ചിങ്ങവനം: പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കാതെ പഞ്ചായത്തുകളുടെ ക്രൂരത. പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളാണ് കണ്ണിച്ചോരയില്ലാത്ത നടപടി തുടരുന്നത്. പനച്ചിക്കാട് പഞ്ചായത്തില്‍ പാറക്കുളം കുരിശുംമൂട് റോഡില്‍ രേവതിപ്പടി ഭാഗത്ത് സൂര്യ വിലാസം രത്നമ്മ (63)യും കുറിച്ചി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കൊച്ചുപറമ്പില്‍ കല്യാണി (68)യുമാണ് കിടപ്പാടം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പെരുവഴിയിലായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് ഇരു കുടുംബങ്ങളും വാടക വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. രത്നമ്മയുടെ മകന് കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. ഹൃദ്രോഗിയായ കല്യാണിയുടെ മകനാണ് കുടുംബത്തിന്റെ ഏക അത്താണി. വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും മുഖവിലയ്ക്ക് എടുക്കാന്‍ പോലും പഞ്ചായത്ത് തയ്യാറായിട്ടില്ല.
എല്ലാവര്ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി അടക്കം പറയുമ്പോഴാണ് കിടപ്പാടം പോലും നഷ്ടപ്പെട്ട് രണ്ടു കുടുംബങ്ങള്‍ പെരുവഴിയിലായിരിക്കുന്നത്. അതേസമയം വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി വീടുകള്‍ അനുവദിച്ച് നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഗ്രാമപഞ്ചായത്തംഗം ബി.ആര്. മഞ്ജീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: