പാഠം – 21
ശ്രദ്ധാപൂര്‍വം രാഷ്ട്രം
(ശ്രദ്ധയോടെ രാജ്യം)
അദ്യ സര്‍വേ ഗൃഹേ ഉപവിശന്തി കില? (ഇന്ന് എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കില്ലെ)
നിശ്ചയേന! സ്വയം ശ്രദ്ധാപാലനം സര്‍വേഷാം കര്‍ത്തവ്യം (തീര്‍ച്ചയായും. സ്വയം ശ്രദ്ധിക്കുന്നത് എല്ലാവരുടെയും കടമായാണു് .)
മമ പരീക്ഷാഃ അപി വ്യാക്ഷിപ്താഃ (എന്റെ പരീക്ഷകളും നീട്ടിവച്ചു)
ഹരിഃ ഓം! വൈദ്യ മഹോദയ! മമ കിഞ്ചിത് ജ്വരഃ അസ്തി . കാസഃ അപി. ദ്രഷ്ടും അഗച്ഛാമി വാ?
(ഹലോ .ഡോക്ടറല്ലെ? .എനിക്കിത്തിരി പനിയുണ്ട് .ചുമയും തോന്നുന്നു. കാണാന്‍ വരട്ടെ)
അദ്യ മാസ്തു മിത്ര! പ്രധാനമന്ത്രി മഹോദയസ്യ ആഹ്വാനമസ്തി കില. നാഗച്ഛതു . ദത്തം ഔഷധം അസ്തി കില . തത് പര്യാപ്തം .അനിവാര്യം ചേത് പശ്യാമഃ(ഇന്ന് വേണ്ട സുഹൃത്തേ .പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെ. വരണ്ട. തന്നിട്ടുള്ള മരുന്നില്ലെ. അതു മതി. വേണമെങ്കില്‍ നോക്കാം. വിളിക്കൂ)
ഗൃഹാത് ബഹിഃ ന ഗന്തും ശ്രദ്ധാം കുര്‍മ്മഃ (വീടിന്
പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം)
അംബ! ക്ഷീരം വാ അന്യത് ആനേതവ്യം കിം (അമ്മേ! പാലോമറ്റൊ വാങ്ങേണ്ടതുണ്ടോ ?)
പ്രധാനമന്ത്രി: കിം കിം ഉക്തവാന്‍? (പ്രധാനമന്ത്രി എന്തൊക്കെ പറഞ്ഞു?)
ഇദാനീം ആഗതമാന്? ഹസ്തം പ്രക്ഷാളയതു (ഇപ്പഴാ വന്നത്? കൈ കഴിക്കോളു)
സര്‍വേ മിളിത്വാ നിയമാന്‍ പാലയാമഃ (എല്ലാവരും ഒന്നിച്ച് നിയമങ്ങള്‍ പാലിക്കാം)
സുഭാഷിതം
ന രാജ്യം ന രാജാസീത്
ന ദണ്ഡ്യോ ന ച ദാണ്ഡികഃ:
ധര്‍മ്മേണൈവ പ്രജാഃ സര്വാഃ
രക്ഷന്തി സ്മ പരസ്പരം
(രാജ്യവും രാജാവും ഉണ്ടായിരുന്നില്ല. ശിക്ഷയേറ്റുവാങ്ങുന്നവനും ശിക്ഷവിധിക്കുന്നവനും (ഇവിടെ) ഉണ്ടായിരുന്നില്ല. ധര്‍മ്മബോധത്താല്‍ എല്ലാ ജനങ്ങളും സ്വയം പരസ്പരം രക്ഷിച്ചു പോന്നിരുന്നു. ഈ രാഷ്ട്രത്തിന്റെ സുവര്‍ണ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വരികളാണിത്. നിയമങ്ങളും നടപടിക്രമങ്ങളും സ്വയം നീരീക്ഷിച്ച് നടപ്പിലാക്കിയിരുന്ന സമൂഹം ഇവിടെയുണ്ടായിരുന്നുവത്രെ. കള്ളവും ചതിയും ഇല്ലാതിരുന്ന കാലം. മാനവരെല്ലാം ഒന്നുപോലെ വസിച്ചിരുന്ന കാലം . ധര്‍മ്മാധര്‍മ്മങ്ങളെ വിവേചിച്ചു നടപ്പിലാക്കാന്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഗ്രാമപ്രമുഖന്മാര്ക്കും കഴിയട്ടെയെന്നു പ്രാര്‍ത്ഥിക്കാം.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: