Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ഞാന്‍ ദേഹമെന്ന ഭാവം’

വിവേകചൂഡാമണി 93

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 18, 2020, 04:49 am IST
inSamskriti

സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയും സര്‍വ്വതന്ത്ര  സ്വതന്ത്രനുമായ ഈശ്വരന്‍ എങ്ങനെ അവിദ്യയില്‍ കുടുങ്ങി? ശരീരം മുതലായ ഉപാധികള്‍ മൂലം എങ്ങനെ പരിമിതനായി ബന്ധിക്കപ്പെട്ടു. ഇതിനെ വിവരിക്കുകയാണ് അടുത്ത ശ്ലോകങ്ങളില്‍.

36. ബന്ധനം എന്നാല്‍ എന്ത്?

ഇനിയുള്ള ആറ് ശ്ലോകങ്ങളില്‍ സംസാര ബന്ധനത്തെ വിശദമാക്കുന്നു.

ശ്ലോകം 137

അത്രാനാത്മന്യഹമിതിര്‍ ബന്ധ  

ഏഷോളസ്യപുംസഃ

പ്രാപ്‌തോളജ്ഞാനാത്  

ജനനമരണക്ലേശ സംപാതഹേതുഃ

യേനൈവായം വപുരിദമസത്  

സത്യമിത്യാത്മബുദ്ധ്യാ

പുഷ്യത്യുക്ഷത്യവതി വിഷയൈ-

സ്തന്തുഭിഃ  കോശകൃദ്വത്

അജ്ഞാനം മൂലം മനുഷ്യന്‍ അനാത്മാവിനെ ആത്മാവെന്ന് കരുതുന്നു. ഇതാണ് ജീവന്റെ ബന്ധനം. അതുമൂലം ജനനമരണ ക്ലേശങ്ങള്‍ ഉണ്ടാകുന്നു. അസത്തായ ദേഹത്തെ ജീവന്‍ സത്യമെന്ന് കരുതും. ദേഹമാണ് ഞാന്‍ എന്ന തെറ്റായ ധാരണയാല്‍ അതിനെ വിഷയങ്ങളെ കൊണ്ട്  പോഷിപ്പിക്കുകയും കുളിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. പട്ടുനൂല്‍പ്പുഴു സ്വന്തം നൂലുകൊണ്ട് ബന്ധിക്കപ്പെടുന്നതു  പോലെ ജീവനും ബന്ധിക്കപ്പെടുന്നു. ബന്ധനമെന്നാല്‍ എന്ത്? എന്ന ശിഷ്യന്റെ ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ വിവരിക്കുന്നത്.

ശരീരം മുതലായ അനാത്മ വസ്തുക്കളെ ഞാന്‍ എന്ന് കരുതുന്നതാണ് ബന്ധനം. സ്വസ്വരൂപ അജ്ഞാനമാണ് ഇതിന് കാരണം. ആത്മസ്വരൂപമായ നാം അനാത്മാവെന്ന് തെറ്റിദ്ധരിച്ച് അതുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ബന്ധനവും അനര്‍ത്ഥങ്ങളും ഉണ്ടാകും.

മദ്യലഹരിയില്‍ അടിപ്പെട്ടയാള്‍ തന്റെ നിഴലിനെ താന്‍ തന്നെയെന്ന് തെറ്റിദ്ധരിച്ച് സങ്കടപ്പെടുംപോലെയാണിത്. നിഴലിലൂടെ വണ്ടി കയറിയാല്‍ തന്നെ വണ്ടിയിടിച്ചെന്നും മറ്റും കരുതി നിലവിളിക്കും. ‘എന്റെ നിഴല്‍ ഞാനാണ്’ എന്ന ഭ്രമം വല്ലാത്ത കുഴപ്പമുണ്ടാക്കും. മദ്യലഹരിയിലുണ്ടായ ഉന്മത്താവസ്ഥയില്‍ വിചിത്രമായ പലതും മദ്യപാനി കാട്ടിക്കൂട്ടും. അനാത്മ വസ്തുക്കളിലെ ആത്മബുദ്ധി ഇതുപോലെയാണ്. നമ്മുടെ എല്ലാ ദുരിതങ്ങള്‍ക്കും കാരണമിതാണ്. ജനന മരണങ്ങളാകുന്ന ക്ലേശങ്ങള്‍ വിടാതെ പിടികൂടും.

മുമ്പ് ഇല്ലാത്തതും ഭാവിയില്‍ നിലനില്‍ക്കാത്തതും ഇപ്പോള്‍ ഉള്ളതായി തോന്നുന്നതുമായതിനെയാണ് അസത്ത് എന്ന് പറയുന്നത്. നമ്മുടെ ശരീരവും അസത് വസ്തുക്കളുടെ കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ ഇതിനെ ഞാന്‍ എന്ന് കരുതി, ദേഹം മാത്രം സത്യം എന്ന തെറ്റിദ്ധാരണയില്‍ കുടുങ്ങുന്നു. ഇതാണ് വ്യാമോഹം. അപ്പോള്‍ പിന്നെ ദേഹത്തെ പല തരത്തില്‍ പോഷിപ്പിക്കലും സുഖിപ്പിക്കലുമായി കാലം കഴിക്കും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കല്‍, കുളിപ്പിക്കല്‍, കളി, നേരമ്പോക്ക് തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി തകൃതിയായി നടക്കും. ദേഹം നിരന്തരം നശിക്കുന്നതെന്ന് അറിയാതെ ജരാനരകളും ആധിവ്യാധികളുമായി കഷ്ടപ്പെട്ടു പോകും. ദേഹ പോഷണ ജോലിയില്‍ മുഴുകി സമയം പാഴാക്കുന്നവരാണ് ഭൂരിഭാഗം പേരും. ദേഹം ഞാനെന്ന് കരുതിയാല്‍ ദേഹത്തിന്റെ സുഖമാണ് എന്റെ സുഖം എന്ന് മതിമറന്ന് പോകും.

എത്ര ഗുരൂപദേശം കേട്ടാലും ശാസ്ത്ര പഠനം നടത്തിയാലും ഞാന്‍ ദേഹമെന്ന ഭാവം വിട്ടുമാറാന്‍ പ്രയാസമാണ്. ആത്മാവിനെ അറിയാത്തിടത്തോളം കാലം അനാത്മ ബന്ധനത്തില്‍ പെട്ട് ഉഴലും.

പട്ടുനൂല്‍പ്പുഴു തന്റെ സുരക്ഷയ്‌ക്കായി ഉണ്ടാക്കുന്ന കൂട് അതിന് ബന്ധനമാകുന്നത് പോലെയാണിത്. പട്ടുനൂല്‍പ്പുഴു തന്റെ ഉമിനീരില്‍ നിന്ന് ഉണ്ടായ നൂലുകൊണ്ട് സ്വയം പൊതിഞ്ഞ് കൂടുണ്ടാക്കും. പിന്നെ അതില്‍ നിന്ന് പുറത്ത് കടക്കാനാവാതെ കുടുങ്ങി കിടക്കും. പട്ടുനൂല്‍ എടുക്കാനായി മനുഷ്യന്‍  ഇവയെ ഉപയോഗിക്കുമ്പോള്‍ അതിന്റെ ജീവന്‍ തന്നെ അപകടത്തിലാവുന്നു.

പട്ടുനൂല്‍ പുഴുവിന്റെ പുറം കോശം പോലെയാണ് മനുഷ്യന് അനാത്മ വസ്തുക്കളുടെ കട്ടി കൂടി വരുന്ന പുറംതോട്. ദേഹ പോഷണത്തിനായ് ആവശ്യങ്ങള്‍ പെരുകിപ്പെരുകി കൂട് കട്ടിയാകുന്നു. പൊളിച്ച് പുറത്തു കടക്കാനോ നമുക്ക് ശേഷിയില്ലാതാകും. സ്വസ്വരൂപത്തെ മറന്ന് അനാത്മ വസ്തുക്കളില്‍ താനെന്ന ഭാവം ഉണ്ടായതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.