Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ അവസാനിപ്പിച്ച് സിന്ധ്യയുടെ പടിയിറക്കം

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 10:51 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായമുള്ള പാര്‍ട്ടിയുടെ ആധുനിക മുഖം. ഹാര്‍വാര്‍ഡിലും സ്റ്റാന്‍ഫോര്‍ഡിലും വിദ്യാഭ്യാസം. അഴിമതിയുടെ കറപുരളാത്ത രാഷ്‌ട്രീയ ജീവിതം. താഴെത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരുമായുള്ള ബന്ധം. പാര്‍ലമെന്റിലും പുറത്തും എതിരാളികള്‍ക്കെതിരെ പാര്‍ട്ടിയുടെ ശബ്ദം. ഇതെല്ലാമാണ് മഹാരാജാവെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അഭിസംബോധ ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയെന്ന ഗ്വാളിയോര്‍ രാജകുടുംബാംഗം.  

പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.  

ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്ര സിംഗ് തോമര്‍, കൈലാഷ് വിജയവര്‍ഗ്ഗിയ തുടങ്ങിയ മുന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ട്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശില്‍ സംഘടനാ സംവിധാനവും ശക്തമാണ്. എന്നാല്‍ ബിജെപി

യുടെ യുവനിരയും അത്രത്തോളം ശക്തരല്ല. ഭാവിയാണ് അവരും ഉറ്റുനോക്കിയത്. ഏറ്റവും ജനകീയനായ യുവനേതാവെന്നാണ് സിന്ധ്യക്ക് ബിജെപി നല്‍കുന്ന വിശേഷണം. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയാണ് ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ശക്തികേന്ദ്രം. 230 അംഗ നിയമസഭയില്‍ 34 സീറ്റ് ഈ മേഖലയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ നേതൃത്വത്തില്‍ 75 ശതമാനം സീറ്റുകളും ഇവിടെ കോണ്‍ഗ്രസ് നേടി. ബിജെപിയുടെ സീറ്റ് 18ല്‍നിന്ന് ഏഴായി കുറഞ്ഞു.  

സിന്ധ്യയുടെ രാജിയുടെ പ്രതിഫലനം എന്താകുമെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ സിന്ധ്യയുടെ വഴി തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടിയുടെ ഭയം. മാസങ്ങളായി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ ഡി.കെ. ശിവകുമാറിനെ ഇന്നലെ തിരക്കിട്ട് അധ്യക്ഷനായി പ്രഖ്യാപിച്ചത് ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.

 2014ന് ശേഷം അരഡസനോളം മുന്‍ കേന്ദ്ര മന്ത്രിമാരും മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും നാല് മുന്‍ അധ്യക്ഷന്മാരുമാണ് കോണ്‍ഗ്രസ് വിട്ടത്. ചെറിയ വ്യത്യാസത്തിനാണ് കഴിഞ്ഞ തവണ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. തുടക്കത്തില്‍ത്തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ കാത്തിരിക്കാനായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.  

അതിന് ഫലവുമുണ്ടായി. സ്വാഭാവികമായി കോണ്‍ഗ്രസ് തകര്‍ന്നു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ബിജെപി നേതൃത്വത്തിന് സിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന് ഉറപ്പുണ്ടായിരുന്നു.  

എന്നാല്‍ ബിജെപിയിലെത്തുമോ സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമോയെന്ന സംശയത്തിലായിരുന്നു നേതാക്കള്‍. 1996ല്‍ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് തിരിച്ചെത്തി. അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് സിന്ധ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

Tags: congressjyothiradithya sindyaജ്യോതിരാധിത്യ സിന്ധ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.