മേല്‍പ്പറഞ്ഞ ഒന്നും രണ്ടും ധാരകളില്‍, അതായത് വിശ്വാസപര (ഐശ്വരം)വും വിചാരപരവും ആയ ധാരകളില്‍ ഭൗതികമായ പ്രഹേളികള്‍ക്ക് അഭൗമമായ, ഭൗതികേതരമായ, ഭൗതികാതീതമായ സത്തകളെ (metaphysical entities) കല്പിച്ച് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് നമുക്കു കാണാന്‍ കഴിയുന്നത്. ഈശ്വരന് എന്നത് അത്തരമൊരു അഭൗമസത്തയാണല്ലോ.
വിചാരപ്രധാനമായ മീമാംസാ (യാഗഫലം കാലാന്തരത്തില്‍ ലഭിക്കുന്നത് അപൂര്‍വം അഥവാ അദൃഷ്ടം എന്ന അഭൗമസത്ത കാരണമാണ് എന്ന കല്‍പ്പന.
പുനര്ജന്മസിദ്ധാന്തത്തിലെ കര്‍മ്മഫലവും ഇത്തരത്തില്‍ സൂക്ഷ്മവും ജന്മം തോറും സഞ്ചിതമാകുന്നതുമാണ്.), സാംഖ്യം, ജൈനം, ബൗദ്ധം, വേദാന്തത്തിന്റെ പിരിവുകളായ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാദ്വൈതം, ശുദ്ധാദ്വൈതം, ദ്വൈതം എന്നിവയിലും നിരവധി അഭൗമസത്തകളെ കല്പ്പിച്ചിരിക്കുന്നതു കാണാം. ഇവയ്ക്ക് അതാതു വീക്ഷണത്തെയും അതിനനുസൃതമായ ആചാരാനുഷ്ഠാനങ്ങളേയും സാധൂകരിക്കാനുള്ള കാല്പനികനിലനില്പ്പ് (അനുമാനം, ശാബ്ദം മുതലായ പ്രമാണങ്ങളാല്‍ സമര്‍ത്ഥിക്കാന്‍ കഴിയുന്നവ) അല്ലാതെ അനുഭവപരമായ, വസ്തുനിഷ്ഠമായ നിലനില്‍പ്പ് അഥവാ സത്ത (പ്രത്യക്ഷപ്രമാണത്താല്ഏവരേയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്നത്) ഉണ്ടോ എന്ന കാര്യം സംശയമാണ്. കാരണം, ഈശ്വരന് എന്ന അഭൗമസത്തയെ സാംഖ്യം, ബൗദ്ധം, ജൈനം,
മീമാംസ എന്നിവ അംഗീകരിക്കുന്നില്ല. അവരുടെ ദര്‍ശനപദ്ധതികളില്‍ അത്തരമൊരു കല്പനയുടെ ആവശ്യം വരുന്നില്ല. ശാങ്കരവേദാന്തത്തിലെ മായാ എന്ന അഭൗമസത്തയുടെ കാര്യത്തിലും ഇങ്ങിനെ തന്നെ. എന്നാല്‍ മൂന്നാമത്തെ ധാര അനുഭൂതിപരമായതിനാല് ആര്‍ക്കും പരീക്ഷിച്ചുബോധ്യപ്പെടാന് കഴിയുന്നതാണ്. മേല്‍പ്പറഞ്ഞ അഭൗമസത്തകളുടെ കല്‍പ്പന അതിനാവശ്യവുമില്ല. മരിച്ചുകഴിഞ്ഞുള്ള മുക്തിയല്ല ജീവന്മുക്തിയാണ് ഈധാരയുടെ ലക്ഷ്യം.
സ്വാമി വിവേകാനന്ദന് നേരിട്ടുള്ള അനുഭവം കൈവന്നപ്പോഴാണല്ലോ പരമമായ ബോധസത്തയെക്കുറിച്ചുള്ള സംശയമെല്ലാം നീങ്ങിയത്. ഈ അനുഭവം തികച്ചും ശാരീരികമാണെന്നും അതായതു ഭൗതികമാണെന്നും മസ്തിഷ്കത്തിലുണ്ടാകുന്ന രാസമാറ്റങ്ങള്‍, വിദ്യുത്കാന്തികമാറ്റങ്ങള്,ന്യൂറോണുകളുടെ സംഘാതഭേദം എന്നിവയെ ആശ്രയിച്ചാണ് അതുണ്ടാകുന്നതെന്നും ശാസ്ത്രീയഭൗതിക (scientific materialism) ത്തിന്റെ വക്താക്ക
വാദിക്കുന്നു. രാസദ്രവ്യങ്ങള്‍ (spychedelic drugs) കൊണ്ടും മറ്റും നമ്മുടെ പ്രപഞ്ചബോധഘടനയിലെ ചില സ്വാഭാവികചോദനകളെ തമസ്കരിക്കുക വഴി ഈ അവസ്ഥ ആരിലും കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയും എന്നുമവര്‍ പറയുന്നു. അതിനു ഹാനികരമായ പാര്‍ശ്വഫലങ്ങളുണ്ടെന്നും അക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: