അമ്മാന്‍ (ജോര്‍ദാന്‍): ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ താരം വികാസ് കൃഷ്ണന്‍ ഏഷ്യന്‍ ഒളിമ്പിക്‌സ് യോഗ്യതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 69 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലില്‍ കടന്നു.
അതേസമയം ഒളിമ്പിക്‌സിന് യോഗ്യത നേടിയ ലോക ഒന്നാം നമ്പര്‍ അമിത് പംഗല്‍ (52 കി.ഗ്രാം), ലോവ്‌ലിന (69 കി.ഗ്രാം) എന്നിവര്‍ സെമിയില്‍ തോറ്റു. ഇവര്‍ക്ക് വെങ്കലം ലഭിക്കും.
വികാസ് കൃഷ്ണന്‍ സെമിയില്‍ രണ്ടാം സീഡായ കസാക്സ്ഥാന്റെ അബാലൈഖാനെ പരാജയപ്പെടുത്തി. ഫൈനലില്‍ ജോര്‍ദാന്റെ ഹുസൈനാണ് വികാസിന്റെ എതിരാളി. ഹുസൈന്‍ ഒന്നാം സീഡായ ബോബോ- ഉസ്മാനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.
ലോക വെള്ളിമെഡല്‍ ജേതാവായ അമിത് പംഗല്‍ സെമിയില്‍ ചൈനയുടെ ജിയാങ്‌വാനോട് 3-2 ന് തോ ് റ്റു. ലോവ്‌ലിന ചൈനയുടെ ഹോങ് ഗൂവിനോട് 5-0 ന് പരാജയപ്പെട്ടു.
മൊത്തം എട്ട് ഇന്ത്യന്‍ താരങ്ങളാണ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഈ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയതോടെയാണ് ഇവര്‍ക്ക് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിച്ചത്.
സിംരഞ്ജിത്ത് കൗര്‍ അറുപത് കിലോഗ്രാം വിഭാഗത്തില്‍ മംഗോളിയയുടെ നാമണിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ഷി യി വൂവിനെ എതിരിടും.
മേരി കോം 51 കിലോഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടറില്‍ മേരി കോം ഫിലിപ്പീന്‍സിന്റെ മാഗ്‌നോയെ 5-0 ന് പരാജയപ്പെടുത്തി. മേരി കോം സെമിയില്‍ ചൈനയുടെ യുവാന്‍ ചാങ്ങിനെ നേരിടും.
















