Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാധ്യമപ്രവര്‍ത്തകരോട് അതിക്രമം അരുത്

തീര്‍ത്തും വസ്തുതാപരമായ കാര്യമാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നെത്തി ഐസൊലേഷനിലായ യുവാവാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപ്പോയത്. ഇയാളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടറോട് രേഖാമൂലം അഭ്യര്‍ത്ഥിക്കുകയായിരുന്നു. വൈകാതെ യുവാവ് തിരിച്ചെത്തുകയും ചെയ്തു. ഡിഎംഒയുടെ അപേക്ഷയുടെ പകര്‍പ്പു സഹിതമാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. വാര്‍ത്തയുടെ വിവരം ആര് നല്‍കിയെന്നാണ് പോലീസിന് അറിയേണ്ടിയിരുന്നത്. ഇത് വെളിപ്പെടുത്തേണ്ട ബാധ്യത ലേഖകന് ഇല്ലെന്നിരിക്കേ, പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 20, 2020, 05:00 am IST
inEditorial

ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്ന വിശേഷണം കേരള പോലീസിന് വളരെ നന്നായി ചേരും. നിയമപാലകരാണ് അവരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാക്കുന്നവര്‍. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരുമായ ഉദ്യോഗസ്ഥര്‍ നിരവധിയുണ്ടെങ്കിലും കേരള പോലീസ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് നിയമവിരുദ്ധമായ പ്രവൃത്തികളിലൂടെയാണ്.  കൊറോണ രോഗം സംശയിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമി ലേഖകന്‍ എസ്. ശ്രീജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതും, മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതുമായ സംഭവം ഒറ്റവാക്കില്‍ പറഞ്ഞാല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമമാണ്. കൊച്ചി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണെന്നു പറഞ്ഞ് കളമശ്ശേരി പോലീസിന്റെ ഭാഗത്തുനിന്നാണ് തികച്ചും അപലപനീയമായ ഈ നടപടിയുണ്ടായത്.

തീര്‍ത്തും വസ്തുതാപരമായ കാര്യമാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നെത്തി ഐസൊലേഷനിലായ യുവാവാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപ്പോയത്. ഇയാളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടറോട് രേഖാമൂലം അഭ്യര്‍ത്ഥിക്കുകയായിരുന്നു. വൈകാതെ യുവാവ് തിരിച്ചെത്തുകയും ചെയ്തു. ഡിഎംഒയുടെ അപേക്ഷയുടെ പകര്‍പ്പു സഹിതമാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. വാര്‍ത്തയുടെ വിവരം ആര് നല്‍കിയെന്നാണ് പോലീസിന് അറിയേണ്ടിയിരുന്നത്. ഇത് വെളിപ്പെടുത്തേണ്ട ബാധ്യത ലേഖകന് ഇല്ലെന്നിരിക്കേ, പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ്. മറ്റ് ചില പത്രങ്ങളും ശരിയായ ഈ വാര്‍ത്ത നല്‍കുകയുണ്ടായി. അങ്ങനെയിരിക്കെ ജന്മഭൂമി ലേഖകനെ മാത്രം മാനസികമായി പീഡിപ്പിച്ചതും, അടിയന്തര സ്വഭാവമുള്ള സ്വന്തം ജോലി മണിക്കൂറുകളോളം തടസ്സപ്പെടുത്തിയതും ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടികളെടുക്കണം.

മാനവരാശിയെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ. വിവിധ ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിനാളുകള്‍, മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗബാധയാല്‍ മരണമടഞ്ഞു കഴിഞ്ഞു. ലക്ഷക്കണക്കിനു പേര്‍ രോഗബാധിതരുമാണ്. ജനപ്പെരുപ്പത്തില്‍ രണ്ടാമതായ നമ്മുടെ രാജ്യം അതീവ ശുഷ്‌കാന്തിയോടെയാണ് രോഗം പടരുന്നതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നത്. ജനസാന്ദ്രത വളരെയധികമായ കേരളം അതീവ ജാഗ്രത പാലിക്കേണ്ട സംസ്ഥാനമാണ്. പ്രവാസികള്‍ വളരെയധികമുള്ളതാണ് ഇതിന് കാരണം. ഈയൊരു സാഹചര്യത്തില്‍ കൊറോണ ബാധയെ പ്രതിരോധിക്കാന്‍ മറ്റാരെക്കാളും സ്തുത്യര്‍ഹമായ പങ്കാണ് മാധ്യമങ്ങള്‍ വഹിക്കുന്നത്. രോഗത്തിന്റെ മാരക സ്വഭാവത്തെക്കുറിച്ചും, കരുതല്‍ നടപടികളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ സുരക്ഷപോലും അവര്‍ കാര്യമാക്കുന്നില്ല. വിമാനങ്ങളിലും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലുമൊക്കെ ധൈര്യപൂര്‍വം കടന്നുചെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നത് എല്ലാവരും കാണുന്നതും കേള്‍ക്കുന്നതുമാണ്. അനുഗ്രഹമായി കരുതേണ്ട ഈ സേവന മനോഭാവത്തെ നിന്ദിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി.

സംഭവം പരിശോധിച്ച് നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഒരു സുപ്രധാന വിവരം ജനങ്ങളെ അറിയിച്ച മാധ്യമ പ്രവര്‍ത്തകനു നേര്‍ക്ക് കുതിരകയറാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ആരാണ് അനുവാദം കൊടുത്തതെന്നും, ആരുടെ ആവശ്യപ്രകാരമായിരുന്നു ഇതെന്നും പുറത്തുവരേണ്ടതുണ്ട്. തികച്ചും അരക്ഷിതമായ ഒരു പരിതസ്ഥിതിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള നടപടി ഇനി ആരുടെ നേര്‍ക്കും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇത്തരം അതിക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ മാധ്യമങ്ങളും രംഗത്തു വരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.