തിരുവനന്തപുരം: കൊറോണയുടെ മറപിടിച്ച് സിപിഎം നേതാവിന്റെ ഭാര്യക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം. യോഗ്യതയുള്ളവരെ പിന്തള്ളി സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ ഭാര്യക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയെന്നാണ് ആരോപണം. കൊറോണ വൈറസ് വ്യാപനത്തിനെതിരെ സംസ്ഥാനം ഒന്നടങ്കം ശ്രദ്ധ ചെലുത്തുന്നതിനിടെയാണ് കേരള സര്‍വകലാശാല 29 തസ്തികകളില്‍ നിയമനം നടത്തിയത്. ഇതില്‍ ഇരുപതിലും രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
നൂറോളം ഉദ്യോഗാര്‍ത്ഥികളെതഴഞ്ഞാണ് ബന്ധു നിയമനം.അധ്യാപക നിയമനം നടത്താത്തതിന് എട്ട് വര്‍ഷം മുമ്പ് പി.കെ. ബിജു പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഭാര്യക്ക് ബയോകെമിസ്ട്രി വകുപ്പില്‍ അസി. പ്രഫസറായി നിയമനം നല്‍കിയത്. ഇവരേക്കാള്‍ യോഗ്യതയുള്ളവരും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും ജേണലുകളും പ്രസിദ്ധീകരിച്ചിട്ടുള്ളവരുമായ നൂറോളം ഉദ്യോഗാര്‍ഥികള്‍ തഴയപ്പെട്ടു. അതേസമയം, നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നിയമനങ്ങളെന്നും എല്ലാം സുതാര്യമെന്നുമാണ് കേരള സര്‍വകലാശാല അറിയിച്ചത്.
യുജിസി വ്യവസ്ഥ ചെയ്യുന്ന പെര്‍ഫോമന്‍സ് ബേസ്ഡ് അപ്രൈസല്‍ സ്‌കോറും മെറിറ്റും കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ ഒമ്പതു പ്രൊഫസര്‍മാരെയും, എട്ട് അസോസിയേറ്റ് പ്രൊഫസര്‍മാരെയും നിയമിച്ചത്.
എന്നാല്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കാര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ടണ്ട്. കൂടാതെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുള്‍പ്പെടെ എത്തിയ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നിസ്സാര കാരണങ്ങളാല്‍ പങ്കെടുപ്പിക്കാതെ മടക്കി. വൈസ് ചാന്‍സലറുടെ നിലപാടിനെതിരെ ചില സെലന്‍ കമ്മിറ്റി അംഗങ്ങള്‍ വിയോജനംരേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വകലാശാല ശിക്ഷിച്ച അധ്യാപികയെ ഉയര്‍ന്ന യോഗ്യതയുണ്ടായിരുന്നവരെ തഴഞ്ഞ് നിയമ വകുപ്പില്‍ അസി. പ്രൊഫസറായി നിയമിച്ചതായും ആരോപണമുണ്ട്.
















