ഗാനങ്ങള്‍ പിറന്നത്. കഥ-തിരക്കഥകളില്‍ നമ്മുടെ സാഹിത്യപ്രതിഭകളും ഗാനരചനയില്‍ മഹാകവികളും സംഗീതത്തില്‍ അവഗാഹമുള്ള സംഗീത സംവിധായകരും കടന്നുവന്നതോടുകൂടി മലയാള സിനിമാഗാനങ്ങള്‍ ചൈതന്യമാര്‍ന്ന് ആരെയും ആകൃഷ്ടരാക്കുന്ന അവസ്ഥ നേടി.

അങ്ങനെ സിനിമയില്‍ പാട്ടുകള്‍ ഒരു പ്രധാന ഘടകമായി. ഗാനരചനയ്‌ക്ക് കവികള്‍ തന്നെ വേണമെന്നായി. സംഗീത രചനയ്‌ക്ക് ശാസ്ത്രീയവും അര്‍ദ്ധശാസ്ത്രീയവുമായ വിജ്ഞാനങ്ങളില്‍നിന്ന് ആര്‍ജവമാര്‍ന്ന് സംഗീതസംവിധായകരും. അതുകൊണ്ടുതന്നെ മലയാള കവിതയിലെ ചലനങ്ങള്‍ സിനിമാഗാനങ്ങളിലും പ്രതിഫലിക്കുവാന്‍ തുടങ്ങി. കവിതയുടെ അനുജത്തിയായോ കവിതയോടൊപ്പമോ ഗാനം സ്ഥാനം നേടി. അവയുടെ കാവ്യമേന്മയും അര്‍ത്ഥവും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞ സംഗീതജ്ഞരുടെ സപര്യയും ചേര്‍ന്ന മലയാള സിനിമാഗാനങ്ങള്‍ക്ക് മറ്റുഭാഷാഗാനങ്ങളോടൊപ്പം ഇടം നേടുവാനും സാധിച്ചു. അങ്ങനെ ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരും ചലച്ചിത്രതാരങ്ങള്‍ക്കൊപ്പം സ്ഥാനാരോഹിതരായി.

പാട്ടുകളുടെ എണ്ണവും അവയുടെ ഹൃദയാവര്‍ജകത്വവും സിനിമയെ ഒരു ആകര്‍ഷക ഘടകമാക്കിമാറ്റി എന്നുമാത്രമല്ല, പടങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും പടങ്ങള്‍ ഓര്‍മിക്കപ്പെടുന്നതും പാട്ടുകളിലൂടെയായി. ഇന്നും പല ചിത്രങ്ങളും മനസ്സില്‍ ഓടുന്നത് ഗാനങ്ങളിലൂടെയാണ്.

അന്യഭാഷാ സംഗീതസംവിധായകരുടെ രംഗപ്രവേശം ഈണങ്ങളില്‍ മലയാള പദങ്ങളെ ഇണക്കുന്ന പ്രക്രിയയിലേക്ക് ഗാനരചയിതാക്കളെ ആനയിച്ചു. രാഗപ്രധാനം എന്നതില്‍നിന്ന് താളപ്രധാനമായ സഞ്ചാരപഥവും ഏറിയും ഇറങ്ങിയുമുള്ള സംഗീതയാനത്തിലെ വൈവിധ്യവും പുതിയ തരംഗം സൃഷ്ടിച്ചതിലൂടെ പിന്നാലെ വന്നവര്‍ അതൊരു പ്രസ്ഥാനമാക്കി വളര്‍ത്തി. മലയാളത്തെ വികലമാക്കരുതെന്ന ചിന്തയാണ് അന്യഭാഷാ സംഗീതസംവിധായകരെ മുന്‍കൂട്ടിയുള്ള ഈണനിര്‍മിതിക്ക് പ്രേരിപ്പിച്ചതെങ്കിലും പിന്‍ഗാമികളായ, മലയാളികളായ സംഗീതസംവിധായകര്‍ അതേറ്റെടുത്തതോടെ പടിപടിയായി കാവ്യകന്യകയുടെ അവരോഹണം സംഭവിച്ചു.  

മലയാള സാഹിത്യത്തിലെയും ഭാരതീയ സാഹിത്യത്തിലെയും മികച്ച കൃതികള്‍ പലതും ചലച്ചിത്രരൂപം പ്രാപിച്ചതും മധ്യകാലഘട്ടത്തെ പാട്ടുകളെ മനോജ്ഞങ്ങളും മധുരോദരങ്ങളുമാക്കി. ക്രമേണ സാഹിത്യകൃതികളില്‍നിന്ന് മോചനം നേടുകയും നടീനടന്മാര്‍ക്കുവേണ്ടിയുള്ള വിഷയസ്വീകരണത്തിലൂടെ ചലച്ചിത്രവ്യാകരണവും ചലച്ചിത്രശൈലിയും മാറുകയും ഗാനകന്യക രൂപഭാവ വേഷവിധാന പരിണാമങ്ങള്‍ക്ക് വിധേയയാവുകയും ചെയ്തു.

മാറിയ ജീവിതം, മാറിയ സംസ്‌കാരം, മാറിയ ഭാഷ, മാറിയ കമ്പോസിംഗ്, റിക്കോര്‍ഡിംഗ് രീതികള്‍, സംഗീതത്തിലെ ആഗോളവല്‍ക്കരണം, സാങ്കേതികമുന്നേറ്റം എന്നിവ ചേര്‍ന്ന് ഗാനനിര്‍മിതി വെറും യാന്ത്രികമായതോടെ ആത്മാവില്ലാത്ത ഗാനങ്ങള്‍ ജനഹൃദയങ്ങളെ ആര്‍ദ്രമാക്കാന്‍ സാധിക്കാതെ അപച്യുതിയുടെ ചുഴിയില്‍പ്പെട്ടുഴലുന്നുവെങ്കിലും ആശാവഹമായ സൃഷ്ടികള്‍ ഉണ്ടാകാതെയുമില്ല. പക്ഷെ ഉണ്ടാകുന്ന പാട്ടുകളുടെ അനുപാതംവച്ച് പഴയപാട്ടുകള്‍ നല്ലതും പുതിയ പാട്ടുകള്‍ മോശവുമെന്ന് വിലയിരുത്തപ്പെടുന്നു!.

പൂവച്ചല്‍ ഖാദര്‍

Tags: പൂവച്ചല്‍ ഖാദര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

പൂവച്ചല്‍ ഖാദര്‍ കൊവിഡ് ബാധിച്ച് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.