Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണക്കാലത്ത്, ഞാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്ത്…

മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ ബുഡെല്ലിയില്‍ മുപ്പത്തൊന്നു വര്‍ഷം മുമ്പ് കൂടിയേറിയ മൗറോ പിന്നീട് അവിടം വിട്ടു പോയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 11:54 am IST
in World

സാര്‍ഡിനിയ: കൊറോണ വൈറസ് ഇറ്റലിയില്‍ ജീവനുകള്‍ എടുക്കുമ്പോള്‍ ഒരു ഇറ്റലിക്കാരന്റെ വാക്കുകള്‍ ലോക ശ്രദ്ധ നേടുന്നു. ഞാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം കണ്ടെത്തിയിട്ട് എത്രയോ നാളുകളായി എന്നാണ് എണ്‍പത്തൊന്നുകാരനായ മൗറോ മൊറാന്‍ഡി പറയുന്നത്. ഇപ്പോള്‍ ലോകത്തെല്ലാവരും ഐസൊലേഷനെക്കുറിച്ചു സംസാരിക്കുമ്പോള്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി സ്വയം ഒറ്റപ്പെടല്‍ തെരഞ്ഞെടുത്ത മൗറോയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നു.

മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ ബുഡെല്ലിയില്‍ മുപ്പത്തൊന്നു വര്‍ഷം മുമ്പ് കൂടിയേറിയ മൗറോ പിന്നീട് അവിടം വിട്ടു പോയില്ല. മറ്റാരുമില്ലാത്ത ആ ദ്വീപിലെ ഒരേയൊരു താമസക്കാരന്‍. ഇറ്റലിയില്‍ നിന്ന് പോളിനേഷ്യയിലേക്കുള്ള സമുദ്രയാത്രയില്‍ ബുഡെല്ലി ദ്വീപില്‍ എത്തിപ്പെട്ട മൗറോ മനോഹരമായ ആ തീരവുമായി പ്രണയത്തിലായി. ഒരിക്കല്‍ അധ്യാപകനായിരുന്ന മൗറോ ആ പ്രകൃതിക്കാഴ്ചകളില്‍ നിന്ന് ഒട്ടേറെക്കാര്യങ്ങള്‍ പഠിച്ചു. ചുറ്റും പ്രകൃതി, കല്ലുകള്‍കൊണ്ടു കെട്ടിയുണ്ടാക്കിയ കുടിലില്‍ വാസം.  

ലോകവുമായുള്ള ബന്ധം ഒരു മൊബൈല്‍ ഫോണിലൂടെ. വല്ലപ്പോഴും മെഡിറ്ററേനിയന്‍ കടക്കുന്ന ചില സമുദ്ര സഞ്ചാരികള്‍ മൗറെയെത്തേടിയെത്തും. ബുഡെല്ലിയുടെ കാവല്‍ക്കാരന്‍, റോബിന്‍സണ്‍ ക്രൂസോ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ. ഇറ്റലി സ്വയംഭരണാവകാശം നല്‍കിയിരിക്കുന്ന സാര്‍ഡിനിയ ദ്വീപുകളുടെ ഭാഗമാണ് ബുഡെല്ലി. മാഡലെന നാഷണല്‍ പാര്‍ക്കിനാണ് ഈ ദ്വീപിന്റെ സംരക്ഷണച്ചുമതല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മാഡലെന നാഷണല്‍ പാര്‍ക്കിന്റെ അധികൃതര്‍ മൗറോയെ ഈ ദ്വീപില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

തന്റെ മാതൃരാജ്യം കൊറോണ വൈറസ് ബാധയില്‍ കുടുങ്ങിയത് അറിഞ്ഞ മൗറോ വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്നിന്റെ പ്രതിനിധിയോടു സംസാരിക്കവെ പറഞ്ഞു, ഞാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്താണ്, ഒട്ടും പേടിയില്ല. ഈ ദ്വീപ് എനിക്ക് പൂര്‍ണ സുരക്ഷയാണ് നല്‍കുന്നത്. ഇങ്ങോട്ട് ആരും വരുന്നില്ല. ഈ ദ്വീപിന് അടുത്തുകൂടി ഒരു ബോട്ടു പോയിട്ടു തന്നെ എത്രയോ നാളുകളായി, മൗറോ പറഞ്ഞു. ഐസൊലേഷന്‍ കാലം ഒട്ടും വിരസതയില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചില ഉപദേശങ്ങളും മൗറോ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

Kerala

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

Education

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

Education

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.