പാഠം 19
വാതാവരണം
(കാലാവസ്ഥ)
വായുഃ ഏവ ന വാതി (കാറ്റു വീശുന്നേ ഇല്ല)
കിം ഏഷാ ഉഷ്ണതാ (എന്തൊരു ചൂട്)
കിം ഭോഃ ഭവാന് സ്വേദേന ക്ലിന്നഃ അസ്തി (എന്താ ഇയാള്‍ വിയര്‍ത്ത് വലഞ്ഞു പോയല്ലോ)
ഘര്മ്മോ ഘര്മഃ (ചൂടേ ചൂട്)
ഹ്യഃ ആരാത്രി വൃഷ്ടിഃ ആസീത് (ഇന്നലെ രാത്രി മുഴുവന്‍ മഴയായിരുന്നു)
പ്രാതഃ ആരഭ്യ ഏവമേവ വൃഷ്ടിഃ (കാലത്തുമുതല്‍ ഇങ്ങനെ മഴയായിരുന്നു)
മഹതീ വൃഷ്ടിഃ (വല്ലാത്ത മഴ)
അത്ര വായുഃ സുഷടു വാതി (ഇവിടെ നന്നായി കാറ്റു വീശുന്നുണ്ട്)
ശൈത്യം അഹോ ശൈത്യം (തണുപ്പോ തണുപ്പ്)
അദ്യ കിഞ്ചിത് ശൈത്യം അധികം (ഇന്ന് കുറച്ച് തണുപ്പ് കൂടുതലാ)
ഹ്യഃ തത്ര ഹിമപാതഃ അഭവത് ഇതി ശ്രുതം (ഇന്നലെ അവിടെ മഞ്ഞുവീഴ്ചയുണ്ടായെന്ന് കേട്ടു)
ഭവതഃ വൃഷ്ടിപ്രവാരകം മാ വിസ്മരതു (താങ്കളുടെ റൈന്‍ കോട്ട് മറക്കണ്ട)
സമുദ്രതടപ്രദേശേ ഝംഝാവാതഃ അസ്തി (സമുദ്രതീരപ്രദേശത്ത് കൊടുങ്കാറ്റ് ഉണ്ട്)
ആതപേ അധികം മാ ക്രീഡതു (വെയിലത്തധികം കളിക്കണ്ട)
സുഭാഷിതം
യേ കേചിത് ദുഃഖിതാലോകേ
സര്‍വ്വേ തേ സ്വസുഖേച്ഛയാ
യേ കേചിത് സുഖിതാ ലോകേ
സര്‍വ്വേ തേളന്യ സുഖേച്ഛയാ?
(ഈ ലോകത്ത് ദുഃഖിച്ചിരിക്കുന്നവര്‍ സ്വന്തം സുഖം മാത്രം ആഗ്രഹിക്കുന്നവരാണ്. ആരാണോ ലോകത്ത് സന്തോഷവാന്മാരായിരിക്കുന്നത് അവര്‍ മറ്റുള്ളവരുടെയും സുഖം ആഗ്രഹിക്കുന്നവരാണ്. സുഖമായാലും ദു:ഖമായാലും, തണുപ്പായാലും ചൂടായാലും, കഷ്ടപ്പാടിലും സമ്പത്തിലും സമചിത്തതയാണ് പ്രധാനം )
പ്രതികരിക്കാൻ ഇവിടെ എഴുതുക: