Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്സവങ്ങള്‍ക്ക് നിയന്ത്രണം; കമ്മിറ്റിക്കാര്‍ക്ക് തലവേദന

പരിപാടി റദ്ദ് ചെയ്താല്‍ ഈ തുക തിരികെ നല്‍കില്ലെന്നാണ് കരാര്‍ വ്യവസ്ഥ. അതിനാല്‍, ഉത്സവ കമ്മിറ്റിക്ക് തിരികെ ലഭിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാടികള്‍ വയ്‌ക്കുന്നതില്‍ നിയന്ത്രണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 10:43 am IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ  കമ്മിറ്റിക്കാര്‍ക്ക് തലവേദനയായി. ഈ മാസം നടക്കേണ്ട ഉത്സവാഘോഷങ്ങളെല്ലാം  പൂജാചടങ്ങുകളില്‍ ഒതുക്കണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സര്‍ക്കുലര്‍  നല്‍കി.  ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ കൂടുതലും ഉത്സവം നടക്കാനിരിക്കുന്നതേയുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് ഉത്സവാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും തുടങ്ങി. ഇതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് എത്തിയ വൈറസ്  ബാധ.

ഉത്സവ ആഘോഷങ്ങളിലെ കലാപരിപാടികള്‍ ബുക്ക് ചെയ്യുന്നതിന് ഓരോ ക്ഷേത്ര കമ്മിറ്റികളും പതിനായിരക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ തുകയില്‍ കൂടുതലും കമ്മിറ്റി അംഗങ്ങളുടെ പക്കല്‍ നിന്നാണ് നല്‍കിയത്. ഉത്സവത്തോടെയാണ് ഈ തുക തിരികെ ലഭിക്കുക. ചില ക്ഷേത്രങ്ങളില്‍ സിനിമാ മേഖലയിലെയും സംഗീത മേഖലയിലെയും ഒന്നാംകിട കലാകാരന്മാരുടെ പരിപാടികളും ബുക്ക് ചെയ്തിരുന്നു. ചില പരിപാടികള്‍ക്ക് പത്ത് ലക്ഷം രൂപയിലധികം വരും. ഇതിന്റെ നാല്‍പ്പത് ശതമാനം തുക മുന്‍കൂറായി നല്‍കിയാല്‍ മാത്രമെ അനുമതി നല്‍കൂ. ഇത്തരത്തിലും ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയവരുണ്ട്.  

പരിപാടി റദ്ദ് ചെയ്താല്‍ ഈ തുക തിരികെ നല്‍കില്ലെന്നാണ് കരാര്‍ വ്യവസ്ഥ. അതിനാല്‍, ഉത്സവ കമ്മിറ്റിക്ക് തിരികെ ലഭിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാടികള്‍ വയ്‌ക്കുന്നതില്‍ നിയന്ത്രണമുണ്ട്.  

നിലവിലെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ നടക്കില്ല. നടക്കാത്ത ആഘോഷ പരിപാടിക്ക് ലക്ഷങ്ങള്‍  അഡ്വാന്‍സ് നല്‍കിയ തുക തിരികെയെടുക്കാനും ആഘോഷ കമ്മിറ്റിക്ക് സാധിക്കില്ല. ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതോടെ സംഭാവനയുടെ വരവും കുറയും. അതിനാല്‍, ചെലവഴിച്ച തുക തിരികെ ലഭിക്കണമെങ്കില്‍ ഇനി ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം  നല്‍കണം.

സ്വകാര്യ ക്ഷേത്രങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അഡ്വാന്‍സ് നല്‍കിയ തുകകള്‍ തിരികെ ലഭിക്കില്ലെന്ന് കലാപരിപാടി ബുക്കിങ് സംഘങ്ങള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് ആഘോഷ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസും റവന്യൂ വകുപ്പും നടപടികള്‍ സ്വീകരിച്ചു. അന്നദാനം നടക്കുന്ന ക്ഷേത്രങ്ങളിലെത്തി നര്‍ത്തിവയ്‌പ്പിച്ചു. നോട്ടീസ് നല്‍കി നിയമ ലംഘനത്തിന് കോസെടുത്തു. ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ സ്ഥിതിയും പരിതാപകരമാകും. ഉത്സവ ആഘോഷങ്ങള്‍ നടക്കുമ്പോഴാണ് ക്ഷേത്ര വരുമാനം വര്‍ധിക്കുന്നത്. ആഘോഷങ്ങള്‍ ഇല്ലാതാകുന്നതോടെ ക്ഷേത്രങ്ങളിലെ സാമ്പത്തിക സ്ഥിതി ദയനീയമാകും.

Tags: hinduക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

ഓപ്പറേഷൻ തൂഫാൻ ഒന്നിനൊന്ന് ഫലപ്രദം ; 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.