Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നടക്കുന്നത് ജീവന്മരണ പോരാട്ടം

ചരിത്രത്തിലാദ്യമായി രാജ്യമൊട്ടാകെ ജാതി, മത, വര്‍ഗ, രാഷ്‌ട്രീയ ചിന്ത പാടെ ഉപേക്ഷിച്ച് ജനതാ കര്‍ഫ്യൂ ജനങ്ങള്‍ നെഞ്ചിലേറ്റി. കഷ്ടപ്പാടുകളും പ്രയാസങ്ങളും പ്രശ്‌നങ്ങളും എല്ലാം മറന്ന് കര്‍ഫ്യൂ വിജയിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങി. അത് അത്ഭുതകരമായ ഐക്യമാണ് പ്രകടമാക്കിയത്. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ മാത്രമല്ല കട കമ്പോളങ്ങള്‍ക്കായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്രക്കാരെയല്ലാതെ കാല്‍നടക്കാര്‍ പോലും തെരുവിലിറങ്ങിയില്ല. ഈ കര്‍ഫ്യൂ എനിക്കുവേണ്ടി, എന്റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള ജാഗ്രതയും കരുതലുമെന്ന് സര്‍വര്‍ക്കും ബോധ്യപ്പെട്ടു എന്നതിന്റെ തെളിവാണ് കര്‍ഫ്യൂ സമ്പൂര്‍ണമായത് തെളിയിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 23, 2020, 04:00 am IST
inEditorial

കോവിഡ്-19 എന്ന മഹാമാരി പ്രത്യക്ഷപ്പെട്ടിട്ട് ഏതാനും മാസങ്ങളേയായുള്ളൂ. എന്നാല്‍ അതിന്റെ പ്രഹരശേഷി അതിഭീകരമാണ് എന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്. അപകടകരമായ ഈ രോഗം ഇരുന്നൂറ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. മരണമാകട്ടെ പന്തീരായിരം കവിഞ്ഞു. ചൈനയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട കൊറോണ എന്ന കോവിഡ്-19  ചൈനയിലുണ്ടാക്കിയതിനെക്കാള്‍ ജീവഹാനി ഇറ്റലിയിലുണ്ടാക്കി. തൊട്ടുപിറകെ ഇറാനുമുണ്ട്. ഒരാഴ്ച മുന്‍പ് നൂറില്‍ താഴെ മാത്രം രോഗബാധിതരുണ്ടായ ഇന്ത്യയിലത് മുന്നൂറിലേറെയായി. മരണസംഖ്യ തുലോ കുറവാണെന്ന് മാത്രം. പക്ഷേ ഇന്ത്യയ്‌ക്കും ആശ്വസിച്ചിരിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലായിരുന്നല്ലൊ പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്ക് തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി അപകടം ബോധ്യപ്പെടുത്തിയത്. ഇന്ത്യ നടത്തുന്ന കരുതലും കാര്യക്ഷമതയും പ്രശംസിക്കപ്പെടുകയുമുണ്ടായി. അതുകൊണ്ടൊന്നും ആശ്വസിച്ചിരിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ന്നുള്ള നടപടി. അതിന്റെ ഭാഗമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജനതാ കര്‍ഫ്യൂ’.

ചരിത്രത്തിലാദ്യമായി രാജ്യമൊട്ടാകെ ജാതി, മത, വര്‍ഗ, രാഷ്‌ട്രീയ ചിന്ത പാടെ ഉപേക്ഷിച്ച് ജനതാ കര്‍ഫ്യൂ ജനങ്ങള്‍ നെഞ്ചിലേറ്റി. കഷ്ടപ്പാടുകളും പ്രയാസങ്ങളും പ്രശ്‌നങ്ങളും എല്ലാം മറന്ന് കര്‍ഫ്യൂ വിജയിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങി. അത് അത്ഭുതകരമായ ഐക്യമാണ് പ്രകടമാക്കിയത്. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ മാത്രമല്ല കട കമ്പോളങ്ങള്‍ക്കായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്രക്കാരെയല്ലാതെ കാല്‍നടക്കാര്‍ പോലും തെരുവിലിറങ്ങിയില്ല. ഈ കര്‍ഫ്യൂ എനിക്കുവേണ്ടി, എന്റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള ജാഗ്രതയും കരുതലുമെന്ന് സര്‍വര്‍ക്കും ബോധ്യപ്പെട്ടു എന്നതിന്റെ തെളിവാണ് കര്‍ഫ്യൂ സമ്പൂര്‍ണമായത് തെളിയിക്കുന്നത്. സമൂഹത്തിന്റെ ജീവന്മരണ പോരാട്ടമാണ് കോവിഡിനെതിരായ നീക്കങ്ങളെല്ലാം. ദുരന്തങ്ങള്‍ക്കിടയിലും പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അവഗണിച്ച് പെരുമാറുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അത് ആവര്‍ത്തിക്കുന്നതിനെതിരെ ശക്തമായ നടപടികളിലേക്കും നീങ്ങുമെന്ന് സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഫ്യൂ പ്രഖ്യാപനം വിലക്കയറ്റമുണ്ടാക്കിയെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആക്ഷേപിക്കുകയുണ്ടായി. ഒരു ദിവസത്തെ കര്‍ഫ്യൂ എന്നല്ല മാരകരോഗത്തെ പ്രതിരോധിക്കാന്‍ ഏത് നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ ജനങ്ങള്‍ സന്നദ്ധരുമാണ്. അതുകൊണ്ടാണല്ലൊ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും സംസ്ഥാനം അടച്ചിടാന്‍ ആദ്യം തന്നെ തീരുമാനിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണല്ലൊ. കേരളം നേരത്തെ തന്നെ കാര്യക്ഷമമായ കരുതലും ജാഗ്രതയും പ്രകടിപ്പിക്കുന്നുണ്ട്. പരീക്ഷകളെല്ലാം മാറ്റിവയ്‌ക്കാനും ആരാധനാലയങ്ങളുടെ ചടങ്ങുകളില്‍ ജനപങ്കാളിത്തം അധികമാകരുതെന്ന് നിഷ്‌കര്‍ഷിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. അത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തയാറായിട്ടുണ്ട്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ആരുടെയെങ്കിലും വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയല്ല. ജനതാല്‍പ്പര്യവും രാജ്യതാല്‍പ്പര്യവും മാത്രമാണ് ലക്ഷ്യം. അടിയന്തര ഘട്ടങ്ങള്‍ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായ കര്‍ഫ്യൂവിന് ശേഷം രാജ്യത്താകെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. 75 ജില്ലകള്‍ പൂര്‍ണമായും അടച്ചിടുകയാണ്. കേരളത്തില്‍ കാസര്‍ഗോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം ജില്ലകളും പെടും.

കൊറോണയെന്ന മഹാമാരിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അത് പിടികൂടാതിരിക്കാനുള്ള മരുന്നാണ് നിയന്ത്രണങ്ങളും കരുതലുകളും. അതുമായി പൂര്‍ണതോതില്‍ സമൂഹം സഹകരിക്കുക തന്നെ വേണം. അതുമൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ യുക്തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അത് അവിശ്വസിക്കേണ്ട കാര്യമില്ല. മഹാരോഗത്തെ അകറ്റിനിര്‍ത്താന്‍ എല്ലാവര്‍ക്കും ഒന്നിച്ചു നില്‍ക്കാം.

Tags: lifedeath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.