Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാര്‍ ഉടമകളില്‍ നിന്ന് മാസപ്പടി; സിപിഎം നേതാക്കള്‍ ഇടനിലക്കാര്‍; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പെരുമ്പാവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഏരിയയില്‍ 18 ബാര്‍ ഹോട്ടലുകളാണുള്ളത്. പ്രതിമാസം 60,000 രൂപ വച്ച് 13 ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 09:41 am IST
inKerala

കൊച്ചി: സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പെരുമ്പാവൂരിലെ ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്‌സൈസ് സിഐ സജി കുമാര്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു. ആര്‍. ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

പെരുമ്പാവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഏരിയയില്‍ 18 ബാര്‍ ഹോട്ടലുകളാണുള്ളത്. പ്രതിമാസം 60,000 രൂപ വച്ച് 13 ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പെരുമ്പാവൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങുന്നതായി ബാറുടമകള്‍ ജനുവരിയില്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിജിലന്‍സ് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ ഈ തുക മുഴുവന്‍ ബാറുടമകള്‍ക്ക് തിരികെ  നല്‍കി.  

കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ മദ്യ സ്റ്റോക്കുകള്‍ പിടിച്ചുവച്ച്, ക്ലിയറന്‍സ് നല്‍കുന്നതിന് മനപ്പൂര്‍വം കാലതാമസം വരുത്തുന്നെന്നാണ് ബാറുടമകള്‍ നല്‍കിയ പരാതി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാറിന്റെ പരാതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപിഎന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.  

കഴിഞ്ഞ ആഗസ്റ്റില്‍ അസോസിയേഷന്‍ സമ്മേളനം നടന്നപ്പോഴാണ് പെരുമ്പാവൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായി ചില ബാര്‍ ഉടമകള്‍ പറഞ്ഞത്. തുടര്‍ന്ന് പെരുമ്പാവൂരിലെ ബാര്‍ ഉടമകളുടെ യോഗം അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു മാസപ്പടി നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചു.  

എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പരാതിയും നല്‍കി. ആ പരാതിയിലാണ് എക്‌സൈസ് വിജിലന്‍സ് എസ്പിയുടെ അന്വേഷണം തുടങ്ങിയത്. തുടര്‍ന്നു മൂന്ന് മാസം മാസപ്പടി വാങ്ങാതിരുന്നു. സിപിഎം ഏരിയ നേതാവും ജില്ലാ നേതാവും ഇടനില നിന്നാണ് വീണ്ടും ബാര്‍ ഉടമകളെ സമീപിച്ചത്. മൂന്നു മാസത്തെ കുടിശിക അടക്കം വാങ്ങി. ഇക്കാര്യമറിഞ്ഞ അസോസിയേഷന്‍ നേതൃത്വമാണു മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ മാസപ്പടി മടക്കി നല്‍കിയത്.

Tags: suspensionbar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.